ഡിജിറ്റലായാല്‍ പോര മികച്ച സുരക്ഷയും വേണം; സൈബര്‍ ഇന്‍ഷുറന്‍സ് നല്‍കുന്നത് മികച്ച സുരക്ഷ!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതോടെ ബാങ്കുകള്‍ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് കറന്‍സി രഹിത രഹിത പണമിടപാടുകള്‍ കുത്തനെ ഉയര്‍ന്നതോടെയാണ് ഓണ്‍ലലൈന്‍ പണമിടപാടുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പുകള്‍ ഇല്ലാതാക്കുന്നതിനായി ബാങ്കുകള്‍ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്നത്. ഇതിന് പുറമേ ലയബിലിറ്റി ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്താനുള്ള നീക്കം നടത്തിവരുന്നുണ്ട്.

രാജ്യത്ത് വിവിധ തരത്തിലുള്ള സൈബര്‍ ഇന്‍ഷുറന്‍സ് കവറേജുകള്‍ ലഭ്യമാണെങ്കിലും ബാങ്കുകളാണ് ലയബിലിറ്റി ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ദാതാക്കളായ ന്യൂ ഇന്ത്യ, നാഷണല്‍, ഐസിഐസിഐ ലോംബാര്‍ഡ്, ടാറ്റ എഐജി, എച്ച്ഡിഎഫ്‌സി എര്‍ഗോ, ബജാജ് അലിയന്‍സ് എന്നിവയാണ് സൈബര്‍ ഇന്‍ഷുറന്‍സ് സേവനദാതാക്കള്‍.

debit-card-

രാജ്യത്തെ 3.2 മില്യണ്‍ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ നേരിട്ട സുരക്ഷാ വീഴ്ച ഇന്ത്യ നേരിട്ട ഏറ്റവും വലിയ സൈബര്‍ തട്ടിപ്പിന്റെ പട്ടികയില്‍പ്പെടുത്താവുന്നതാണ്. തുടര്‍ന്ന് രാജ്യത്തെ വിവിധ ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റിനല്‍കിയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കളാണ് സുരക്ഷാ ഭീഷണി നേരിട്ടത്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയായ എസ്ബിഐ സൈബര്‍ തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്ന് 30 കോടി ഉപയോക്താക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് വേണ്ടി ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന കാര്യം പരിഗണിച്ചിരുന്നു.

English summary
At a time when cyber threats are on the rise for banks for increasing cashless transactions and effects of demonetization, insurers see rise in demand for cyber insurance and cyber liability insurance, in particular.
Please Wait while comments are loading...