• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാറും ബൈക്കും വാങ്ങാന്‍ ഇതാണ് പറ്റിയ സമയം!!! പക്ഷെ, ബൈക്കര്‍ ബോയ്‌സിന് പണികിട്ടും???

  • By Jince K Benny

ദില്ലി: രാജ്യം പുതിയ സാമ്പത്തിക നയത്തിലേക്ക് മാറിയിരിക്കുകയാണ്. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു രാജ്യം ഒറ്റ നികുതി എന്ന ആശയത്തിലേക്ക് മാറിയത്. ഗുഡ്‌സ് സര്‍വ്വീസ് ടാക്‌സ് എന്ന ജിഎസ്ടിയേക്കുറിച്ച് കാര്യമായ ഒരു ധാരണ ലഭിക്കാത്തതിനാല്‍ ഇതുകൊണ്ടുണ്ടാകുന്ന ഗുണത്തേക്കുറിച്ച് പലരും അജ്ഞരാണ്.

ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി പല ഉത്പന്നങ്ങളും വ്യാപാരികള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിച്ചിരുന്നു. ആഡംബര വസ്തുക്കള്‍ക്ക് വില വര്‍ദ്ധിക്കും എന്ന പൊതു കാഴ്ചപ്പാടായിരുന്നു ഇത് സംബന്ധിച്ച് ഉണ്ടായിരുന്നതെങ്കിലും വാഹനങ്ങളുടെ കാര്യത്തില്‍ കാര്യമായ വിലക്കുറവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കാറുകള്‍ക്കും ബൈക്കുകള്‍ക്കും വിലകുറയുമെന്നാണ് കണക്കാക്കുന്നത്.

വാഹനങ്ങള്‍ക്ക് വിലകുറയും

വാഹനങ്ങള്‍ക്ക് വിലകുറയും

വെള്ളിയാഴ്ച അര്‍ദ്ധ രാത്രി ജിഎസ്ടി നിലവില്‍ വന്നതോടെ വാഹനങ്ങള്‍ക്ക് പ്രത്യേകിച്ച് കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കുറയുമെന്നാണ് റിപ്പോര്‍ട്ട്. കാറുകളില്‍ ചെറുകാറുകള്‍ക്ക് മാത്രമല്ല സെഡാന്‍, എസ്‌യുവി എന്നിവയ്ക്കും വില കുറയും.

മുംബൈക്കാര്‍ക്ക് ഗുണകരം

മുംബൈക്കാര്‍ക്ക് ഗുണകരം

ജിഎസ്ടി നിലവില്‍ വരുന്നതോടെ രാജ്യത്ത് നികുതി വ്യത്യാസ് ഇല്ലാതാകുമെന്നതാണ് വിലകുറയുന്നതിന് കാരണം. ചരക്കു നീക്ക നികുതി ഏറെ ബാധിച്ചിരുന്ന മുംബൈയില്‍ താമസിക്കുന്നവര്‍ക്കാണ് ഏറ്റവു നേട്ടം.

ബൈക്കുകളില്‍ പണികിട്ടും

ബൈക്കുകളില്‍ പണികിട്ടും

വിലകുറയുന്ന വാഹനങ്ങളില്‍ എല്ലാവിധ കാറുകളും ഉള്‍പ്പെടുന്നുണ്ടെങ്കിലും എല്ലാ ബൈക്കുകള്‍ക്കും വില കുറയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. യുവാക്കള്‍ക്ക് ഏറെ പ്രിയങ്കരമായ 350 സിസിക്ക് മുകളിലുളള ബൈക്കുകള്‍ക്ക് വിലയേറും. ഇത് സൂപ്പര്‍ ബൈക്ക് പ്രേമികളായ യുവാക്കള്‍ക്ക് തിരിച്ചടിയാകും.

പുതിയ നിരക്ക് ഉടന്‍

പുതിയ നിരക്ക് ഉടന്‍

പുതിയ നികുതി നയം പ്രാബല്യത്തില്‍ വന്നതോടെ സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന നിലയില്‍ വാഹന വില പുതുക്കി നിശ്ചയിക്കുമെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരം അനുസരിച്ച് ഇന്റേണല്‍ സോഫ്റ്റ്‌വേറുകളില്‍ മാറ്റം വരുത്താനുള്ള കാലവധി തിങ്കളാഴ്ച വരെ നീട്ടിയിരിക്കുകയാണ്.

ബെന്‍സിനും വിലകുറയും

ബെന്‍സിനും വിലകുറയും

വമ്പന്‍ എസ്‌യുവികള്‍, സെഡാനുകള്‍ എന്നിവയ്ക്ക് വില കുറയും. വലിയ കാറുകള്‍ക്ക് മാത്രമല്ല ചെറിയ കാറുകള്‍ക്കും വില കുറയും. മെഴ്‌സിഡസ് ജിഎല്‍എസ്350 എസ്യുവിയില്‍ മൂന്ന് ലക്ഷത്തിന്റെ വരെ വില കുറയുമെന്നാണ് കണക്കാക്കുന്നത്.

ചെറുകമ്പനി കാറുകള്‍ക്കും വില കുറയും

ചെറുകമ്പനി കാറുകള്‍ക്കും വില കുറയും

ഹ്യൂണ്ടായ് ക്രെറ്റയുടെ വിലയില്‍ 40,000 മുതല്‍ 60,000 വരെ വില കുറയുമെന്നാണ് കണക്കാക്കുന്നത്. ഗ്രാന്റ് ഐ10ന് 3000 മുതല്‍ 14000 വരെ വില കുറയും, ഫോര്‍ച്ച്യൂണറിന്റെ വിലയില്‍ രണ്ട് ലക്ഷം രൂപയോളം കുറവുണ്ടാകും. ഇന്നോവയുടെ വിലയിലും ഒരു ലക്ഷത്തോളം രൂപയുടെ കുറവുണ്ടാകും.

വില കുറയുന്ന ബൈക്കുകള്‍

വില കുറയുന്ന ബൈക്കുകള്‍

ഹോറോ മോട്ടോര്‍ ബൈക്കുകള്‍, ഹോണ്ട മോട്ടോര്‍ സൈക്കിളുകള്‍, സ്‌കൂട്ടര്‍ ഇന്ത്യയുടെ വാഹനങ്ങള്‍ എന്നിവയ്ക്കാണ് വില കുറയുന്നത്. വിലയില്‍ അഞ്ച് ശതമാനം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ആക്ടീവ് സ്‌കൂട്ടറിന് 3,400 രൂപ വരെ കുറവുണ്ടാകും.

വില കൂടുന്ന ബൈക്കുകള്‍

വില കൂടുന്ന ബൈക്കുകള്‍

വാഹന പ്രേമികള്‍ക്ക് പൊതുവേ ജിഎസ്ടി അനുഗ്രഹമാകുമെങ്കിലും 350 സിസിയല്‍ അധികമുള്ള വാഹനങ്ങളോട് കമ്പമുള്ള യുവാക്കള്‍ക്ക് തിരിച്ചടിയാകും പുതിയ നികുതി നയം. ബുള്ളറ്റിനോട് യുവാക്കള്‍ക്കിടയില്‍ താല്പര്യം കൂടുതലാണിപ്പോള്‍. വില വര്‍ദ്ധിക്കുന്ന ബൈക്കുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ട്രയംഫ്, ഹാര്‍ലി ഡേവിഡ്‌സണ്‍, ഡ്യൂക്കാട്ടി തുടങ്ങിയവയ്ക്ക് വില വര്‍ദ്ധിക്കും.

English summary
Prices of popular cars and motorcycles & scooters come down from Saturday as the GST regime kicks in, even though hybrids and bigger bikes with engines above 350cc become dearer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more