എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലോട്ടറി: 144 രൂപയുടെ പ്ലാനില്‍ കിടിലന്‍ ഓഫര്‍ ഡാറ്റയും വോയ്സ് കോളും

  • Written By:
Subscribe to Oneindia Malayalam

ദില്ലി: റിലയന്‍സ് ജിയോയ്ക്ക് തിരിച്ചടി നല്‍കാന്‍ എയര്‍ടെല്ലിന്‍റെ പുതിയ പ്ലാന്‍. 28 ദിവസം നീണ്ടുനില്‍ക്കുന്ന 144 രൂപയുടെ പ്ലാനില്‍ 2ജിബി ഡാറ്റയും വോയ്സ് കോളുമാണ് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ​എയര്‍ടെല്‍ ടു എയര്‍ടെല്‍ കോളുകള്‍ക്ക് പുറമേ അണ്‍ലിമിറ്റ‍ഡ് കോളും ഡാറ്റയുമാണ് ലഭിക്കുക.

വോഡഫോണില്‍ രണ്ട് കിടിലന്‍ പ്ലാനുകള്‍: പ്രതിദിനം 1ജിബി ഡാറ്റയും അണ്‍ലിമിറ്റ‍് കോളിംഗും, റോമിംഗ് ഫ്രീ!

2 ജിബി ഡാറ്റയ്ക്ക് പുറമേ ആഴ്ച തോറും 1000 മിനിറ്റ് സൗജന്യ കോളുകളും ലഭിക്കും. സൗജന്യ കോളുകളുടെ പരിധി അവസാനിക്കുന്നതോടെ 10 പൈസ വീതം ഈടാക്കും. പ്രതിദിനം 250 മിനിറ്റ് വോയ്സ് കോളും 144 രൂപയുടെ ഓഫറില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എന്നാല്‍ സൗജന്യ അണ്‍ലിമിറ്റഡ് എസ്എംഎസ് ഈ ഓഫറിന്‍റെ പരിധിയില്‍ വരില്ല. എയര്‍ടെല്ലിന്‍റെ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍ ലഭിക്കുക. മറ്റുള്ളവര്‍ക്ക് 28 ദിവസത്തേയ്ക്ക് 1 ജിബി ഡാറ്റയാണ് ലഭിക്കുക. ഈ ഓഫറില്‍ പ്രതിദിന ഡാറ്റാ ലിമിറ്റ് ബാധകമല്ല. 2ജിബി ഡാറ്റ ഒറ്റ ദിവസമായോ 28 നുള്ളിലോ ഉപയോഗിച്ച് തീര്‍ക്കാം.

airtel-30-

സൗജന്യ അണ്‍ലിമിറ്റ‍ഡ് കോളുകള്‍ക്കുമൊപ്പം പ്രതിദിനം 1 ജിബി ഡാറ്റയും നല്‍കിക്കൊണ്ട് വോ‍ഡഫോണ്‍ പുതിയ പ്ലാന്‍ പുറത്തിറക്കിയിരുന്നു. റിലയന്‍സ് ജിയോ താരിഫ് പരിഷ്കരിച്ചതിന് പിന്നാലെയാണ് വോഡ‍ഫോണിന്‍റെ പുതിയ ഓഫര്‍ പ്രഖ്യാപനം. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പുറമേ മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്തിയവര്‍ക്കും പുതിയ പ്ലാനുകള്‍ ലഭിക്കും. റിലയന്‍സ് ജിയോ താരിഫ് പ്ലാനുകള്‍ അടിമുടി പൊളിച്ചെഴുതിയതിന് പിന്നാലെയാണ് ഈ നീക്കം. വോഡഫോണ്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

English summary
As Jio's impact, Bharti Airtel has recently rolled out a new prepaid plan of Rs 144. Under its Rs 144 recharge plan, the company is offering 2 GB high-speed 4G data and unlimited free voice calls. The validity of the plan is for 28 days.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്