ജിഎസ്ടിയെ പേടി..! മഞ്ഞലോഹത്തിന് വില ഉയരും..! സ്വർണം വാങ്ങാൻ കടകളിൽ വൻതിരക്ക്..!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: രാജ്യത്ത് നികുതി ഏകീകരണം കൊണ്ടുവരുന്ന ജിഎസ്ടി പ്രാബല്യത്തില്‍ വരുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ സ്വര്‍ണ്ണക്കടകളില്‍ വന്‍തിരക്ക്. ചരക്ക് സേവന നികുതി നടപ്പിലാകുന്നതോടെ മഞ്ഞലോഹത്തിന്റെ വിലയില്‍ കുതിച്ച് ചാട്ടമുണ്ടാകും എന്നതിനാലാണ് സ്വര്‍ണ്ണം വാങ്ങാന്‍ ആളുകള്‍ തിരക്കു കൂട്ടുന്നത്. നിലവില്‍ സ്വര്‍ണ്ണത്തിന് ഒരു ശതമാനം മാത്രമാണ് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത് എങ്കില്‍ ജിഎസ്ടി വരുന്നതോടെ അത് മൂന്ന് ശതമാനമായി ഉയരും. ഇതോടെ വിലയും സ്വാഭാവികമായും ഉയരും.

gold

മലയാളികളെ സംബന്ധിച്ചിടത്തോളം സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണ്ണത്തിന് താല്‍പര്യമേറുന്നത്. സ്വര്‍ണ്ണത്തിനുള്ള പുതിയ നികുതി നിരക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് മുതല്‍ സ്വര്‍ണ്ണക്കടകളില്‍ തിരക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് അര്‍ധരാത്രി മുതലാണ് ജിഎസ്ടി പ്രാബല്യത്തില്‍ വരിക. അതേസമയം പുതിയ നിരക്ക് പ്രകാരം വലിയ നികുതി വ്യത്യാസം സ്വര്‍ണത്തിന് വരില്ലെന്നാണ് ജ്വല്ലറി ഉടമകള്‍ വ്യക്തമാക്കുന്നത്. ഒരു ശതമാനം മാത്രമാണ് വര്‍ധിക്കുക. കാരണം നിലവില്‍ വാറ്റ് നികുതിക്കൊപ്പം എക്‌സൈസ് നികുതിയും ചേര്‍ത്ത് രണ്ട് ശതമാനമാണ് സ്വര്‍ണ്ണത്തിന്റെ നികുതി നിരക്ക്. ഇതില്‍ വാറ്റിനെക്കുറിച്ച് മാത്രമേ ഉപഭോക്താക്കള്‍ക്ക് ധാരണയുള്ളൂ എന്നതിനാലാണ് ജിഎസ്ടി വരുമ്പോള്‍ വന്‍ വിലവര്‍ധന വരുമെന്ന് ഭയക്കുന്നതെന്നും ജ്വല്ലറി ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

English summary
As a result of GST, there will be increase in price of Gold.
Please Wait while comments are loading...