ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് ബജാജ് അലയന്‍സും ധനലക്ഷ്മി ബാങ്കും തമ്മില്‍ ധാരണ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സേവനങ്ങള്‍ വിപണനം ചെയ്യുന്നതിന് ധനലക്ഷ്മി ബാങ്കുമായി ബജാജ് അലയന്‍സ് വീണ്ടും കരാറിലെത്തി. ഇതുസംബന്ധിച്ച് 2009ല്‍ ഉണ്ടായിരുന്ന കരാര്‍ ഇരുവരും ഗുരുവായൂരിലെ ബാങ്കിന്റെ ആസ്ഥാനത്ത് ഇരുവരും പുതുക്കി. ഇതിനകം ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സിനുവേണ്ടി 365 കോടിയുടെ ബിസിനസ് ധനലക്ഷ്മി ബാങ്ക് നടത്തിയിട്ടുണ്ട്.

കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലായി ധനലക്ഷ്മി ബാങ്കിന് 644 ശാഖകളാണ് ഉള്ളത്. ബജാജ് അലയന്‍സിനു വേണ്ടി ബന്‍കഷുറന്‍സ് മേധാവി രാമചന്ദ്ര പണ്ഡിറ്റും ധനലക്ഷ്മി ബാങ്കിനു വേണ്ടി ചീഫ് ജനറല്‍ മാനെജര്‍ പി. മണികണ്ഠനും കരാറില്‍ ഒപ്പുവച്ചു.

 bajajalliance-

ധനലക്ഷ്മി ബാങ്കുമായി ഏതാനും വര്‍ഷങ്ങളായുള്ള ബന്ധം തങ്ങളെ സംബന്ധിച്ച് ഏറെ വിലമതിക്കുന്നതാണെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു. ഇടപാടുകാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള നിക്ഷേപത്തിനും സുരക്ഷിതത്വത്തിനും വഴിയൊരുക്കാന്‍ ബജാജ് അലയന്‍സുമായുള്ള ബന്ധം വഴി സാധിച്ചതായി ധനലക്ഷ്മി ബാങ്ക് എംഡിയും സിഇഒയുമായ ജി. ശ്രീരാം കൂട്ടിച്ചേര്‍ത്തു.

English summary
Bajaj Alliance on an agreement with Dhanalashmi on insurance services
Please Wait while comments are loading...