കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയുടെ വെല്ലുവിളിയ്‌ക്കെതിരെ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയയുടെ ഡാറ്റ നിരക്കുകള്‍ കുറച്ചേക്കും

മുകേഷ് അംബാനിയുടെ പുതിയ പ്രഖ്യാപനത്തില്‍ തളര്‍ന്നിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പിനികളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുകേഷ് അംബാനി ജിയോ വരിക്കാര്‍ക്ക് ഉദാരനിരക്ക്...

  • By Akhila
Google Oneindia Malayalam News

കൊല്‍ക്കത്ത; മുകേഷ് അംബാനിയുടെ പുതിയ പ്രഖ്യാപനത്തില്‍ തളര്‍ന്നിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പിനികളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുകേഷ് അംബാനി ജിയോ വരിക്കാര്‍ക്ക് ഉദാരനിരക്ക് പ്രഖ്യപിച്ചത്. എന്നാല്‍ ജിയോയുടെ വെല്ലുവിളിയെ നേരിടാന്‍ ഈ പ്രമുഖ കമ്പിനികള്‍ ഒരുങ്ങുകയാണ്. ഡാറ്റ നിരക്കുകള്‍ കുറച്ചുക്കൊണ്ടായിരിക്കും കമ്പിനികള്‍ ജിയോ വെല്ലുവിളി ഏറ്റെടുക്കുന്നത്.

രാജ്യത്തെ ടെലികോം പ്രമുഖന്മാരായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പിനികളാണ് ഡാറ്റ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 303 രൂപയ്ക്ക് ഒരു മാസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 30 ജിബി ഡാറ്റയുമാണ് ജിയോയുടെ പുതിയ ഓഫറായി തീരുമാനിച്ചിരുന്നത്. പുറമെ പ്രൈം ടൈം അംഗത്വമെടുത്ത് കഴിഞ്ഞാല്‍ മാത്രമേ ഈ ഡാറ്റ ഉപയോഗിക്കാന്‍ കഴിയുന്നത്.

airtel-vodafone-idea

മാര്‍ച്ച് ഒന്നിനും 31നും ഇടയിലാണ് ജിയോയുടെ പ്രൈം ടൈം ഓഫറെടുക്കേണ്ടത്. 99 രൂപയുടെ പാക് ആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍ ജിയോയുടെ പ്രഖ്യാപിത താരിഫ് പ്ലാനിലേക്ക് മാറ്റും. നിലവിലെ ജിയോ ഓഫര്‍ തീരുന്ന ഏപ്രില്‍ ഒന്ന് മുതല്‍ 303 രൂപ പാക്ക് ആക്ടിവേറ്റ് ചെയ്യാം. ജിയോയുടെ പുതിയ സേവനം ലഭ്യമാകണമെങ്കില്‍ പുതിയ വരിക്കാരും പ്രൈം അംഗത്വമെടുക്കണം.

English summary
Bharti Airtel, Vodafone India and Idea Cellular may have to take a call on data rate cut to counter Jio offer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X