സ്ലോ മോഷന്‍ കുറയും..കേരളത്തില്‍ ബിഎസ്എന്‍എല്‍ 4ജി ഡിസംബര്‍ മുതല്‍

Subscribe to Oneindia Malayalam

തിരുവനന്തപുരം: അമല്‍ നീരദ് സിനിമ പോലെ സ്ലോ മോഷനില്‍ ഇഴഞ്ഞുനീങ്ങുന്ന നെറ്റ്..ഒച്ചുവേഗത്തില്‍ ഇഴഞ്ഞ് ലോഡ് ആകുന്ന സൈറ്റുകള്‍.. ബിഎസ്എന്‍ ഉപയോക്താക്കളുടെ സ്ഥിരം പരാതിയാണിത്. പരാതികള്‍ക്ക് ഇനി ഫുള്‍സ്റ്റോപ്പിടാം. എന്തെന്നാല്‍ കേരളത്തില്‍ ബിഎസ്എന്‍ 4ജി എത്തുന്നു. ബിഎസ്എന്‍എല്‍ 4ജി എന്ന സ്വപ്നം ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍.മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദില്ലി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സിബിഎസ്ഇ വിദ്യാര്‍ത്ഥികളെ കടത്തിവെട്ടി.

500 രൂപയ്ക്ക് 100 ജിബി ഡാറ്റ: ജിയോ ഫൈബർ 5 കലക്കും, തുടക്കം ദീപാവലി ദിനത്തിൽ!!

പദ്ധതിയുടെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകും. ഇപ്പോള്‍ നിലവിലുള്ള ബിഎസ്എന്‍എല്‍ 3ജി ടവറുകള്‍ 4ജിയിലേക്ക് മാറും.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് നഗരങ്ങളിലാണ് 4ജി സൗകര്യം ലഭ്യമാകുക. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ക്രമേണ, കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പ്രധാനഗരങ്ങളിലേക്കും 3ജി സൗകര്യം ബിഎസ്എന്‍എല്‍ വ്യാപിപ്പിക്കും.

bsnl

1100 സ്ഥലങ്ങളില്‍ 3ജി സൗകര്യവും 300 സ്ഥലങ്ങളില്‍ 2ജി സൗകര്യവും പുതിയതായി കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. ജിയോ തരംഗത്തിനിടയിലും കേരള സര്‍ക്കിളില്‍ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞെന്നും സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ജിയോയുടെ ശ്രമങ്ങളെ അതിജീവിച്ചെന്നും അധികൃതര്‍ പറഞ്ഞു. 700 കോടിയുടെ ലാഭം ഈ വര്‍ഷം സര്‍ക്കിളിന് ഉണ്ടായെന്നും അധികൃതര്‍ അറിയിച്ചു.

English summary
BSNL will launch its 4g service in Kerala in December
Please Wait while comments are loading...