രാജ്യമെങ്ങും പിആര്‍എസ് റിസർവേഷൻ സംവിധാനം: ബജറ്റിന് പിന്നാലെ റെയില്‍‍വേയില്‍ വൻ പരിഷ്കാരം!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് പാസഞ്ചര്‍ റിസര്‍വേഷൻ സിസ്റ്റം കൗണ്ടറുകൾ ആരംഭിക്കാനുള്ള നീക്കവുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പാസഞ്ചര്‍ റിസര്‍വേഷൻ സിസ്റ്റം കൗണ്ടറുകൾ പ്രവർത്തനമാരംഭിക്കാനാണ് നീക്കം. രാജ്യസഭയിൽ റെയില്‍വേ മന്ത്രി രജൻ ഗോഹൈനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓരോ പ്രദേശത്തെയും റെയിൽവേ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകളുടെ സാമീപ്യത്തിന് അനുസൃതമായി ആയിരിക്കും പാസഞ്ചര്‍ റിസര്‍വേഷൻ സിസ്റ്റം കൗണ്ടറുകൾ ആരംഭിക്കുക. വെള്ളിയാഴ്ച ഐആര്‍സിടിസി വെബ്സൈറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പായി പോസ്റ്റല്‍ ഡിപ്പാർട്ട്മെന്റുകളുമായി ധാരണയിലെത്തിയ ശേഷം നീക്കങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ രാജ്യത്തെ 280 പോസ്റ്റ് ഓഫീസുകളിലാണ് പാസഞ്ചര്‍ റിസര്‍വേഷൻ സിസ്റ്റം കൗണ്ടറുകൾ ലഭ്യമായിട്ടുള്ളത്.

train-new-

ഇന്ത്യൻ റെയിൽവേയിലെ 65 ശതമാനം ടിക്കറ്റുകളും ഐആർസിടിസി വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്യുന്നത്. നിലവിൽ കർണാടകയിലാണ് ഏറ്റവുമധികം പാസഞ്ചര്‍ റിസര്‍വേഷൻ സിസ്റ്റം കൗണ്ടറുകളുള്ളത്. മഹാരാഷ്ട്ര(36), ആന്ധ്രപ്രദേശ് (24), ഉത്തര്‍പ്രദേശ് (23), എന്നിങ്ങനെയാണ് പാസഞ്ചര്‍ റിസര്‍വേഷൻ സിസ്റ്റം കൗണ്ടറുകളുള്ളത്.
ഇന്ത്യൻ റെയില്‍വേയ്ക്ക് 2018ലെ ധനകാര്യ ബജറ്റിൽ ഇന്ത്യന്‍ റെയിൽവേയുടെ ആധുനികവല്‍ക്കരണത്തിന് 1.48 ലക്ഷം കോടി രൂപ വകയിരുത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

English summary
Booking a train ticket would soon be easier as the Indian Railways is preparing to set up Passenger Reservation System (PRS) counters at Post Offices across the country.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്