ഓഫര്‍ പെരുമഴയുമായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും പേടിഎമ്മും, ഏറ്റവും മികച്ച ഓഫര്‍ എവിടെ..?

Subscribe to Oneindia Malayalam

ഉത്സവ സീസണ്‍ ആയതോടെ ഓഫറുകള്‍ നല്‍കാന്‍ മത്സരിക്കുകയാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനികള്‍. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് രംഗത്തെ അതികായന്‍മാരായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും പേടിഎമ്മും മത്സരിച്ച് ഓഫര്‍ മേളയുമായി രംഗത്തുണ്ട്.

ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ മേള, ചാകര!! പകുതി വിലക്ക് ഫോണ്‍, 90 ശതമാനം വരെ ഡിസ്‌കൗണ്ട്!!

ബിഗ് ബില്യന്‍ ഡേയ്‌സ് എന്ന പേരില്‍ സെപ്റ്റംബര്‍ 20 മുതല്‍ 24 വരെ ഫ്‌ളിപ്കാര്‍ട്ട് അത്യുഗ്രന്‍ ഓഫറുകള്‍ നല്‍കുമ്പോള്‍ ആമസോണും പേടിഎമ്മും ഒട്ടും പിറകിലാകാതിരിക്കാന്‍ രംഗത്തുണ്ട്. ഷോപ്പ് ക്ലൂസ് പോലുള്ള മറ്റ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനികളും ഉത്സവ സീസണില്‍ മികച്ച ഓഫര്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേയ്‌സ്

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേയ്‌സ്

ബിഗ് ബില്യന്‍ ഡേയ്സ് എന്നാണ് ഫ്ളിപ്കാര്‍ട്ടിന്റെ ഇത്തവണത്തെ ഓഫര്‍ മേളയുടെ പേര്. ഓണ്‍ലൈന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില്‍പനക്കായാണ് ഫ്ളിപ്കാര്‍ട്ട് തയ്യാറെടുക്കുന്നത്. വിലക്കുറവ് കൂടാതെ നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ചുകള്‍, ബൈബാക്ക് ഗാരന്റി തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസ്‌കൗണ്ട് 80 ശതമാനം വരെ

ഡിസ്‌കൗണ്ട് 80 ശതമാനം വരെ

വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ ഡിസ്‌കൗണ്ട് ഉണ്ട്. സ്മാര്‍ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഡ്യൂറബിള്‍സ്, ഫാഷന്‍ എന്നിവയെല്ലാം ഓഫര്‍ നിരക്കില്‍ വില്‍പനക്കുണ്ട്. വിവോ വി-7, സാംസങ്ങ് 8 പ്ലസ്, ഐഫോണ്‍ 7 പ്ലസ്, ഒപ്പോ എഫ്-3 പ്ലസ് എന്നീ ഫോണുകള്‍ക്കെല്ലാം ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആമസോണില്‍..

ആമസോണില്‍..

ഉത്സവ സീസണില്‍ ആമസോണ്‍ ഇന്ത്യ ഫെസ്റ്റീവ് സെയില്‍ എന്ന പേരിലാണ് ആമസോണ്‍ ഓഫര്‍ മേള നടത്തുക. ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ വില്‍പന പ്രഖ്യാപിച്ചിട്ടുള്ള അതേ സമയത്തു തന്നെ ആമസോണിന്റെ ഓഫര്‍ വില്‍പനയും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനിരിക്കുന്നതേ ഉള്ളൂ.

പേടിഎമ്മില്‍....

പേടിഎമ്മില്‍....

ദീപാവലിയോടനുബന്ധിച്ച് മീഡിയ ക്യാംപെയിനായി മാത്രം 100 കോടി മുടക്കുമെന്നാണ് പേടിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മികച്ച ഓഫറുകളും പ്രതീക്ഷിക്കാം. ഉത്സവ സീസണിലെ മാര്‍ക്കറ്റിങ്ങിനായി കമ്പനി 1000 കോടിയും മാറ്റി വെച്ചിട്ടുണ്ട്.

ഉത്സവസീസണ്‍

ഉത്സവസീസണ്‍


ബിഗ് ബില്യന്‍ ഡേയ്സ് ഇന്ത്യയുടെ ഉത്സവമാണെന്ന് ഫ്ളിപ്കാര്‍ട്ട് പറയുന്നു. ഉത്സവത്തോടു കൂടിയുള്ള ഷോപ്പിങ്ങിനുള്ള സംവിധാനമാണ് ബിഗ് ബില്യന്‍ ഡേയ്സ് ഒരുക്കുന്നതെന്ന് ഫ്ളിപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Flipkart, Amazon and Paytm Mall gear up for upcoming festive sales

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്