കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീം ആപ്പില്‍ സ്വാതന്ത്ര്യദിന സമ്മാനം: ക്യാഷ് ബാക്ക് ഓഫറും ഇന്‍സെന്‍റീവും!! നീക്കം നിര്‍ണായകം!!

പേയ്മെന്‍റ് കോര്‍പ്പറേഷന്‍ എംഡിയും സിഇഒയുമായ എപി ഹോട്ടയെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ വന്നിട്ടുള്ളത്

Google Oneindia Malayalam News

ദില്ലി: ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യദിന സമ്മാനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭീം ആപ്പ് വഴി പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് ക്യാഷ് ബാക്ക് ഓഫര്‍ നല്‍കാനാണ് നീക്കം. ആഗസ്റ്റ് 15 ന് ശേഷമുള്ള കാലയളവിനുള്ളില്‍ ഭീ ആപ്പ് വഴി പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് ക്യാഷ് ബാക്ക് ഇന്‍സെന്‍റീവുകള്‍ നല്‍കാനാണ് നീക്കമെന്ന് പേയ്മെന്‍റ് കോര്‍പ്പറേഷന്‍ എംഡിയും സിഇഒയുമായ എപി ഹോട്ടയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമേ ഭീമിന്‍റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ നീക്കമുണ്ടെന്നും വിവരമുണ്ട്.

കൂടുതല്‍‌ ജനങ്ങള്‍ ഭീം ആപ്പ് ഉപയോഗിക്കുന്നതിനായി ക്യാഷ് ബാക്ക് ഓഫറുകള്‍ പ്രഖ്യാപിക്കണമെന്ന കാര്യം തങ്ങള്‍ സര്‍ക്കാരുമായി ആശയനവിനിമയം നടത്തിയതായും സര്‍ക്കാരിന്‍റെ അംഗീകാരം ആഗസ്ത് 15 ഓടെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഹോട്ടയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. രാജ്യത്ത് പേയ്മെന്‍റ് ആപ്പുകളുടെ എണ്ണം വര്‍ധിച്ചതോടെ ഇന്‍സെന്‍റീവുകള്‍ വഴി കൂടുതല്‍ പേരെ ഭീം ആപ്പിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഹോട്ടയുടെ നിരീക്ഷണം. ഇതില്‍ പേടിഎമ്മിനെയും ഫോണ്‍പേയെയും മാതൃകയാക്കാനാണ് പേയ്മെന്‍റ് കോര്‍പ്പറേഷന്‍റെ നീക്കം.

bhim-app

കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ് ഭീമിന്റെ പ്രചാരണത്തിന് പല മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ അവലംബിച്ചിരുന്നു. ഭീം ആപ്പിന്റൈ ഉപയോക്താക്കള്‍ പുതിയ ഒരാളെ ആപ്പിന്റെ ഉപയോക്താവാക്കിയാല്‍ പത്ത് രൂപ വീതം ഇന്‍സെന്റീവായി ലഭിക്കുന്ന പദ്ധതി ആരംഭിച്ചിരുന്നു. ആപ്പിലേയ്ക്ക് ചേര്‍ക്കുന്ന ആളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പത്ത് രൂപാ വീതം ബാങ്ക് അക്കൗണ്ടിലെത്തും. ഭീം ആപ്പ് ഉപയോഗിക്കുന്ന കച്ചവടക്കാര്‍ക്കും ഓരോ ഇടപാടിന് പത്ത് രൂപ വീതം ക്യാഷ് ബാക്ക് ഓഫറും റഫറല്‍ ബോണസും ലഭിയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫെയ്സ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീം ആപ്പ് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നിയന്ത്രിക്കുന്നത്. 2016 ഡിസംബര്‍ 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീം ആപ്പ് പുറത്തിറക്കുന്നത്.

English summary
This Independence Day, the government will offer higher cashbacks if consumers opt for digital transactions using the Bhim app. To boost digital payments.the proposed approval of increased cashback incentives by the government for Bhim usage is expected to come into effect by August 15. This also coincides with the planned rollout of a new version of Bhim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X