കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃക്ക രോഗികൾക്ക് ആശ്വാസം... ആസ്ട്രാസെനെക്കയുടെ ഡാപാഗ്ലിഫ്ളോസിന് ഇന്ത്യയിൽ അനുമതി

Google Oneindia Malayalam News

തിരുവനന്തപുരം: വിട്ടുമാറാത്ത വൃക്കരോഗമുളളവരുടെ ചികില്‍സയ്ക്കുള്ള ആന്റി ഡയബറ്റിക് മരുന്നായ ഡാപാഗ്ലിഫ്ളോസിൻ ഇനി ഇന്ത്യയിലും ലഭിക്കും. ഇന്ത്യയിലെ വിതരണാവകാശം പ്രമുഖ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനെക്കയ്ക്കു ലഭിച്ചു. ഇന്ത്യയിലെ നെഫ്റോളജി രംഗത്തേക്കുള്ള ഡാപാഗ്ലിഫ്ളോസിന്‍ 10എംജി ടാബ്ലറ്റിന്റെ കടന്നുവരവിനാണ് ഈ അനുമതിയോടെ വഴി തുറക്കുന്നത്.

കൊവാക്‌സിന്‍ ആര്‍ക്കൊക്കെ ഉപയോഗിക്കാം? മാര്‍ഗരേഖ പുറത്തിറക്കി ഭാരത് ബയോടെക്ക്‌കൊവാക്‌സിന്‍ ആര്‍ക്കൊക്കെ ഉപയോഗിക്കാം? മാര്‍ഗരേഖ പുറത്തിറക്കി ഭാരത് ബയോടെക്ക്‌

ഇസ്രായേലില്‍ കൊവിഡ് വാക്സിന്‍ കുത്തിവെച്ചവര്‍ക്ക് ഫേഷ്യൽ പരാലിസിസ് സംഭവിച്ചതായി റിപ്പോര്‍ട്ട്ഇസ്രായേലില്‍ കൊവിഡ് വാക്സിന്‍ കുത്തിവെച്ചവര്‍ക്ക് ഫേഷ്യൽ പരാലിസിസ് സംഭവിച്ചതായി റിപ്പോര്‍ട്ട്

ഗുരുതര വൃക്കരോഗമുള്ളവര്‍ക്ക് ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ മരുന്നാണ് ഡാപാഗ്ലിഫ്ളോസിന്‍. ടൈപ്പ്-2 ഡയബറ്റീസ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വൃക്ക രോഗ ചികില്‍സയില്‍ ഡാപാഗ്ലിഫ്ളോസിന്‍ ഫലപ്രദമാണെന്ന് പഠനം വെളിപ്പെടുത്തുന്നു. ഇതിന്റെ ഫലത്തെക്കുറിച്ചുള്ള പഠനം ആഗോള തലത്തില്‍ 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കിയിരുന്നു.

വൃക്ക രോഗങ്ങളും മരണവും

വൃക്ക രോഗങ്ങളും മരണവും

ഗുരുതരമായ വൃക്ക രോഗം വലിയൊരു ആരോഗ്യ പ്രശ്നമായി മാറി കൊണ്ടിരിക്കുകയാണ്. 2015ലെ ആഗോള രോഗ ബാധ്യതാ റിപ്പോര്‍ട്ടില്‍ വൃക്ക രോഗം മരണത്തിന് കാരണമാകുന്ന 12-ാമത്തെ ആസുഖമായി കണക്കാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മരണ നിരക്ക് 37.1 ശതമാനമായി ഉയര്‍ന്നു.

ഫലപ്രദമായ മരുന്ന്

ഫലപ്രദമായ മരുന്ന്

സാംക്രമികേതര രോഗങ്ങള്‍ക്കുള്ള പരിഹാരങ്ങളില്‍ ആസ്ട്രാസെനെക്ക എന്നും മുന്നിലുണ്ടെന്ന് ആസ്ട്രാസെനെക്ക ഇന്ത്യ മെഡിക്കല്‍ അഫയേഴ്സ് ആന്‍ഡ് റഗുലേറ്ററി വൈസ് പ്രസിഡന്റ് ഡോ അനില്‍ കുക്രേജ പറഞ്ഞു. നിലവില്‍ ചികില്‍സ ലഭ്യമാണെങ്കിലും വൃക്ക രോഗങ്ങള്‍ക്ക് ഫലപ്രദമായൊരു പരിഹാരം ഇനിയും അനിവാര്യമാണെന്നും ഡാപാഗ്ലിഫ്ളോസിന്റെ അംഗീകാരത്തോടെ ടൈപ്പ് 2 ഡയബറ്റീസിനും ഹ്യദ്രോഗങ്ങള്‍ക്കും ഫലപ്രദമായൊരു മരുന്ന് നെഫ്റോളജിസ്റ്റുകള്‍ക്കും ഉപയോഗിക്കാന്‍ സൗകര്യം ലഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രമേഹവും വൃക്കരോഗവും

പ്രമേഹവും വൃക്കരോഗവും

ടൈപ്പ് 2 പ്രമേഹത്തിനും വിട്ടുമാറാത്ത വൃക്കരോഗത്തിനും ചികിത്സയില്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കി എസ്ജിഎല്‍ടി2 ഇന്‍ഹിബിറ്ററായ ഡാപാഗ്ലിഫ്ളോസിന്‍ ഇപ്പോള്‍ പ്രമേഹം മൂലം വിട്ടുമാറാത്ത വൃക്കരോഗത്തിന് ഫലപ്രദമായി ഉപയോഗിക്കാം. ഇന്ത്യയിലെ പ്രമേഹ വൃക്കരോഗം കൈകാര്യം ചെയ്യുന്നതിലെ ഒരു സുപ്രധാന മുന്നേറ്റമാണിത്.

സ്വാഗതാർഹം

സ്വാഗതാർഹം

ഇന്ത്യയിലെ റെഗുലേറ്ററി ബോഡികളുടെ അംഗീകാരം സ്വാഗതാര്‍ഹമാണെന്ന് വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റലിലെ നെഫ്രോളജി, വൃക്കസംബന്ധമായ ട്രാന്‍സ്പ്ലാന്റ് സര്‍വീസസ് ഡയറക്ടര്‍ ഡോ. അബി അബ്രഹാം പറഞ്ഞു. ടൈപ്പ് 2 പ്രമേഹമുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിസിജിഐ അനുമതി

ഡിസിജിഐ അനുമതി

ഡാപാഗ്ലിഫ്ലോസിൻ വിതരണത്തിനുള്ള ഡ്രൈഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡസിജിഐ) അനുമതി ലഭിച്ചകാര്യം ഫെബ്രുവരി 6 ന് ആണ് ആസ്ട്രസെനേക്ക ഇന്ത്യ അറിയിച്ചത്. ക്രോണിക് കിഡ്ണി ഡിസീസ് (സികെഡി) ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഡാപാഗ്ലിഫ്ലോസിൻ പോലുള്ള മരുന്നുകളുടെ വരവ് രോഗികൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

'രമേശേട്ടാ... ഒരു വാക്കുതരണം'! പിണറായിയേക്കാള്‍ നല്ലത് ചെന്നിത്തല, നന്ദിയില്ലാത്ത ബിജെപി! എന്തുകൊണ്ട് മേജർ രവി'രമേശേട്ടാ... ഒരു വാക്കുതരണം'! പിണറായിയേക്കാള്‍ നല്ലത് ചെന്നിത്തല, നന്ദിയില്ലാത്ത ബിജെപി! എന്തുകൊണ്ട് മേജർ രവി

50 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ മാര്‍ച്ചില്‍, പ്രഖ്യാപിച്ച് ഹര്‍ഷവര്‍ധന്‍!!50 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ മാര്‍ച്ചില്‍, പ്രഖ്യാപിച്ച് ഹര്‍ഷവര്‍ധന്‍!!

English summary
AstraZeneca’s Dapagliflozin gets DCGI approval for Chronic Kidney Disease in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X