കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തിന് ഗുണമില്ലെന്ന് ആര് പറഞ്ഞു... മോദിയുടെ പണി ഫലിച്ചു; നാല്‍പത് ശതമാനം കൂടിയത് എന്ത്?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന് ഒരു ഗുണവും ഉണ്ടായില്ല എന്നാണ് ആരോപണം. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണം എന്നായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചിരുന്നത്.

ഒരുപരിധിവരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായിരുന്നു എന്ന് പറയേണ്ടിവരും. ഇന്ത്യയുടെ ജിഡിപിയില്‍ വലിയ ഇടിവാണ് സംഭവിച്ചത്. സമ്പദ് മേഖല നോട്ട് നിരോധനത്തിന്റെ തിരിച്ചടികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വരുന്നതേയുള്ളൂ.

Note Ban

എന്നാല്‍ നോട്ട് നിരോധനം വിപ്ലവാത്മകമായ മാറ്റം ഉണ്ടാക്കിയ ഒരു മേഖലയുണ്ട്. നികുതി മേഖല തന്നെ. കണക്കില്‍ പെടാത്ത പണം സൂക്ഷിക്കാനും നികുതിയടക്കാതെ പണം വെട്ടിയ്ക്കാനും ഉള്ള നീക്കങ്ങള്‍ ഒരു പരിധിവരെ കുറഞ്ഞു എന്ന് തന്നെ കരുതാം.

മുന്‍കൂര്‍ നികുതി അടയ്ക്കുന്നതില്‍ വന്‍ വര്‍ദ്ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യപാദ മുന്‍കൂര്‍ നികുതി അടക്കുന്നതില്‍ 40 ശതമാനം വര്‍ദ്ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ വര്‍ഷം നികുതി ദായകരുടെ എണ്ണം ആറ് കോടി കടക്കും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത് അഞ്ച് കോടിയായിരുന്നു. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ഇപ്പോള്‍ തന്നെ 15 ശതമാനം വര്‍ദ്ധന ഉണ്ടായിട്ടുണ്ട. ജിഎസ്ടി നിലവില്‍ വരുമ്പോള്‍ നികുത് വരുമാനത്തില്‍ കൂടുതല്‍ വര്‍ദ്ധന ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
People are rushing to pay tax in much bigger numbers than before with the tax authorities having turned up the heat on evaders after demonetisation. Demonetisation effect: Advance tax given by individuals in June quarter rises more than 40%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X