നോട്ട് നിരോധനം കൊണ്ട് പണികിട്ടിയത് യുവാക്കൾക്ക്: ക്രെഡിറ്റ് കാർഡ് ഉപയോഗം കുത്തനെ ഉയർന്നു,

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് ഒരു വ‌യസ്സ് പൂർത്തിയായതോടെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വന്‍ വർധന. കഴിഞ്ഞ 12 മാസത്തിനിടെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ 37 ശതമാനം വർധനവ് ഉണ്ടായെന്നാണ് പുറത്തുവന്ന കണക്കുകൾ. 2017 സെപ്തംബർ വരെയുള്ള കണക്ക് പ്രകാരമാണിത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വർധിച്ചിട്ടുണ്ടെങ്കിലും ഉപയോക്താക്കൾ പണം ബാങ്കുകൾക്കോ കമ്പനികള്‍ക്കോ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് ആർബിഐ പുറത്തുവിട്ട കണക്ക്. 59,900 കോടി രൂപയാണ് 2017 സെപ്തംബർ വരെ ക്രെഡിറ്റ് കാർ‍ഡ് ഉടമകൾ തിരിച്ചടയ്ക്കാനുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസർവ് ബാങ്ക് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

പാട്ടീദാര്‍ സമുദായത്തെ ചാക്കിട്ട് പിടിയ്ക്കാന്‍ രാഹുല്‍: സംവരണം ആയുധമാക്കി കോണ്‍ഗ്രസ്, ബിജെപിയെ ഗുജറാത്ത് തിരിഞ്ഞു കൊത്തും!

ലെബനീസ് പ്രധാനമന്ത്രിയുടെ രാജി സൗദിയ്ക്കെതിരെ വാളോങ്ങി ഹിസ്ബുള്ള: നിർബന്ധിത രാജി, ഭരണഘടനവിരുദ്ധം!!

2016ലെ നോട്ട് നിരോധനത്തെ തുനവംബർ- ജനുവരി മാസങ്ങളിൽടർന്ന് രാജ്യത്ത് കറൻസിയ്ക്ക് ക്ഷാമം അനുഭവപ്പെട്ടതോടെ ക്രെഡിറ്റ്- ഡ‍െബിറ്റ്കാർഡ് ഉപയോഗത്തിൽ കനത്ത വർധനവാണ് ഉണ്ടായിട്ടുള്ളത്. നോട്ട്നിരോധനത്തിന് ശേഷമുള്ള 12 മാസത്തെ കണക്കുകള്‍ പ്രകാരം ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ 38. 7 ശതമാനം വർധനവുണ്ടായെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു.

 ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം

ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം


2017 ആഗസ്റ്റിൽ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 26.39 മില്യണിൽ നിന്ന് 32. 65 മില്യണായി ഉയർന്നിരുന്നു. ബാങ്കുകള്‍ പ്രതിമാസം 3.49 ശതമാനം പലിശയാണ് ക്രെഡിറ്റ് കാർഡ‍് ഉടമകളില്‍ നിന്ന് ഈടാക്കുന്നത്. ബാങ്കുകളിലേയ്ക്ക് തിരിച്ചടയ്ക്കാനുള്ളത് 59,900 കോടിയായിരിക്കെ 2,090 കോടി രൂപയാണ് ബാങ്കുകൾക്ക് പലിശയിനത്തിൽ ലഭിക്കാനുള്ളത്. ഈ തുകയ്ക്കുള്ള ജിഎസ്ടി കൂടി കൂട്ടിച്ചേർക്കുമ്പോൾ ക്രെഡിറ്റ് കാർഡിന്മേലുള്ള പലിശയും ഉയരും. ഇതോടെ പണം തിരിച്ചടയ്ക്കാൻ വൈകുന്നതിനും കാരണമാകും.

 ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം

ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം

2017 ആഗസ്റ്റിൽ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 26.39 മില്യണിൽ നിന്ന് 32. 65 മില്യണായി ഉയർന്നിരുന്നു. ബാങ്കുകള്‍ പ്രതിമാസം 3.49 ശതമാനം പലിശയാണ് ക്രെഡിറ്റ് കാർഡ‍് ഉടമകളില്‍ നിന്ന് ഈടാക്കുന്നത്. ബാങ്കുകളിലേയ്ക്ക് തിരിച്ചടയ്ക്കാനുള്ളത് 59,900 കോടിയായിരിക്കെ 2,090 കോടി രൂപയാണ് ബാങ്കുകൾക്ക് പലിശയിനത്തിൽ ലഭിക്കാനുള്ളത്. ഈ തുകയ്ക്കുള്ള ജിഎസ്ടി കൂടി കൂട്ടിച്ചേർക്കുമ്പോൾ ക്രെഡിറ്റ് കാർഡിന്മേലുള്ള പലിശയും ഉയരും. ഇതോടെ പണം തിരിച്ചടയ്ക്കാൻ വൈകുന്നതിനും കാരണമാകും.

 57 ശതമാനം ഉപയോക്താക്കൾ

57 ശതമാനം ഉപയോക്താക്കൾ


ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരിൽ 57 ശതമാനം പേരും കഴിഞ്ഞവർഷത്തേക്കാള്‍ അധികമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുവെന്നും ഇന്ത്യയിൽ നഗരമേഖലയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വൻ വര്‍ധനവ് ഉണ്ടായെന്നുമാണ് അടുത്ത കാലത്ത് പുറത്തുവന്ന സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 53 ശതമാനം പേര്‍ ബില്ല് അടയ്ക്കുന്നതിനും, 45 ശതമാനം പേർ മറ്റ് പേയ്മെൻറുകള്‍ക്കും ഡിസ്കൗണ്ടുകൾ നേടുന്നതിനുമാണ് ക്രെഡിറ്റ് കാർഡ‍് വ്യാപകമായി ഉപയോഗിച്ചിട്ടുള്ളത്. ട്രാൻസ് യൂണിയൻ സിബിലാണ്സർവേയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

 ക്രെഡിറ്റ് കാർഡിനോട് ഹരം യുവാക്കൾക്കൾക്ക്

ക്രെഡിറ്റ് കാർഡിനോട് ഹരം യുവാക്കൾക്കൾക്ക്


ഇന്ത്യയിൽ 18 മുതൽ 24 വയസ്സ് വരെയുള്ള യുവാക്കൾക്കാണ്പേയ്മെന്റിനായി പ്രധാനമായും ക്രെഡിറ്റ്കാർഡുകളെ ആശ്രയിക്കുന്നത്. പണം കൈവശം കൊണ്ടുനടക്കാന്‍ താൽപ്പര്യമില്ല എന്നതാണ് ഈ പ്രായഘടനയിലുള്ളവര്‍ കൂടുതലായി ക്രെഡിറ്റ് കാർ‍ഡ് ഉപയോഗിക്കുന്നത്. കാർഡ് ഉപയോഗിക്കുന്നവരിൽ 14 ശതമാനം പേരും 45 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരാണ്.

45 വയസ്സിന് മുകളിലുള്ളവർ

45 വയസ്സിന് മുകളിലുള്ളവർ

45 വയസ്സിനു മുകളിലുള്ളവർ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനുള്ള പ്രധാന കാരണം പണം പിന്നീട് നൽകിയാൽ മതിയെന്നതാണ്. 18-24നും ഇടയിൽ പ്രായമുള്ള 13 ശതമാനം പേരും ക്രെഡിറ്റ്കാർഡുകളെ ആശ്രയിക്കുന്നത് ഇതേ കാരണം കൊണ്ടുതന്നെയാണ്. ക്രെഡിറ്റ് കാർഡ് മാത്രം ഉപയോഗിച്ച് ഷോപ്പിംഗും ബില്‍ പേയ്മെന്റും നടത്തുന്നവരാണ് സർവേയോട് ഇത്തരത്തിൽ പ്രതികരിച്ചത്.

 നോട്ട് നിരോധനം ‌‌‌

നോട്ട് നിരോധനം ‌‌‌2016 നവംബർഎട്ടിനാണ് പ്രധാനമന്ത്രി കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് മൂല്യമേറിയ 500, രൂപ നോട്ടുകൾ അസാധുവാക്കിയത്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തോടെ റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയെങ്കിലും കനത്ത ചില്ലറ ക്ഷാമവും നോട്ട് ക്ഷാമവും അനുഭവപ്പെട്ടിരുന്നു. ഡിജിറ്റൽ പണമിടപാടുകളിലേയ്ക്ക് മാറുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ ഇടപാടുകൾക്ക് ഓഫർ പ്രഖ്യാപിക്കുകുയും ഇടപാടുകള്‍ക്കുള്ള നിരക്കുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

English summary
Nearly A year after demonetisation, credit card usage has seen a sharp rise with outstandings rising 38.7 per cent during the 12 months ended September 2017

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്