കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കിലും യുപിഐ പേയ്മെന്‍റ്: ഇനി എല്ലാ ഇടപാടുകളും തികച്ചും സൗജന്യം!

ഡിജിറ്റല്‍ പേയ്മെന്‍റിന് പുറമേ ഓഫ് ലൈനായും സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും.

Google Oneindia Malayalam News

ദില്ലി:യുപിഐ അധിഷ്ഠിത പേയ്മെന്‍റ് സേവനവുമായി എയര്‍ടെല്ലിന്‍റെ പേയ്മെന്‍റ് ബാങ്ക്. പ്രത്യേകം ഇടപാട് ചാര്‍ജ്ജുകളില്ലാതെ എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക് ഉപയോക്താക്കള്‍ക്ക് ഏത് ബാങ്ക് അക്കൗണ്ടിലേയ്ക്കും പണമിടപാട് നടത്താനുള്ള സൗകര്യമാണ് എയര്‍ടെല്ലിന്‍റെ യുപിഐ നല്‍കുന്നത്. ഇതോടെ രാജ്യത്തെ ആദ്യത്തെ പേയ്മെന്‍റ് ബാങ്കായ എയര്‍ടെല്‍ യുപിഐ അധിഷ്ഠിത പേയ്മെന്‍റ് ബാങ്ക് കൂടിയായി മാറിക്കഴിഞ്ഞു.

ഇതോടെ 20 മില്യണിലധികം വരുന്ന എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് എയര്‍ടെല്‍ ആപ്പ് വഴി അവരവരുടെ യുപിഐ അക്കൗണ്ടുകള്‍ ആരംഭിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഡിജിറ്റല്‍ പേയ്മെന്‍റിന് പുറമേ ഓഫ് ലൈനായും സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും.

 ഭീം ആപ്പും ഉപയോഗിക്കാം

ഭീം ആപ്പും ഉപയോഗിക്കാം

കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഭീം ആപ്പ് വഴിയും പേയ്മെന്‍റ് ബാങ്കില്‍ നിന്ന് ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക് എംഡി ആന്‍ഡ് സിഇഒ ശശി അറോറ വ്യക്തമാക്കി. ഭീം വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ സൗജന്യമാണ്. നേരത്തെ ഭീം അക്കൗണ്ട് ഇല്ലാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരില്‍ നിന്ന് ചെറിയ തോതില്‍ പണം ഈടാക്കിയിരുന്നു.

 ആദ്യ പേയ്മെന്‍റ് ബാങ്ക്

ആദ്യ പേയ്മെന്‍റ് ബാങ്ക്

2017 ആഗസ്റ്റ് ഒന്നിനാണ് എയര്‍ടെല്‍ രാജ്യത്തെ ആദ്യ പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുന്നത്. സേവിംഗ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്തുകൊണ്ടാണ് രാജസ്ഥാനില്‍ ആദ്യ പേയ്മെന്‍റ് ബാങ്ക് ആരംഭിക്കുന്നത്. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഏറ്റവുമധികം പലിശ നല്‍കുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് എയര്‍ടെല്‍ ആരംഭിച്ചത്. രാജസ്ഥാനിനെ നഗരങ്ങളിലും ഗ്രാമങ്ങളിലും ആരംഭിക്കുന്ന എയര്‍ടെല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയാണ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള സൗകര്യമൊരുക്കിയത്. എയര്‍ടെല്‍ മണി എന്ന പേരില്‍ നേരത്തെ എയര്‍ടെല്‍ വാലറ്റ് സര്‍വ്വീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിംഗ് മേഖലയിലേക്ക് എയര്‍ടെല്ലിന്റെ കടന്നുവരവ്.

 എടിഎമ്മും ഡെബിറ്റ് കാര്‍ഡുമില്ല

എടിഎമ്മും ഡെബിറ്റ് കാര്‍ഡുമില്ല

എയര്‍ടെല്ലിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് എടിഎം/ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കില്ല, എന്നാല്‍ എയര്‍ടെല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് പകരം ഏര്‍പ്പെടുത്തുക. ഓരോ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിന്മേലും ഒരു ലക്ഷം വരെയുള്ള സൗജന്യ വ്യക്തിഗത ആക്‌സിഡന്റ് കവറേജും എയര്‍ടെല്‍ പേയ്‌മെന്റ് നല്‍കും.

എടിഎമ്മും ഡെബിറ്റ് കാര്‍ഡുമില്ല

എടിഎമ്മും ഡെബിറ്റ് കാര്‍ഡുമില്ല

എയര്‍ടെല്ലിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് എടിഎം/ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കില്ല, എന്നാല്‍ എയര്‍ടെല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് പകരം ഏര്‍പ്പെടുത്തുക. ഓരോ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിന്മേലും ഒരു ലക്ഷം വരെയുള്ള സൗജന്യ വ്യക്തിഗത ആക്‌സിഡന്റ് കവറേജും എയര്‍ടെല്‍ പേയ്‌മെന്റ് നല്‍കും.

ബുദ്ധികേന്ദ്രം രഘുറാം രാജന്‍

ബുദ്ധികേന്ദ്രം രഘുറാം രാജന്‍

മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്റെ ആശയമാണ് ലൈസന്‍സോടുകൂടി ഇത്തരം പേയ്‌മെന്റ് ബാങ്കുകള്‍ ആരംഭിക്കുകയെന്നത്.

 റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍

റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍

എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് ആരംഭിച്ച് അക്കൗണ്ടുകള്‍ തുറക്കുന്നതിനൊപ്പം 15 ലക്ഷത്തോളം എയര്‍ടെല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും കമ്പനി ആരംഭിക്കും. ഗ്രാമീണ മേഖലകളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് എയര്‍ടെല്ലിന്റെ പദ്ധതി.

മൊബൈല്‍ നമ്പറും അക്കൗണ്ടും

മൊബൈല്‍ നമ്പറും അക്കൗണ്ടും


ഉപയോക്താക്കള്‍ക്ക് മൊബൈല്‍ നമ്പര്‍ തന്നെയായിരിക്കും അക്കൗണ്ട് നമ്പറായിരിക്കുക എന്നതാണ് എയര്‍ടെല്ലിന്റെ പേയ്‌മെന്റ് ബാങ്കിന്റെ പ്രത്യേകത. പൂര്‍ണ്ണമായി ഡിജിറ്റലിലേക്ക് മാറുന്ന എയര്‍ടെല്ലിന്റെ ഇടപാടുകളും പേപ്പര്‍ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടുള്ളതായിരിക്കും. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇകെവൈസി സംവിധാനത്തോടെയായിരിക്കും അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക.

എയര്‍ടെല്‍ ആപ്പ്

എയര്‍ടെല്‍ ആപ്പ്

ബാങ്കിംഗിനായി എയര്‍ടെല്‍ ആപ്പ് പുറത്തിറക്കുന്ന കമ്പനി, എയര്‍ടെല്‍ ബാങ്കിംഗ് സര്‍വ്വീസിനായി *400# എന്ന നമ്പറും ആക്ടിവേറ്റ് ചെയ്യും. ഇതിന് പുറമേ 400 എന്ന നമ്പറില്‍ വിളിച്ച് വോയ്‌സ് ഇന്ററാക്ടീവ് സംവിധാനം വഴിയോ വിവരങ്ങള്‍ അറിയാനുള്ള സംവിധാനവും നിലവില്‍ വരും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും ഈ സേവനം ലഭ്യമായിരിക്കുക.

 വ്യാപാരികള്‍ക്ക്

വ്യാപാരികള്‍ക്ക്

ഷോപ്പിംഗ് നടത്തുമ്പോള്‍ വ്യാപാരികളുടെ യുപിഐ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം നല്‍കുന്നതിനുള്ള സംവിധാനവും നിലവില്‍ ലഭ്യമാണ്. ബില്ലുകള്‍, ഇന്‍ഷുറന്‍സ്, ട്രാവല്‍സ്, റീട്ടെയില്‍ തുടങ്ങിയ മേഖലകളില്‍‌ ഓണ്‍ലൈനായും ഓഫ് ലൈനായും ആപ്പില്‍ പണമിടപാടുകള്‍ നടത്താം.

English summary
Airtel Payments Bank on Sunday said it has started Unified Payments Interface (UPI) based system on its digital platform, enabling its customers to transfer money to any bank account without paying any transaction fee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X