ജനങ്ങൾക്ക് തൊഴിൽ നൽകുന്നതിൽ മോദിയുടെ ഗുജറാത്ത് മുന്നിൽ!!! രണ്ടാം സ്ഥാനം മഹാരാഷ്ട്രക്ക്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജനങ്ങൾക്ക് തൊഴില്‍ നല്‍കുന്നതില്‍ ഏറ്റവും മുന്നില്‍ നിൽക്കുന്ന സംസ്ഥാനം ഗുജറാത്തെന്ന് റിപ്പോർട്ട്. 2012 മുതല്‍ 2015 സെപ്റ്റംബര്‍ വരെയുള്ള കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇതു വ്യക്തമാകുന്നത്. 2015ല്‍ ജോലിക്കായി അപേക്ഷിച്ചിട്ടുള്ള 500 പേരില്‍ മൂന്ന് പേര്‍ക്കും ജോലി ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നിരുന്നാലും രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത് ഗുജറാത്ത് ആണെങ്കിലും സംസ്ഥാനത്ത് തൊഴില്‍ തേടുന്നവരുടെ എണ്ണം വളരെ കുറവാണ്. രണ്ടാം സ്ഥാനം മഹാരാഷ്ട്രക്കാണുള്ളത്( 13,400 പ്ലേസ്‌മെന്റുകൾ).

അധികാരമേറ്റപ്പോഴെ ഇങ്ങനെ!! രാഷ്ട്രപതിയുടെ പ്രസംഗത്തിൽ കോൺഗ്രസിന് അതൃപ്തി!!

ട്രംപ് കൂടുതൽ കളിച്ചാൽ ദുഃഖിക്കേണ്ടി വരും!! ഉത്തര കൊറിയ നൽകിയത് യുദ്ധ മുന്നറിയിപ്പോ?

എന്നാൽ രാജ്യത്ത ഏറ്റവും കൂടുതല്‍ തൊഴില്‍ അന്വേഷകരുള്ളത് തമിഴ്‌നാട്ടിലാണ്. 2015 സെപ്റ്റംബര്‍ വരെയുള്ള കണക്കു പ്രകാരം 80 ലക്ഷം പേരാണ് തമിഴ്‌നാട്ടിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം ഗുജറാത്തില്‍ 6.88 ലക്ഷം പേരാണ് ജോലിക്കായി രജിസ്റ്റര്‍ ചെയ്തത്.രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളും തൊഴില്‍ അന്വേഷകരുടെ എണ്ണവും ഒരേ അനുപാതത്തിൽ പോകുന്നില്ലെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാന്നുണ്ട്. 2012ലെ 0.95 ശതമാനത്തില്‍ നിന്നും 2013ല്‍ 0.74 ശതമാനമായി കുറഞ്ഞു.

modi

2014ല്‍ ഇത് വീണ്ടും ഇടിഞ്ഞ് 0.7 ശതമാനമായി. 2015ല്‍ ആദ്യത്തെ ഒന്‍പത് മാസങ്ങളില്‍ നിയമന ശതമാനം 0.57 ശതമാനത്തിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഈ കാലയളവില്‍ രാജ്യത്ത് നടന്നിട്ടുള്ള 2.53 ലക്ഷം നിയമനങ്ങളില്‍ 83.3 ശതമാനം ഗുജറാത്തിലാണ്.ഇക്കാലയളവില്‍ 53 പൊതു സ്വകാര്യ മേഖലകള്‍ കേന്ദ്രീകരിച്ച് 3,000ല്‍ അധികം ജോലികളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി എന്‍സിഎസ് (നാഷണല്‍ കരിയര്‍ സര്‍വീസ്) ലഭ്യമാക്കിയിട്ടുള്ളത്. ഏകദേശം 14.85 ലക്ഷം ജീവനക്കാരാണ് എന്‍സിഎസില്‍ രജിസ്റ്റര്‍ ചെയ്തതെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

English summary
Gujarat has the highest success rate of providing placements to job seekers at 30 per cent, even when the national average is a mere 0.56 per cent, according to labour minister Bandaru Dattatreya.
Please Wait while comments are loading...