കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി: സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ വ്യാപാരികള്‍ക്ക് 1 ലക്ഷം രൂപ പിഴ!!!ജയില്‍ ശിക്ഷയും!!

  • By Anoopa
Google Oneindia Malayalam News

ദില്ലി: ഉത്പന്നങ്ങളില്‍ സിഎസ്ടി സ്റ്റിക്കര്‍ ഒട്ടിച്ചില്ലെങ്കില്‍ വ്യാപാരികള്‍ 1 ലക്ഷം രൂപ വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃ കാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. ജിഎസ്ടി വന്നതിനു ശേഷം ചില ഉത്പന്നങ്ങള്‍ക്ക് വില കൂടിയിട്ടുണ്ട്. ചില ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞിട്ടുണ്ട്. ഓരോ ഉത്പന്നങ്ങളിലും പുതിയ പ്രൈസ് ടാഗ് ഉണ്ടാകണമെന്ന് മന്ത്രി വ്യക്തമാക്കി. പഴയ സ്റ്റോക്കുകള്‍ സെപ്റ്റംബറോടെ വിറ്റുതീര്‍ക്കണമെന്നും വ്യാപാരികള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

നിര്‍ദ്ദേശം ലംഘിച്ചെന്നു കണ്ടാല്‍ കര്‍ശനമായ ശിക്ഷകളായിരിക്കും ലഭിക്കുക. പുതിയ പ്രൈസ് ടാഗ് വെച്ചിട്ടില്ലെന്ന കാര്യം ആദ്യ തവണ ശ്രദ്ധയില്‍ പെട്ടാല്‍ 25,000 രൂപയായിരിക്കും പിഴ. രണ്ടാമത്തെ തവണ ഇത് 50,00 രൂപയാകും. മൂന്നാമതും നിര്‍ദ്ദേശം ലംഘിച്ചെന്നു കണ്ടാല്‍ 1 ലക്ഷം രൂപ വരെ പിഴ ലഭിക്കാം. കൂടാതെ ഒരു വര്‍ഷം ജയില്‍ ശിക്ഷയും ലഭിക്കും.

gst

ജിഎസ്ടിയെക്കുറിച്ച് സംശയങ്ങളുള്ളവര്‍ക്ക് അതു പരിഹരിക്കാന്‍ കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. നേരത്തേ രൂപീകരിച്ചിട്ടുള്ള ഹെല്‍പ് ലൈനിലേക്ക് നിരവധി ആളുകള്‍ വിളിക്കാറുണ്ടെന്നും ഇതുവരെ 700 ല്‍ അധികം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും രാംവിലാസ് പാസ്വാന്‍ പറഞ്ഞു.

English summary
Govt warns manufacturers of Rs. 1 lakh fine, jail term if post-GST rates are not printed on unsold stocks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X