നികുതിത്തട്ടിപ്പ് നടക്കില്ല..ജിഎസ്ടിയും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ നീക്കം..?

Subscribe to Oneindia Malayalam

ദില്ലി: ജിഎസ്ടിയെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജിഎസ്ടിയെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് നികുതിത്തട്ടിപ്പും നികുതി ചോര്‍ന്നൊലിപ്പും തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഎസ്ടി നമ്പറിനെ പെര്‍മനന്റ് അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്.

നിലവില്‍ രാജ്യത്തെ 24 കോടി ജനങ്ങള്‍ പാന്‍ കാര്‍ഡ് നമ്പര്‍ ഉള്ളവരാണ്. ഇന്‍കം ടാക്‌സ് ഡേറ്റകളുമായി പാന്‍ നമ്പര്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ജിഎസ്ടിയുമായി ബന്ധിപ്പിക്കുന്നതോടെ ആര്‍ക്കും നികുതിയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.ആധാര്‍ കാര്‍ഡിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് നേരത്തേ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആധാറിനെ ജൂലൈ 1 ന് മുന്‍പ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നായിരുന്നു ഉത്തരവെങ്കിലും അങ്ങനെ ചെയ്യാത്തവരുടെ പാന്‍,ആധാര്‍ കാര്‍ഡുകള്‍ ഉടന്‍ അസാധുവാകില്ലെന്നും പ്രഖ്യാപനമുണ്ടായിരുന്നു.

ഇനി മലയാള സിനിമ കാണില്ല; ആണഹങ്കാരികളുടെ പോക്കറ്റിൽ തന്റെ നയാപൈസ വീഴില്ലെന്ന് ശാരദകുട്ടി!!

 pancard-

ജിഎസ്ടി രാജ്യത്തെ സാമ്പത്തികരംഗം കൂടുതല്‍ സുതാര്യമാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജിഎസ്ടി ഉദ്ഘാടനവേളയില്‍ പറഞ്ഞത്. ജിഎസ്ടി കള്ളണവും അഴിമതിയും ഇല്ലാതാക്കുമെന്നും മോദി ഉദ്ഘാടന വേളയില്‍ പറഞ്ഞിരുന്നു.

English summary
Taking a major step, the government is now planning to stop tax evasion by linking the GST number with the permanent account number (PAN)
Please Wait while comments are loading...