സര്‍വ്വീസ് ചാര്‍ജ് ഈടാക്കിയാല്‍ പണി കിട്ടും!! ഉപോഭോക്തൃ മന്ത്രാലയവും സിബിഡിടിയും പിടിമുറുക്കി!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: അധിക ചാര്‍ജ് ഹോട്ടലുകള്‍ക്ക് പണികൊടുക്കാനുള്ള നീക്കവുമായി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം. ഹോട്ടലുകള്‍ ഭക്ഷണത്തിന് ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്ന വിഷയം പരിശോധിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിനോടാണ് ഉപഭോക്തൃ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഹോട്ടലുകളുടെയും റസ്റ്റോറന്‍റുകളുടേയും നികുതി ബാധ്യത പരിശോധിക്കുമ്പോഴായിരുന്നു മന്ത്രാലയം ഇക്കാര്യം മുന്നോട്ടുവച്ചത്. നിരവധി ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് മന്ത്രാലയത്തിന്‍റെ നീക്കം.

കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍ ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇത് ഗുരുതരമായ പ്രശ്നമാണെന്നും നികുതി ഈടാക്കുമ്പോള്‍ സര്‍വ്വീസ് ചാര്‍ജ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിനെ സമീപിച്ചതായും ട്വീറ്റില്‍ മന്ത്രി വ്യക്തമാക്കി.

 ബോര്‍ഡ് വച്ച് ഹോട്ടലുകള്‍

ബോര്‍ഡ് വച്ച് ഹോട്ടലുകള്‍

രാജ്യത്തെ പല ഹോട്ടലുകളും ഹോട്ടലുകള്‍ക്ക് മുമ്പില്‍ 10 ശതമാനം സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നുവെന്ന് ബോര്‍ഡ‍ുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് എല്ലാ ഉപഭോക്താക്കളും സര്‍വ്വീസ് ചാര്‍ജ് നല്‍കണമെന്ന ചട്ടം മുന്‍കൂട്ടി നിര്‍ദേശിക്കുന്ന തരത്തിലാണെന്നും ഉപഭോക്തൃ മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉപയോക്താക്കളില്‍ നിന്ന് നിര്‍ബന്ധമായും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് തെറ്റായ പ്രവണയാണെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

 തെളിവ് നല്‍കണം

തെളിവ് നല്‍കണം

ഹോട്ടലുകള്‍ ഉപഭോക്താക്കളില്‍ നിന്ന് സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്ന തുക ഹോട്ടല്‍ ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ടെന്നതിന് തെളിവായി വെള്ളപ്പേപ്പറില്‍ തെളിവ് നല്‍കണമെന്നും, ഇത് ഹോട്ടലിന്‍റെ വരുമാനത്തിന്‍റെ ഭാഗമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.
ഭക്ഷണത്തിനും പാനീയങ്ങള്‍ക്കുമുള്ള നിരക്കിന് പുറമേ ഹോട്ടലുകള്‍ അധിക തുക ഈടാക്കുന്നതിന് കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ശരിയായ പ്രവണതയല്ലെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചു.

 അധിക ചാര്‍ജിന് പിടിവീഴും

അധിക ചാര്‍ജിന് പിടിവീഴും

സര്‍വ്വീസ് ചാര്‍ജ്ജ് എന്ന പേരില്‍ റസ്റ്റോറന്റുകളും ഹോട്ടലുകളും 5 മുതല്‍ 20 ശതമാനം വരെയാണ് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച് ഉപയോക്താക്കള്‍ നല്‍കിയ പരാതിയിലാണ് കേന്ദ്രത്തിന്റെ നീക്കം. ഹോട്ടലുകളും റസ്റ്റോറന്റുകളും നല്‍കുന്ന സേവനത്തില്‍ തൃപ്തരല്ലെങ്കില്‍ ബില്ലില്‍ നല്‍കുന്ന സേവന നികുതി നല്‍കുന്നത് നിരസിയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് അധികാരമുണ്ടായിരിക്കണമെന്നാണ് കണ്‍സ്യൂമേഴ്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുള്ളത്.

തൃപ്തരെങ്കില്‍ മാത്രം

തൃപ്തരെങ്കില്‍ മാത്രം

റസ്‌റ്റോറന്റുകളിലെ സേവനം തൃപ്തികരമല്ലെങ്കില്‍ സര്‍വ്വീസ് ചാര്‍ജ് നല്‍കേണ്ടെന്ന് കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വീസ് നിര്‍ബന്ധമല്ലെന്ന ബോര്‍ഡ് ഉചിതമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കാനും മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

 നിര്‍ബന്ധിക്കാനാവില്ല

നിര്‍ബന്ധിക്കാനാവില്ല

റസ്റ്റോറന്റുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് നല്‍കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കാനാവില്ലെന്ന് രാംവിലാസ് പാസ്വാന്‍. ചാര്‍ജ് വാങ്ങാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും അധിക ചാര്‍ജ് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപയോക്താക്കള്‍ക്കാണ്ടെന്നുമായിരുന്നു കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്റെ പ്രതികരണം. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പാസാക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചുനല്‍കുകയും ചെയ്തിരുന്നു. ഉപയോക്താക്കള്‍ സ്വമേധയാ നല്‍കേണ്ടതാണ് സര്‍വ്വീസ് ചാര്‍ജ്ജെന്നുമാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ നിര്‍ദേശം.

എല്ലാം ഉള്‍പ്പെടുന്നു

എല്ലാം ഉള്‍പ്പെടുന്നു

സര്‍വീസ് ടാക്‌സില്‍ മാത്രമാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. ഇതില്‍ മാത്രമാണ് സര്‍ക്കാരിന് ഉത്തരവാദിത്വം ഉള്ളത്. 14 ശതമാനമാണ് സര്‍വീസ് ടാക്‌സ്. ആഹാരം, വെളളം, സേവനം, ചുറ്റുപാട് എന്നിവയ്‌ക്കെല്ലാത്തിനും കൂടിയുള്ള തുകയാണ് സര്‍വീസ് ടാക്‌സ്

എന്താണ് സര്‍വീസ് ചാര്‍ജ്

എന്താണ് സര്‍വീസ് ചാര്‍ജ്

സേവനത്തിനുള്ളതോ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലുമെത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് ഹോട്ടലുകള്‍ ഈടാക്കുന്ന ചാര്‍ജാണ് സര്‍വീസ് ചാര്‍ജ്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന തുക

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Union consumer affairs ministry has asked the Central Board of Direct Taxes (CBDT) to ask officials to take into account service charge collection by hotels and eateries while assessing their tax liabilities. The move comes in the wake of reports that many eateries are still collecting the charge.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്