കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ നിക്ഷേപത്തിന് സമ്പാദ്യം; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഉടന്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വീടുകളിലും ലോക്കറിലുമൊക്കെയുളള സ്വര്‍ണം ബോണ്ടുകളാക്കി സൂക്ഷിക്കാവുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അന്തിമരൂപമാകുന്നു. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ വ്യവസ്ഥകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൈയ്യിലുളള സ്വര്‍ണം സര്‍ക്കാരിന് നല്‍കുമ്പോള്‍ നിക്ഷേപത്തിന് പലിശയ്‌ക്കൊപ്പം ബോണ്ട് വില്‍ക്കുമ്പോള്‍ സ്വര്‍ണത്തിന്റെ വിപണി വില ലഭിക്കുകകൂടിചെയ്യുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

മാസം ആയിരങ്ങള്‍ ചെലവിട്ട് സ്വര്‍ണം ലോക്കറുകളില്‍ സൂക്ഷിക്കുന്നവര്‍ക്കും, മാസം നിശ്ചിത തുക വരുമാനം ആഗ്രഹിക്കുന്നവര്‍ക്കുമെല്ലാം പദ്ധതിയുടെ ഗുണം ലഭിക്കും. കൂടാതെ, ബാങ്കുകള്‍, ജ്വല്ലറികള്‍ മറ്റു സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെ സ്വര്‍ണവും സര്‍ക്കാര്‍ പുതിയ പദ്ധതി പ്രകാരം ലക്ഷ്യമിടുന്നുണ്ട്.

gold

അതേസമയം, കൂടിയ തുകയ്ക്കുള്ള സ്വര്‍ണം ബോണ്ട് ആക്കി മാറ്റുമ്പോള്‍ അവയ്ക്ക് നികുതി നല്‍കേണ്ടിവന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങിനെവന്നാല്‍ പലരും സ്വര്‍ണ നിക്ഷപത്തില്‍ നിന്നും പിന്‍വലിയാനാണ് സാധ്യത. എന്നാല്‍, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പദ്ധതി ഗുണകരമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

സ്വര്‍ണമല്ലാതെ, പണം നേരിട്ടും സ്വര്‍ണ ബോണ്ടുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കും. ബോണ്ട് വില്‍ക്കുമ്പോള്‍ സ്വര്‍ണത്തിന്റെ വിപണി വില ലഭിക്കുകയും ചെയ്യും. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പുതിയ പദ്ധതി വരുന്നതോടെ സ്വര്‍ണ ഇറക്കുമതി കുറയുമെന്നും വ്യാപര കമ്മി കുറയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഓരോ വര്‍ഷവും ഇന്ത്യ 8,001,000 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

English summary
Gold Monetisation Scheme: Get ready to unlock power of yellow metal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X