കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ലിപ്പ്കാര്‍ട്ട്-സ്നാപ്പ്ഡീല്‍ ലയനം ചീറ്റിപ്പോയി:സത്യം തുറന്നുപറഞ്ഞ് സ്നാപ്പ്ഡീല്‍

കമ്പനി സ്വതന്ത്രമായ പാതയില്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്നും സ്നാപ്പ്ഡീല്‍ വ്യക്തമാക്കി

Google Oneindia Malayalam News

ദില്ലി: ഇ- കൊമേഴ്സ് കമ്പനി ഫ്ലിപ്പ്കാര്‍ട്ടുമായി ലയനമില്ലെന്ന് സ്ഥിരീകരിച്ച് ഓണ്‍ലൈന്‍ രംഗത്തെ എതിരാളിയായ സ്നാപ്പ്ഡീല്‍. അ‍ഞ്ച് മാസത്തോളമായി ഇരു കമ്പനികളുടേയും മാനേജ്മെന്‍റുകള്‍ തമ്മില്‍ നടന്നുവന്ന ചര്‍ച്ചകള്‍ക്കാണ് ഇതോടെ അന്ത്യമായിട്ടുള്ളത്. ഫ്ലിപ്പ്കാര്‍ട്ടുമായുള്ള കരാര്‍ റദ്ദാക്കിയെന്നാണ് സ്നാപ്പ്ഡീല്‍ വ്യക്തമാക്കിയിട്ടുള്ളത്. കമ്പനി സ്വതന്ത്രമായ പാതയില്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്നും ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള കോടിക്കണക്കിന് വരുന്ന ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുകയാണ് ലക്ഷ്യമെന്നും സ്നാപ്പ്ഡീല്‍ വക്താവ് വ്യക്തമാക്കി.

സ്നാപ്പ്ഡീലുമായി ലയിക്കുന്നതിനായി ഫ്ലിപ്പ് കാര്‍ട്ട് മുന്നോട്ടുവച്ച 900- 950 മില്യണ്‍ ഡോളറിന് കരാര്‍ ഉറപ്പിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് നേരത്തെ പുറത്തുവന്നിരുന്നത്. ഈ തുകയ്ക്ക് സ്നാപ്പ്ഡീലിനെ കൈമാറാന്‍ തയ്യാറാണെന്ന് സ്നാപ്പ്ഡീല്‍ ഡയറക്ടര്‍ ബോര്‍ഡ‍് സമ്മതമറിയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നേരത്തെ രണ്ട് തവണ സ്നാപ്പ്ഡീലിനെ വാങ്ങാനുള്ള ശ്രമങ്ങളുമായി ഫ്ലിപ്പ്കാര്‍ട്ട് കമ്പനിയെ സമീപിച്ചിരുന്നുവെങ്കിലും ഇത് നടന്നില്ല. തുടര്‍ന്നാണ് 900- 950 മില്യണ്‍ ഡോളറെന്ന തുക മുന്നോട്ടുവച്ചത്.

collage-

ആദ്യം 500-600 ഡോളറെന്ന വാഗ്ദാനമാണ് ഫ്ലിപ്പ്കാര്‍ട്ട് സ്നാപ്പ്ഡീലിന് മുമ്പാകെ വച്ചത്. ഇതിന് കമ്പനി വഴങ്ങിയില്ലെന്ന് മാത്രമല്ല 800- 850 എന്ന രണ്ടാമത്തെ ഓഫറും കമ്പനി തള്ളിക്കളയുകയായിരുന്നു. സ്നാപ്പ്ഡീലിന്‍റെ ലോജിസ്റ്റിക് കമ്പനിയായ വോള്‍കാന്‍ എക്സ്പ്രസ്, ഇ കൊമേഴ്സ് ഡിവിഷന്‍, മാനേജ്മെന്‍റ് ബിസിനസ് സ്ഥാപനം യൂണികൊമേഴ്സ് ഇ സൊല്യൂഷന്‍സ് എന്നീ കമ്പനികളെയും കരാര്‍ യാത്ഥാര്‍ത്ഥ്യമാകുന്നതോടെ ഫ്ലിപ്പ്കാര്‍ട്ട് സ്വന്തമാക്കുമെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

English summary
After five months, countless man hours of deliberation and numerous board meetings, a proposed merger between e-commerce players Snapdeal and Flipkart – which would have been the biggest consolidation in the Indian e-commerce history has been called off, Snapdeal has confirmed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X