312 രൂപയ്ക്ക് വിമാന ടിക്കറ്റ്!! കിടിലന്‍ ഓഫറുമായി ഗോഎയര്‍: ബെംഗളൂരു- ഗോവ യാത്രയ്ക്ക് ഓഫറുകള്‍!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: കിടിലന്‍ ഓഫറുമായി ഗോഎയര്‍ എയര്‍ലൈന്‍. ഗോ എയറിന്‍റെ 12 വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഗോ എയര്‍ 312 രൂപയ്ക്ക് വിമാന ടിക്കറ്റ് നല്‍കുന്നത്. നവംബര്‍ 24 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. ഡിസംബര്‍ ഒന്നുമുതല്‍ 2018 ഒക്ടോബര്‍ വരെയുള്ള യാത്രകള്‍ക്കായിരിക്കും ഇത് ഉപയോഗപ്പെടുത്താന്‍ കഴിയുക. ദില്ലി- ചണ്ഡിഗഡ്, ബെംഗളൂരു- ഗോവ, അഹമ്മദാബാദ്- മുംബൈ, ഹൈദരാബാദ്- ബെംഗളൂരു, എന്നിവിടങ്ങളിലേയ്ക്കാണ് 312 രൂപയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കുക. അഹമ്മദാബാദ്- ജയ്പൂര്‍, ബെംഗളൂരു- ലഖ്നൊ എന്നിവിടങ്ങളിലേയ്ക്ക് 1,212 രൂപയ്ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക.

ദീര്‍ഘദൂര റൂട്ടുകളില്‍ 2,412 രൂപയാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ഈ നിരക്കുകള്‍ അടിസ്ഥാന നിരക്കകളാണെന്നും കമ്പനി ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ടിക്കറ്റ് ബുക്കിംഗിന് ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കില്ലെന്നും കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

-goair-

ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിനോ കുട്ടികള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗിനോ ഓഫറുകള്‍ ബാധകമായിരിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുകയെന്നും ദില്ലി, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ലഖ്നൊ എന്നീ റൂട്ടുകളില്‍ ലഭ്യമായ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ഗോഎയര്‍ അറിയിച്ചിട്ടുണ്ട്.

English summary
Domestic carrier GoAir is turning 12 and to celebrate it, the airline is giving flight tickets for as cheap as Rs 312. Yes, you read that right. It’s valid for bookings done between November 24-29 for travelling anytime between December 1 and October 28 next year.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്