എയര്‍ടെൽ ബ്രോഡ്ബാന്‍ഡിൽ 1000 ജിബി ഡാറ്റ സൗജന്യം!! ജിയോയ്ക്ക് പണി കിട്ടും

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യയില്‍ ടെലികോം കമ്പനികൾ തമ്മിലുള്ള പോരിന് പുതിയ വഴിത്തിരിവ്. എയർടെൽ ബ്രോഡ് ബാന്‍ഡിൽ 1000 ജിബി സൗജന്യ ഡാറ്റയാണ് കമ്പനി നൽകുന്ന ഉപയോക്താക്കൾക്ക് നല്‍കുന്ന വാഗ്ദാനം. എന്നാൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് 1000 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുക. നിലവിൽ ബോണസ് ഓഫർ എയർടെൽ വെബ് പോർട്ടലിൽ സജീവമായി നൽകിക്കൊണ്ടിരിക്കുന്നതാണ്.

മെയ് 16നോ അതിന് ശേഷമോ എയർടെൽ ബ്രോഡ്ബാന്‍ഡ് കണക്ഷൻ എടുത്ത നാഷണൽ ക്യാപിറ്റൽ പ്രദേശത്തുള്ളവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. കഴിഞ്ഞ മാസം എയർടെൽ ഹോം ബ്രോഡ് ബാൻഡ് ഉപയോക്താക്കൾക്ക് നൂറ് ശതമാനം അധിക ഡാറ്റ കമ്പനി പ്രഖ്യാപിച്ചിരുന്നു. 899 രൂപയ്ക്ക് 60 ജിബി ഹൈസ്പീഡ് ബ്രോഡ് ബാൻഡാണ് എയർടെൽ പ്രഖ്യാപിച്ചത്. നേരത്തെ ഇത് 30 ജിബി മാത്രമായിരുന്നു. നേരത്തെ 50 ജിബി മാത്രം നൽകിയിരുന്ന 1099 രൂപയുടെ ഓഫറിൽ 90 ജിബിയായി ഉയർത്തിയിട്ടുണ്ട്. 75 ജിബി ഡാറ്റ നല്‍കിവന്നിരുന്ന 1299 രൂപയുടെ ഓഫറിൽ 125 ജിബിയായി ഉയർത്തിയിട്ടുണ്ട്.

airtel

ടെലികോം രംഗത്തെ എയർടെല്ലിന്‍റെ മുഖ്യ എതിരാളിയായ റിലയന്‍സ് ജിയോ ജൂൺ അഞ്ചിന് ജിയോ ഫൈബർ എന്ന പേരിൽ ബ്രോഡ്ബാൻഡ് സേവനം ആരംഭിക്കാനിരിക്കെയാണ് എയർടെല്ലിന്‍റെ ഓഫർ പ്രഖ്യാപനം. ദില്ലി, മുംബൈ, ജാംനഗർ, പൂനെ, ചെന്നെ എന്നീ നഗരങ്ങളിലാണ് ജിയോ ഫൈബർ സർവ്വീസ് ആരംഭിക്കുന്നത്. ഓഫർ സംബന്ധിച്ച ചില വിവരങ്ങള്‍ ജിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. ജൂണിൽ സര്‍വ്വീസ് ആരംഭിക്കുന്ന ജിയോ മൂന്ന് മാസത്തെ സൗജന്യ സേസവനമാണ് പ്രിവ്യൂ ഓഫറായി നൽകുന്നത്. പ്രതിമാസം 100 ജിബി ഡാറ്റയാണ് പ്രമോഷണൽ ഓഫറായി ജിയോ നൽകാൻ ലക്ഷ്യമിടുന്നത്.

English summary
Bharti Airtel is now offering 1,000 GB of free broadband data to customers on select broadband plans. The ‘Bonus’ offer is currently active on Airtel web portal and can be availed of by new and existing customers who enrolled for Bharti Airtel broadband services on or after 16 May -- only in the National Capital Region (NCR).
Please Wait while comments are loading...