കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം വഴിയുള്ള പണം പിൻവലിക്കൽ; ജനുവരി ഒന്ന് മുതൽ ഈടാക്കുന്ന നിരക്കുകൾ കുത്തനെ ഉയരും

Google Oneindia Malayalam News

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജനുവരി ഒന്നുമുതൽ ഈടാക്കുന്ന നിരക്കുകൾ കുത്തനെ കൂടും. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്താനാകുന്ന സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ ബാങ്കുകൾ അധികം തുക ഈടാക്കും. എല്ലാ ബാങ്കുകളും ഉപഭോക്താക്കൾക്കുള്ള പ്രതിമാസ ഇടപാടുകൾക്കായുള്ള പരിധി ഇതിനോടകം തന്നെ നിശ്ചയിച്ചു കഴിഞ്ഞു.

എടിഎമ്മുകളിൽ നിന്ന് ശ്രദ്ധിച്ച് പണം പിൻവലിച്ചില്ലെങ്കിൽ നിരക്ക് വര്‍ധന ഉപയോക്താക്കൾക്ക് ഭാരമാകുമെന്ന് ആര്‍ബിഐ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ തന്നെ ആര്‍ബിഐ നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ ബാങ്കുകളുടെ നിരക്ക് വര്‍ധന 2022 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോര്‍ട്ടുകൾ. ബാങ്കുകൾക്ക് ഇടപാടുകളുടെനിരക്ക് വര്‍ധിപ്പിക്കാം. നിരക്കുയര്‍ത്തി ആക്സിസ് ബാങ്കും

atm

മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് ഇനി പണം പിൻവലിക്കുന്നതിന് വളരെ ഉയര്‍ന്ന ഫീസ് തന്നെ നൽകേണ്ടി വരും. ആർ‌ബി‌ഐ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, ആക്‌സിസ് ബാങ്ക് ഉൾപ്പെടെ നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. ബാങ്കിലോ മറ്റ് ബാങ്ക് എ‌ടി‌എമ്മുകളിലോ സൗജന്യ പരിധിക്ക് മുകളിൽ നടത്തുന്ന ഓരോ പണം ഇടപാടിനും 21 രൂപ ഫീസും ജിഎസ്‌ടിയും ആകും ഈടാക്കുക. സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കവിഞ്ഞാൽ ആണ് അധിക തുക നൽകേണ്ടത്. ഓരോ ഇടപാടിനും ഉപഭോക്താക്കൾ നിലവിൽ നൽകുന്നത് ഉയര്‍ന്ന തുകയാണ് 20 രൂപ. ഇതിനു പകരം 21 രൂപ വീതമാണ് ഇനി ഈടാക്കുക. ഉയർന്ന ഇന്റർചേഞ്ച് ഫീസ് ഈടാക്കുന്നതിന് ബാങ്കുകൾക്ക് അനുമതിയുള്ളതിനാൽ ആണിത്.

പിങ്ക് ഗേളായി ഉപ്പും മുളകും സുന്ദരി... ചിത്രങ്ങൾ കാണാം

നിലവിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പടെയുള്ളതാണിത്. മെട്രോ നഗരങ്ങളിൽ മൂന്ന് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക. നിരക്ക് വർധന സംബന്ധിച്ച് ഇതിനകം ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഏഴ് വർഷത്തിന് ശേഷമാണ് എടിഎം ഇടപാടുകളുടെ നിരക്കുകൾ റെഗുലേറ്റർ ഉയർത്തുന്നത്. എടിഎം ഇടപാടുകൾക്കുള്ള ഇന്റർചേഞ്ച് ഫീസ് ഘടനയിൽ അവസാനമായി മാറ്റം വരുത്തിയത് 2012 ഓഗസ്റ്റിലാണെന്നും ഉപയോക്താക്കൾ നൽകേണ്ട ചാർജുകൾ അവസാനമായി 2014 ഓഗസ്റ്റിലാണ് പരിഷ്കരിച്ചത്.

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

English summary
From January 1, the rates for withdrawing cash from ATMs will increase sharply.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X