ജിഎസ്ടി: ഫോണ്‍ വില മാത്രമല്ല,കോള്‍ നിരക്കും കൂടും..

Subscribe to Oneindia Malayalam

ദില്ലി: ജൂലൈ 1 മുതല്‍ രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ സ്മാര്‍ട്ട് ഫോണ്‍ വില വര്‍ദ്ധിക്കുന്നതോടൊപ്പം കോള്‍ നിരക്കുകളിലും വര്‍ദ്ധനവുണ്ടാകും. ജിഎസ്ടിയുടെ വരവോടെ കോള്‍ നിരക്കുകള്‍ മൂന്നു ശതമാനം വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കോള്‍ നിരക്കുകളില്‍ 15 ശതമാനം സേവന നികുതിയാണ് ഈടാക്കുന്നതെങ്കില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ ഇത് 18 ശതമാനം ആകും.

മൂന്നു ശതമാനം നികുതി വര്‍ദ്ധനവില്‍ ടെലികോം മേഖലയും അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ജിയോ സൃഷ്ടിച്ച ടെലകോം വിപ്ലവത്തിനു ശേഷം രാജ്യത്ത് കുറഞ്ഞ വിലക്ക് ഡേറ്റ ഓഫറുകള്‍ ലഭിക്കുമ്പോഴാണ് കോള്‍ നിരക്ക് ഉയരുന്ന വാര്‍ത്ത. ജിയോയുടെ വരവിനു ശേഷം മികച്ച ഡേറ്റ ഓഫറുകളാണ് എല്ലാ നെറ്റ്‌വര്‍ക്കുകളിലും നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

mobileimage

രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വരുമ്പോള്‍ രാജ്യത്ത് മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ക്കും തിരിച്ചടിയാകും. ഇന്ത്യയിലെ മാത്രമല്ല, ഇന്ത്യയില്‍ വലിയ തോതില്‍ മാര്‍ക്കറ്റ് പിടിച്ചടക്കിയ ചൈനീസ് മൊബൈല്‍ കമ്പനികളും തിരിച്ചടി നേരിടും. ഈ രംഗത്ത് ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നിന്നു നേടുന്ന വരുമാനത്തിലും കുറവുണ്ടാകും. ജിഎസ്ടി വരുന്നതോടെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ക്ക് നാലു മുതല്‍ അഞ്ച് ശതമാനം വരെ വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് 15 ശതമാനം ആയിരിക്കും നികുതി

English summary
GST impact on mobile phone bills
Please Wait while comments are loading...