ഭീം ആപ്പിൽ കിടിലൻ ക്യാഷ് ബാക്ക് ഓഫർ: പുതിയ ഉപയോക്താക്കള്‍ക്ക് 51 രൂപ, പ്രതിമാസം 750 രൂപ വരെ!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഭീം ആപ്പ് ഉപയോക്താക്കൾക്ക് കിടിലൻ ക്യാഷ് ബാക്ക് ഓഫറുമായി സർക്കാർ. പുതുതായി ഭീം ആപ്പ് ഉപയോഗിക്കുന്നവർക്ക് 51 രൂപ വീതമാണ് ക്യാഷ് ബാക്കായി ലഭിക്കുക. ഭീം ആപ്പ് പണമിടപാടുകൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന 1000 വ്യാപാരികള്‍ക്കും ക്യാഷ് ബാക്ക് ഓഫർ ലഭിക്കും. കൂടുതൽ ഇന്ത്യൻ പൗരന്മാരെ ഭീം ആപ്പിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് സർക്കാർ‍ നീക്കം. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം ഭീം ആപ്പിൽ നിന്ന് വ്യപാരികൾക്കുള്ള ക്യാഷ് ബാക്ക് ഓഫർ മാർച്ച് 31 വരെ നീട്ടിയതിന് പിന്നാലെയാണ് ഈ ഓഫർ. പുതിയ ഓഫറില്‍ പ്രതിമാസം 750 രൂപ വരെയാണ് ക്യാഷ് ബാക്ക് ഓഫറായി ഭീം ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുക. വ്യാപാരികൾക്ക് 1000 രൂപ വരെയും പുതിയ ക്യാഷ് ബാക്ക് പദ്ധതി വഴി ലഭിക്കും. ഡിജിറ്റൽ ഇന്ത്യ ട്വീറ്റിലാണ് ഓഫർ പ്രഖ്യാപിച്ചത്.

ഗുഗിള്‍ തേസില്‍ ബില്ലുകളടയ്ക്കാം: പേടിഎമ്മിനെ കടത്തിവെട്ടാന്‍ ഗൂഗിള്‍, നിങ്ങളറിയേണ്ട കാര്യങ്ങള്‍

ഭീം ആപ്പ് വഴി ആദ്യത്തെ പണമിടപാട് വിജയകരമായി പൂർത്തിയാക്കുന്നതോടെ 51 രൂപയാണ് ക്യാഷ് ബാക്ക് ഓഫറായി ലഭിക്കുക. എന്നാൽ ആദ്യത്തെ പണമിടപാടിന് കുറഞ്ഞ പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. അതായത് ഒരു രൂപ മുതൽ ഉപയോക്താവ് നടത്തുന്ന ഏത് സാമ്പത്തിക ഇടപാടിനും 51 രൂപ ക്യാഷ് ബാക്ക് ഓഫർ ലഭിക്കുമെന്നർത്ഥം. യുപിഐ ഐഡി, അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പര്‍ എന്നിവ ഉപയോഗിച്ച് നടത്തുന്ന ഓരോ പണമിടപാടിനും 25 രൂപ വീതം ക്യാഷ് ബാക്ക് ഓഫറായി ലഭിക്കും. ഒരുമാസം ലഭിക്കുന്ന പരമാവധി ക്യാഷ് ബാക്ക് 500 രൂപയായിരിക്കും. 100 രൂപയുടെ പണമിടപാട് എങ്കിലും ഓരോ തവണയും നടത്തിയിരിക്കണമെന്നാണ് ചട്ടം.

bhim2017

25 അല്ലെങ്കില്‍ അതിലധികം പണമിടപാടുകൾ നടത്താൻ സാധിക്കും. 50 കുറവ് പണമിടപാടുകൾ നടത്തുന്നവർക്ക് 100 രൂപയും 50ൽ കൂടുതൽ പണമിടപാടുകൾ നടത്തുന്നവർക്ക് 200 രൂപയും ക്യാഷ് ബാക്ക് ഓഫറായി ലഭിക്കും. 100 ൽ‍ കുടുതല്‍ പണമിടപാടുകള്‍ നടത്തുന്നവർക്ക് 250 രുപയാണ് ലഭിക്കുക. പണമിടപാട് നടത്തുന്ന തുകയുടെ 10 ശതമാനമാണ് വ്യാപാരികള്‍ക്ക് ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫർ‍. നേരിട്ട് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഭീം ആപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുറത്തിറക്കിയത്. നാഷണൽ പേയ്മെന്റ് കമ്മീഷന്റെ യൂണിഫൈഡ് ഇന്റർഫേസില്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് ആപ്പിന്റെ പ്രത്യേകത. യുപിഐ സംവിധാനം ഉപയോഗിക്കാത്ത ബാങ്കുകൾ വഴി ഐഎഫ്എസ് സി, എംഎംഐഡി എന്നിവ വഴി പണമിടപാടുകൾ നടത്താന്‍ ഭീം ആപ്പിൽ സംവിധാനമുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
With the aim of convincing more citizens to use the BHIM app over tons of other payments apps, the government has now announced a cashback scheme for both customers and merchants. The new scheme comes days after the Ministry of Electronics and IT (MeitY) extended the BHIM cashback scheme for merchants until March 31

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്