ടിക്കറ്റ് എടുത്തുതന്നെ യാത്ര ചെയ്യണം,പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് ഇ-ടിക്കറ്റ് ബുക്കിങ് പറ്റില്ല..

Subscribe to Oneindia Malayalam

മുംബൈ: റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം വരുന്നു. റെയില്‍വേ ആപ്പില്‍ നിന്നും ഇ-ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും 30 കിലോ മീറ്റര്‍ എങ്കിലും അകലെ ആയിരിക്കണം. ടിക്കറ്റ് എടുക്കാതെയുള്ള യാത്ര അനുവദിക്കാതിരിക്കാനാണ് പുതിയ നീക്കം. ഇതു സംബന്ധിച്ച് നീക്കങ്ങള്‍ നടത്തി വരികയാണെന്ന് റെയില്‍വേ അറിയിച്ചു.

നിലവില്‍ റെയില്‍വേയുടെ ആപ്പിലൂടെ സെന്‍ട്രല്‍ റെയില്‍ലേയില്‍ 450 ഓളം ബുക്കിങ്ങുകളും വെസ്‌റ്റേണ്‍ റെയില്‍വേയില്‍ മുന്നൂറോളം ബുക്കിങ്ങുകളും ഉണ്ടാകാറുണ്ട്. സീസണ്‍ ടിക്കറ്റ് എടുക്കുന്നവരും കാര്‍ഡ് ഉപയോഗിക്കുന്നവരും ഈ ആപ്പ് ഉപയോഗപ്പെടുത്താറുണ്ട്.

railways

2015 ലാണ് റെയില്‍വേ ഇ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നത്. ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇ-ടിക്കറ്റ് ലഭിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ യാത്രക്കാരില്‍ ചിലര്‍ ക്യൂവില്‍ നിന്ന് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്ന പ്രവണതയും ഉണ്ട്. എന്നാല്‍ ആപ്പ് ഉപയോഗിച്ചുള്ള ബുക്കിങ്ങ് ബുദ്ധിമുട്ടാണെന്നും ചിലപ്പോള്‍ സ്ഥലങ്ങള്‍ അറിയുന്നതില്‍ ജിപിഎസ് സിസ്റ്റം പരാജയപ്പെടാറുണ്ടെന്നും യാത്രക്കാരില്‍ ചിലര്‍ പറയുന്നു.

English summary
Bar on booking e-tickets from railway platforms may go
Please Wait while comments are loading...