മോദിയെത്തിയ ശേഷം ഇന്ത്യന്‍ അഗ്രിഫുഡ് മാര്‍ക്കറ്റില്‍ കണ്ണുംനട്ട് ഓസ്ട്രേലിയ
മെല്‍ബണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓസ്ട്രേലിയ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലെ പഴം-പച്ചക്കറി വിപണിയില്‍ കണ്ണുംനട്ട് ഓസ്ട്രേലിയ. ഇന്ത്യയെ തങ്ങളുടെ മികച്ച അഗ്രിഫുഡ് ഉപഭോക്താക്കളാക്കി മാറ്റാനാണ് ഓസ്ട്രേലിയയുടെ നീക്കം. ഇന്ത്യയില്‍ വിദേശ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള ഡിമാന്റ് തന്നെയാണ് ഓസ്ട്രേലിയയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിയ്ക്കുന്നത്. 2050 ഓടെ ഇന്ത്യയിലെ അഗ്രി ഫുഡ്സിന്റെ ഡിമാന്റ് വളരെയധികം വര്‍ധിയ്ക്കുമെന്നാണ് ഓസ്ട്രേലിയ പ്രതീക്ഷിയ്ക്കുന്നത്.
നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഓസ്ട്രേലിയന്‍ കാര്‍ഷിക വകുപ്പ് മന്ത്രി ബര്‍നാബി ജോയിസ്, ഇന്ത്യയുടെ അഗ്രിഫുഡ് മാര്‍ക്കറ്റിനെപ്പറ്റി സംസാരിച്ചത്. ഇന്ത്യന്‍ വിപണിയ്ക്ക് വേണ്ട ഭക്ഷ്യവസ്തുക്കള്‍ തിരിച്ചറിയാനും പഠനം നടത്താനും ഓസ്ട്രേലിയ ശ്രമിയ്ക്കുന്നുണ്ട്. ഇന്ത്യയും ഓസ്ട്രേലിയും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനെപ്പറ്റി മോദിയുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി പറയുന്നു.

2050 ആകുന്നതോടെ ഇന്ത്യയില്‍ നഗരവത്ക്കരണം വന്‍ തോതില്‍ നടക്കുമെന്നും ആളുകളുടെ വരുമാനം വര്‍ധിയ്ക്കുമെന്നും മന്ത്രി പറയുന്നു. ഇതിന്റെ ഫലമായി നഗരങ്ങളില്‍ അഗ്രിഫുഡ്സിന്റെ ഡിമാന്റ് മുന്‍പുള്ളതിനെക്കാള്‍ വളരെയധികം കൂടും. 2050 ല്‍ അഗ്രിഫുഡ്സ് വാങ്ങുന്നതിന് വേണ്ടി മാത്രം ഇന്ത്യ 709 ബില്യണ്‍ ഡോളര്‍ ചെലവഴിയ്ക്കുമെന്നാണ് ഓസ്ട്രേലിയ കണക്ക് കൂട്ടുന്നത്.
പഴങ്ങളുടെ ഉപഭോഗത്തില്‍ 256 ശതമാനം വര്‍ധവനും, പച്ചക്കറികളുടെ ഉപഭോഗത്തില്‍ 183 ശതമാനം വര്‍ധനവും, പാല് ഉത്പ്പന്നങ്ങളുടെ ഉപഭോഗത്തില്‍ 137 ശതമാനം വര്‍ധനവും ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. ഉപഭോഗത്തില്‍ ഉണ്ടാകുന്ന വര്‍ധനവ് തങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications