പ്രീ പെയ്ഡ് പ്ലാനുകള്‍ അടിമുടി മാറ്റി ഭാരതി എയര്‍ടെല്‍: ഇന്ത്യയില്‍ മൂന്ന് കിടിലന്‍ പ്ലാനുകള്‍

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ടെലികോം വിപണിയിലെ മത്സരം ശക്തമാകുന്നതോടെ ഓഫറുകള്‍ പരിഷ്കരിച്ച് ഭാരതി എയര്‍ടെല്‍. 349രൂപയുടേയും 549 രൂപയുടേയും പ്ലാനുകളാണ് കമ്പനി പരിഷ്കരിച്ചിട്ടുള്ളത്. 349 രൂപയുടെ പാക്കില്‍ പ്രതിദിനം 500 എംബി ഡാറ്റയാണ് ഭാരതി എയര്‍ ടെല്‍ നല്‍കുന്നത്. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി 549 രൂപയുടെ മറ്റൊരു ഓഫറുമാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അണ്‍ലിമിറ്റഡ‍് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്കൊപ്പം എസ്എംഎസും ഉള്ളതാണ് ഈ രണ്ട് ഓഫറുകളും. ഇന്ത്യന്‍ ടെലികോം വിപണിയില്‍ മത്സരം ശക്തമായ സാഹചര്യത്തിലാണ് പ്ലാനുകള്‍ പരിഷ്കരിച്ച് എയര്‍ടെല്‍ ഉപയോക്താക്കളെ കയ്യിലെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധിയ്ക്ക് മാത്രമോ: വിവാദത്തിന് തീകൊളുത്തി കോണ്‍ഗ്രസ് നേതാവ്

പൊട്ടിയ കണ്ണാടിയും ഓടാത്ത ക്ലോക്കും വീടിനുള്ളില്‍ വയ്ക്കരുത് കാരണം? സമ്പാദ്യത്തിന് മാര്‍ഗ്ഗങ്ങള്‍!

ഇന്ത്യന്‍ വിപണിയിലേയ്ക്ക് 2016 സെപ്തംബറില്‍ അത്യാകര്‍ഷക ഓഫറുകളുമായി റിലയന്‍സ് ജിയോ കടന്നുവന്നതോടെയാണ് ഡാറ്റാ വാറിന് തുടക്കം കുറിയ്ക്കുന്നത്. വോള്‍ട്ട് സാങ്കേതിക വിദ്യ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച റിലയന്‍സ് ജിയോയാണ് ഇന്‍റര്‍നെറ്റ് ഓഫറുകളിലും പുതിയ ട്രെന്‍ഡ‍് സൃഷ്ടിച്ചത്.

 ഓഫര്‍ കാലയളവില്‍ 2ജിബി

ഓഫര്‍ കാലയളവില്‍ 2ജിബി

എയര്‍ടെല്ലിന്‍റെ 349 രൂപയുടെ റീചാര്‍ജ് പാക്കില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് 28 ദിവസത്തേയ്ക്ക് ലഭിക്കുക. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രം ലഭ്യമാകുന്ന ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി വോയ്സ് കോള്‍ ഓഫറുകളും റോമിംഗില്‍ അണ്‍ലിമിറ്റ‍ഡ് അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് ഔട്ട്ഗോയിംഗ് കോളുകളും ലഭിക്കും. ഓഫര്‍ കാലയളവിനുള്ളില്‍ പ്രതിദിനം 100 എസ്എംഎസും ലഭിക്കും.

 549ന്‍റെ എയര്‍ടെല്‍ ഓഫര്‍

549ന്‍റെ എയര്‍ടെല്‍ ഓഫര്‍

549രൂപയുടെ എയര്‍ടെല്ലിന്‍റെ ഓഫറില്‍ ഓഫര്‍ കാലാവധിയ്ക്കുള്ളില്‍ പ്രതിദിനം 3ജിബി ഡാറ്റയും അണ്‍ലിമിറ്റ‍ഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും ലഭിക്കും. 28 ദിവസമാണ് ഓഫര്‍ കാലാവധി. റോമിംഗില്‍ അണ്‍ലിമിറ്റ‍ഡ് അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് ഔട്ട്ഗോയിംഗ് കോളുകളും ലഭിക്കും. ഓഫര്‍ കാലയളവിനുള്ളില്‍ പ്രതിദിനം 100 എസ്എംഎസും ഈ ഓഫറില്‍ ലഭിക്കും. നേരത്തെ ഈ പ്ലാനില്‍ 2.5ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്.

 448 രൂപയുടെ പ്ലാന്‍

448 രൂപയുടെ പ്ലാന്‍


70ദിവസത്തെ പ്ലാനാണ് എയര്‍ടെല്‍ 448 രൂപയ്ക്ക് അവതരിപ്പിച്ചിട്ടുള്ളത്. പ്രതിദിനം ഒരു ജിബി വീതം ഇന്‍റര്‍നെറ്റ് ലഭിക്കുന്ന ഈ ഓഫറില്‍ റോമിംഗില്‍ അണ്‍ലിമിറ്റ‍ഡ് അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് ഔട്ട്ഗോയിംഗ് കോളുകളും ലഭിക്കും. ഓഫര്‍ കാലയളവിനുള്ളില്‍ പ്രതിദിനം 100 എസ്എംഎസും ഈ ഓഫറില്‍ ലഭിക്കും.

 509 രൂപയുടെ പ്ലാന്‍

509 രൂപയുടെ പ്ലാന്‍


പ്രതിദിനം 2ജിബി ഹൈസ്പീഡ് ഡാറ്റ നല്‍കുന്നതാണ് റിലയന്‍സ് ജിയോയുടെ 509 രൂപയുടെ ഓഫര്‍. പ്രതിദിന ഡാറ്റാ പരിധി കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 64 കെബിപിഎസ് മാത്രമായി കുറയും. 98 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. റിലയന്‍സ് ജിയോയുടെ മറ്റ് ഓഫറുകളില്‍ ലഭിക്കുന്നതുപോലെ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ്കോളുകള്‍ക്ക് പുറമേ ഡാറ്റയും ഈപ്ലാനിലുണ്ട്. സൗജന്യ റോമിംഗ്, മറ്റ് നെറ്റ് വര്‍ക്കുകളുിലേയ്ക്ക് സൗജന്യ കോളുകള്‍ എന്നിവയാണ് പ്ലാനിലെ മറ്റ് ആകര്‍ഷമായ ഘടകങ്ങള്‍. 49 ദിവസമാണ് ഓഫറിന്‍റെ കാലാവധി.

 പ്രതിദിനം 1 ജിബി

പ്രതിദിനം 1 ജിബി

49 ദിവസത്തെ കാലാവധിയുള്ള 309രൂപയുടെ ഓഫറിൽ പ്രതിദിനം ഒരുജിബി 4ജി ഹൈസ്പീഡ് ഡാറ്റയാണ് ലഭിക്കുക. ഹൈസ്പീ‍ഡ് പരിധി കഴിഞ്ഞാലും ഉപയോക്താക്കൾക്ക് ഡാറ്റ ഉപയോഗിക്കാൻ കഴിയുമെന്നും റിലയൻസ് ജിയോ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നുണ്ട്. 399 രൂപയുടെ റിലയൻസ് ജിയോയുടെ ഓഫറിൽ 70 ദിവസത്തേയ്ക്ക് 70 ജിബി 4ജി ഡാറ്റയാണ് ലഭിക്കുക. പ്രതിദിനം ഹൈസ്പീഡ് 1ജിബി ഡാറ്റ 64 കെൂബിപിഎസ് സ്പീഡിലാണ് ലഭിക്കുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Amid intense competition in the telecom sector led by new entrant Reliance Jio, Bharti Airtel has revised its prepaid recharge plans worth Rs. 349 and Rs. 549 to offer more data to its prepaid customers.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്