ജിഎസ്ടിയുടെ തുടക്കം പ്രത്യേക പാര്‍ലമെന്‍റ് സെക്ഷനില്‍: ചടങ്ങില്‍ മോദിയും പ്രണാബ് മുഖര്‍ജിയും

  • Written By:
Subscribe to Oneindia Malayalam

ദില്ലി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി
പരിഷ്കാരമായ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നത് പ്രത്യേക പാര്‍ലമെന്‍റ്
സെഷനില്‍ വച്ച്. ജൂണ്‍ 30ന് അര്‍ദ്ധരാത്രിയിലെ പ്രത്യേക പാര്‍ലമെന്‍റ്
സെഷനില്‍ വച്ചായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
ജൂണ്‍ 30 ന് പാര്‍ലമെന്‍റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി
പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോ. മന്‍മോഹന്‍ സിംഗ്,
എച്ച് എസ് ദേവ ഗൗഡ എന്നിവരും സംബന്ധിക്കും. പ്രധാനമന്ത്രി
നരേന്ദ്രമോദിയുടെ പ്രത്യേക പ്രഭാഷണത്തോടെയായിരിക്കും ചടങ്ങ്. രാജ്യത്തെ
എല്ലാ മുഖ്യമന്ത്രിമാരെയും ജിഎസ്ടിയുടെ ആരംഭം കുറിക്കുന്നതിനായി
ക്ഷണിച്ചിട്ടുണ്ട്.

ജൂലൈ ഒന്നിന് ഇന്ത്യയില്‍ ജിഎസ്ടി പ്രാബല്യത്തില്‍
വരുന്നതോടെ രണ്ട് ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ്
സര്‍ക്കാര്‍ വിലയിരുത്തല്‍. 5,12, 18,28 എന്നിങ്ങനെ നാല്
സ്ലാബുകളിലായാണ് നികുതി നിശ്ചയിച്ചിട്ടുള്ളത്.
ജിഎസ്ടി ആരംഭിക്കുന്നതില്‍ നിന്ന് ആര്‍ക്കും ഇളവ് നല്‍കാനാവില്ലെന്ന്
വ്യക്തമാക്കിയ അരുണ്‍ ജെയ്റ്റ്ലി 6.5 സ്ഥാപനങ്ങള്‍ ഇതിനകം തന്നെ
ജിഎസ്ടിയ്ക്ക് കീഴില്‍ വന്നുവെന്നും കൂടുതല്‍ കമ്പനികള്‍ ഉടന്‍തന്നെ
ജിഎസ്ടിടയ്ക്ക് കീഴിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അരുണ്‍
ജെയ്റ്റ്ലി വ്യക്തമാക്കി.

arun-jaitley

ജിഎസ്ടി നടപ്പിലാക്കുന്നതില്‍ രാജ്യത്തെ 30 സംസ്ഥാനങ്ങളുടേയും
കേന്ദ്രഭരണ പ്രദേശങ്ങളിലേയും തടസ്സങ്ങളെല്ലാം നീക്കിയാണ് 1.3 ബില്യണ്‍
ജനങ്ങളുള്ള സാമ്പത്തിക വ്യവസ്ഥയെ ഒറ്റ വിപണിയാക്കി മാറ്റാനൊരുങ്ങുന്നത്.
സാമ്പത്തിക രംഗത്ത് വളര്‍ച്ചയുണ്ടാകുമെന്നും സംസ്ഥാനങ്ങള്‍ക്ക്
ലഭിക്കുന്ന നികുതിയില്‍ വര്‍ധനവുണ്ടാകുമെന്നും സര്‍ക്കാര്‍
ചൂണ്ടിക്കാണിക്കുന്നു.

English summary
GST Launch On June 30 With Special Midnight Session InParliament: Finance Minister Arun Jaitley.Mr Jaitley said President
Please Wait while comments are loading...