ജിഎസ്ടി 5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ നല്‍കും, വേണ്ട കഴിവുകള്‍ ഏതൊക്കെ?

Subscribe to Oneindia Malayalam

ഇന്‍ഡോര്‍: ചരക്കുസവേന നികുതി ബില്‍ പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്ത് 5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്ര തൊഴില്‍ നൈപുണ്യശേഷി വികസന സംരംഭകത്വ സഹമന്ത്രി രാജീവ് പ്രതാപ്. ഐടി മേഖലയിലായിരിക്കും ഈ തൊഴിലവസരങ്ങള്‍. എന്നാല്‍ എല്ലാ ഐടി വിദഗ്ദ്ധരും സന്തോഷിക്കണ്ട. സാമ്പത്തികമേഖലയില്‍ അറിവുള്ള ഐടി വിദഗ്ധര്‍ക്കാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുക. വിജയ് നഗറില്‍ പുതിയ തെഴില്‍ സെല്ലിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കുകയായിരുന്നു രാജീവ് പ്രതാപ്.

രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറയുകയാണെന്ന ആരോപണത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: 'നമുക്ക് വേണ്ടത് തൊഴിലന്വേഷകരെ അല്ല, തൊഴില്‍ ദാതാക്കളെയാണ്. സംരംഭകത്വ കഴിവുകള്‍ വികസിപ്പിക്കുന്നതിനും സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഊന്നല്‍ നല്‍കും'.

gst

ജൂലെ 1നാണ് പുതിയ ചരക്കുസേവന നികുതി ബില്‍ പ്രാബല്യത്തില്‍ വരിക. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ നിര്‍ണ്ണായക ചുവടുവെയ്പായിരിക്കും ജിഎസ്ടി എന്നാണ് കരുതപ്പെടുന്നത്. നികുതിഭാരം കുറയുന്നതോയെ സ്വാഭാവികമായും സാധനങ്ങളുടെ വിലയും കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
GST to create 5 lakh new jobs for candidates with IT skills
Please Wait while comments are loading...