ഉത്സവകാല ഓഫറുമായി വീണ്ടും ബിഎസ്എന്‍എല്‍!!വെറും 74 രൂപക്ക്!!

Subscribe to Oneindia Malayalam

ഉത്സവകാല ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ഏറ്റവുമൊടുവില്‍ രാഖി പെ സൗഗാത്ത് എന്ന പേരിലാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 74 രൂപയുടെ കോംബോ വൗച്ചറില്‍ ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളും 1 ജിബി ഡാറ്റയും മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 74 രൂപ ടോക്ക് ടൈമും ഉണ്ടാകും. 12 ദിവസമാണ് ഓഫര്‍ കാലാവധി. ആഗസ്റ്റ് 3 മുതല്‍ ഓഫര്‍ നിലവില്‍ വരും.

ഇതിനും പുറമേ ഓഫര്‍ പെരുമഴ തീര്‍ത്ത് ബിഎസ്എന്‍എല്‍ 2ജി,3ജി ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുകള്‍ ബിഎസ്എന്‍എല്‍ കൊണ്ടുവന്നിട്ടുണ്ട്. ബിഎസ്എന്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന കോംബോ ഓഫറുകള്‍ ആഗസ്റ്റ് 1 മുതലാണ് പ്രാബല്യത്തില്‍ വരിക.

bsnl-logo

ജിയോയെ വെല്ലാന്‍ മത്സരിക്കുന്ന ടെലികോം കമ്പനികളുടെ ലക്ഷ്യം നിലവിലുള്ള വരിക്കാരെ പിടിച്ചു നിര്‍ത്തുകയും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയുമാണ്. ഏറ്റവുമൊടുവില്‍ 1500 രൂപയുടെ ഫീച്ചര്‍ ഫോണ്‍ ജിയോ അവതരിപ്പിച്ചതോടെ ജിയോയെവെല്ലാന്‍ ഏതറ്റം വരെ പോകാനും ടെലികോം കമ്പനികള്‍ തയ്യാറാണ്. ജിയോയുടെ വരവിനു ശേഷം പല ടെലികോം കമ്പനികളുടെയും വരുമാനത്തില്‍ ഇടിവ് വന്നിരുന്നു.

English summary
BSNL Rakhi pe Saugaat offer: 1GB free data, unlimited voice calls at Rs 74
Please Wait while comments are loading...