കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറും പാന്‍കാര്‍ഡ‍ും ബന്ധിപ്പിക്കാനുള്ള സമയം നീട്ടി: ഓഗസ്റ്റ് 31 നുള്ളില്‍ മതിയെന്ന് കേന്ദ്രം

ധനകാര്യമന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

Google Oneindia Malayalam News

ദില്ലി: ആദായനികുതി സമര്‍പ്പിക്കുന്നതിനായി ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയം നീട്ടി. 2017 ഓഗസ്റ്റ് 31 നുള്ളില്‍ സമര്‍പ്പിച്ചാല്‍ മതിയെന്നാണ് തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ച ശേഷം മാത്രം ആദായനികുതി സമര്‍പ്പിച്ചാല്‍ മതിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസും വ്യക്തമാക്കിയിരുന്നു. ആദായനികുതി സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 5 വരെ നീട്ടി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രവും സിബിഡിടിയും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

നികുതി ദായകരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ആധാറും പാന്‍ കാര്‍ഡ‍ും ബന്ധിപ്പിച്ച ശേഷം മാത്രം ആദായനികുതി സമര്‍പ്പിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയ സിബിഡിടി ആധാറും പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഓഗസ്റ്റ് 31ന് മുമ്പ് പൂര്‍ത്തിയാക്കണമെന്നും ചൂണ്ടിക്കാണിച്ചു. ധനകാര്യമന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്. http://incometaxindiaefiling.gov.in/ വെബ്സൈറ്റ് വഴിയുള്ള ഇ- ഫയലിംഗ് സംവിധാനത്തിന് പ്രശ്നങ്ങളുണ്ടെന്ന് പരാതികള്‍ ഉയര്‍ന്നുവെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തെ സ്വീകരിച്ച നിലപാട്.

aadhaar-pan-

റവന്യൂ വകുപ്പ്, സിബിഡിടി, ധനകാര്യ മന്ത്രാലയം എന്നിവ സംയുക്തമായി ചേര്‍ന്ന യോഗത്തിന് ശേഷമാണ് സമയം നീട്ടിനല്‍കാനുള്ള തീരുമാനമുണ്ടായതെന്ന് ധനകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 31ന് ആദായനികുതി സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിക്കാരിക്കെ ആദായനികുതി വകുപ്പിന്‍റെ ഇ- ഫയലിംഗ് വെബ്സൈറ്റില്‍ തിരക്കുമൂലം ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്താണ് ആദായനികുതി സമര്‍പ്പിക്കാനുള്ള സമയം അഞ്ച് ദിവസം കൂടി നീട്ടി നല്‍കാനുള്ള തീരുമാനമുണ്ടാകുന്നത്. ജൂലൈ ഒന്നുമുതല്‍ ആദാനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ 31ന് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കാനിരിക്കെ സമയം നീട്ടി നല്‍കില്ലെന്ന് സിബിഡ‍ിടി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അവസാന നിമിഷം സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ തയ്യാറാവുകയായിരുന്നു.

English summary
The deadline for linking of Aadhaar-PAN has been extended till August 31, 2017. The government on Monday announced the extension in deadline. The Central Board of Direct Taxes (CBDT) has also announced that Income Tax Return (ITR) will be processed after Aadhaar-PAN linking.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X