നിങ്ങള്‍ക്ക് പാന്‍ കാര്‍ഡില്ലെങ്കില്‍ എന്തു സംഭവിക്കും..? എന്തുകൊണ്ട് പാന്‍ കാര്‍ഡ് നിര്‍ബന്ധം..?

  • Posted By: നിള
Subscribe to Oneindia Malayalam

ആദായ നികുതി അടക്കുന്ന പൗരന്‍മാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വെയ്ക്കുന്നതിനായി ആദായനികുതി വകുപ്പ് ആവിഷ്‌കരിച്ച മാര്‍ഗ്ഗമാണ് പാന്‍ കാര്‍ഡ് അഥവാ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍. ഇന്ത്യയിലെ ഓരോ നികുതി ദാതാവിന്റെയും ദേശീയ തിരിച്ചറിയല്‍ രേഖയാണത്. ഒരു പാന്‍ നമ്പറില്‍ ഒരു കാര്‍ഡ് മാത്രമേ രാജ്യത്ത് ഉണ്ടായിരിക്കൂ. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ആണ് രാജ്യത്ത് പാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും രാജ്യത്തിനകത്തുള്ള ഇന്‍വെസ്റ്റ്മെന്റ് ആവശ്യങ്ങള്‍ക്കുമെല്ലാം പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ എന്തൊക്കെ സംഭവിക്കും..? കൂടുതല്‍ അറിയാം.

എന്തിന്..?

എന്തിന്..?

അഞ്ചു ലക്ഷത്തിന് മുകളില്‍ വിലയുള്ള വസ്തുക്കള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇതിനും പുറമേ നികുതി രേഖകള്‍ സമര്‍പ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

 സാമ്പത്തിക ഇടപാടുകള്‍

സാമ്പത്തിക ഇടപാടുകള്‍

50,000 രൂപക്കു മുകളിലുള്ള എല്ലാ പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 5 ലക്ഷം രൂപക്കു മുകളിലുള്ള സ്വര്‍ണ്ണം വാങ്ങണമെങ്കിലും പാന്‍ കാര്‍ഡ് വേണം

സ്ഥലം വാങ്ങാന്‍

സ്ഥലം വാങ്ങാന്‍

ഇന്ത്യക്കകത്ത് സ്ഥലം വാങ്ങുന്നതിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതിനുമെല്ലാം ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. നിയമസാധുതയുള്ള തിരിച്ചറിയല്‍ രേഖയായും പാന്‍ കാര്‍ഡ് സമര്‍പ്പിക്കാവുന്നതാണ്.

 യാത്ര, ഫോണ്‍

യാത്ര, ഫോണ്‍

യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം. ഹോട്ടല്‍ മുറിയുടെ വാടക 25,000 രൂപക്കു മുകളിലാണെങ്കില്‍ പാന്‍ കാര്‍ഡ് അത്യാവശ്യമാണ്. അതുപൊലെ തന്നെ, പുതിയ ടെലികോം കണക്ഷന്‍ എടുക്കുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധം.

പാന്‍ കാര്‍ഡില്‍ തെറ്റുണ്ടെങ്കില്‍...

പാന്‍ കാര്‍ഡില്‍ തെറ്റുണ്ടെങ്കില്‍...

പാന്‍ കാര്‍ഡിലെ തെറ്റു തിരുത്താന്‍ എന്‍എസ്ഡിഎല്ലിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു ശേഷം online application for changes or correction in PAN data എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഓണ്‍ലൈന്‍ ആപ്ലക്കേഷനെക്കുറിച്ചും, പേമെന്റ് സംബന്ധിച്ചും വിവരങ്ങള്‍ നല്‍കുന്ന പുതിയ പേജ് നിങ്ങള്‍ക്കു മുന്നില്‍ ലോഡ് ആകും. പേജിനു താഴെ നിങ്ങളുടെ കാറ്റഗറി തിരഞ്ഞെടുത്ത് select ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

അടുത്ത ഘട്ടം

അടുത്ത ഘട്ടം

അടുത്ത പേജില്‍ Request For New PAN Card Or/And Changes Or Correction in PAN Data എന്ന ഓപ്ഷന്‍ കാണാം. ഇകില്‍ മാറ്റം വരുത്തേണ്ട കാര്യങ്ങള്‍ തിരുത്തുക. തെറ്റു കൂടാതെയാണ് തിരുത്തല്‍ നടത്തുന്നതെന്ന് ഉറപ്പാക്കണം. എല്ലാം തിരുത്തിയതിനു ശേഷം submti ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

 അവസാന ഘട്ടം

അവസാന ഘട്ടം

എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കിയാല്‍ അക്നോളഡ്ജ്മെന്റ് സ്ലിപിന്റെ പ്രിന്റ് ഒട്ട് എടുക്കണം. ഇതിന്‍ നിങ്ങളുടെ ഫോട്ടോയും നിലവിലുള്ള പാന്‍ കാര്‍ഡും ഐഡന്റിന്റി പ്രൂഫും വിലാസവും ജനനത്തീയതിയും സഹിതം NSDL e-Governance Infrastructure Limited, 5th floor, Mantri Sterling, Plot No. 341, Survey No. 997/8, Model Colony, Near Deep Bungalow Chowk, Pune - 411016 എന്ന വിലാസത്തിലേക്ക് അയക്കുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Benefits of having a PAN card

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്