Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം അലമാറയില്‍ വച്ചിട്ടുണ്ടോ? മുഴുവന്‍ പുറത്തുവരും... ഒപ്പം വന്‍ നേട്ടവും, ജിഎംഎസ് പരിഷ്‌കരിച്ചേക്കും

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വലിയൊരു ഭാഗം സ്വര്‍ണം പോകുന്നത് ആഭരണ നിര്‍മാണത്തിനാണ്. ഇന്ത്യന്‍ സ്ത്രീകള്‍ കൈവശം വയ്ക്കുന്ന സ്വര്‍ണത്തിന്റെ അളവ് ഞെട്ടിപ്പിക്കുന്നതാണ് എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇറക്കുമതി ചെയ്യുന്നതിന് പുറമെയാണ് പാരമ്പര്യമായി കിട്ടിയ സ്വര്‍ണാഭരണങ്ങള്‍. മിക്കതും വീട്ടിലെ അലമാറകളിലോ, ബാങ്ക് ലോക്കറിലോ സൂക്ഷിക്കുകയാണ് പതിവ്.

കഴിഞ്ഞ വര്‍ഷം സ്വര്‍ണ ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയുടെ വ്യാപാര കമ്മി ഉയരാന്‍ ഇതിടയാക്കി. ഈ സാഹചര്യത്തില്‍ ഇറക്കുമതി കുറയ്ക്കാനും ഇന്ത്യയിലെ വീടുകളിലുള്ള സ്വര്‍ണം ഉപയോഗപ്രദമാക്കാനും വേണ്ട നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യം ശക്തമാണ്. ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി (ജിഎംഎസ്) പരിഷ്‌കരിക്കണമെന്ന ആവശ്യം ജ്വല്ലറി വ്യാപാരികള്‍ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്.

gold monetisation scheme updates

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുക. ഈ വേളയില്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് വിവരം. നികുതി കുറയ്ക്കണം എന്ന് ജ്വല്ലറി വ്യാപാരികളുടെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് പുറമെയാണ് വീടുകളിലെ ആഭരണങ്ങള്‍ പണമാക്കി മാറ്റാനുള്ള തന്ത്രങ്ങളും വേണ്ടതുണ്ട് എന്ന ആവശ്യം.

ഇന്ത്യന്‍ വീടുകളില്‍ 22000 ടണ്‍ സ്വര്‍ണം സൂക്ഷിക്കപ്പെടുന്നു എന്നാണ് കണക്ക്. കഴിഞ്ഞ 26 വര്‍ഷത്തിനിടെ ഇന്ത്യ ഔദ്യോഗികമായി ഇറക്കുമതി ചെയ്തതിന് തുല്യമാണിത്. ഇറക്കുമതി കുറയ്ക്കാന്‍ വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം ഉപയോഗപ്രദമാക്കണം എന്നാണ് ആവശ്യം. ഇതുസംബന്ധിച്ചാണ് ജ്വല്ലറി വ്യാപാരികള്‍ സര്‍ക്കാരിനോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം കൂടുതല്‍ ലളിതമാക്കണം എന്നാണ് ആവശ്യം.

നിലവിലെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം പ്രകാരം കുറഞ്ഞ നിക്ഷേപം 10 ഗ്രാം ആണ്. ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല. ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയാണ് ഹൃസ്വകാലാവധി. ഇതിനുള്ള പലിശ അതത് ബാങ്കുകളാണ് നിശ്ചയിക്കുക. അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെയാണ് മധ്യകാലാവധി. ഇതിന് 2.25 ശതമാനമാണ് പലിഷ. 12 മുതല്‍ 15 വര്‍ഷം വരെയാണ് ദീര്‍ഘകാലവാധി. 2.5 ശതമാനമാണ് പലിശ.

സ്വര്‍ണം നിക്ഷേപിക്കുന്നതിനുള്ള കാലാവധി ലളിതമാക്കുക, ഉയര്‍ന്ന പലിശ നല്‍കുക, 500 ഗ്രാം നിക്ഷേപത്തിന് വരെ നികുതി ഇളവ് കൊടുക്കുക എന്നിവയാണ് ജ്വല്ലറി വ്യാപാരികളുടെ പുതിയ ആവശ്യങ്ങള്‍. ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ പേര്‍ വീട്ടിലുള്ള സ്വര്‍ണം പുറത്തെടുക്കുമെന്നും നിക്ഷേപമാക്കി മാറ്റുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. പുതിയ നിര്‍ദേശം വരുന്ന ബജറ്റില്‍ വരുമോ എന്നാണ് ഇനി അറിയേണ്ടത്.

2024ലെ ആദ്യ 11 മാസത്തില്‍ 4700 കോടി ഡോളറാണ് സ്വര്‍ണം ഇറക്കുമതിക്ക് വേണ്ടി രാജ്യം ചെലവഴിച്ചത്. 2023ല്‍ ഇത് 4260 കോടി ഡോളറായിരുന്നു. സ്വര്‍ണവില വന്‍തോതില്‍ ഉയരുകയുമാണ്. ഈ സാഹചര്യത്തില്‍ ഇറക്കുമതി കുറയ്‌ക്കേണ്ടതുണ്ട്. ഔദ്യോഗിക ജ്വല്ലറികളുടെ പങ്കാളിത്തത്തോടെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+