കള്ള് കുടിയന്‍സ്, പുകവലിയന്‍സ്, ചെത്ത് പയ്യന്‍സ്... ബീ കെയര്‍ഫുള്ളേ!!! ജിഎസ്ടി വില്‍ റോക്ക് യൂ!!!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി: ജൂലായ് ഒന്ന് മുതല്‍ രാജ്യത്ത് ചരക്ക് സേവന നികുതി നിലവില്‍ വരികയാണ്. ഒരു പക്ഷേ സ്വതന്ത്ര ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ നികുതി പരിഷ്‌കരണം. സംഗതി എങ്ങനെ നടപ്പിലാകും എന്ന് ചില ആശയക്കുഴപ്പങ്ങളൊക്കെ ഉണ്ടെങ്കിലും, നടപ്പിലായാല്‍ അത് ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പ് തന്നെ ആകും ഉണ്ടാക്കുക എന്ന് ഉറപ്പ്.

എന്താണ് ഈ ജിഎസ്ടി? എന്തിനാണീ ജിഎസ്ടി.... ജിഎസ്ടിയെക്കുറിച്ച് അറിയേണ്ടതെല്ലാം!!

മിസ്ഡ്കോൾ പ്രണയം..2 കുട്ടികളുടെ അമ്മയായ കാമുകി..രാത്രി മൂന്നാമന്റെ ഫോൺവിളി..ഹരിപ്പാട് സംഭവിച്ചത് !!

ടിക്കറ്റ് നിരക്ക് ഉയരും!!! ജിഎസ്ടി സിനിമ വ്യവസായത്തിന് കൊടുക്കുന്ന എട്ടിന്റെ പണി???

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ രണ്ട് ദിവസമായി നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഒട്ടുമിക്ക നിര്‍ദ്ദേശങ്ങള്‍ക്കും അംഗീകരമായിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ പൂര്‍ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പക്ഷേ പണികിട്ടാന്‍ ഇടയുള്ള മേഖലകള്‍ ഇഷ്ടം പോലെയാണ്. അവശ്യസാധനങ്ങള്‍ മാത്രം ഉപോയഗിക്കുന്ന സാധാരണക്കാര്‍ക്ക് ജിഎസ്ടി സന്തോഷം പകരും. എന്നാല്‍ 'ഓവറാക്കി ചളമാക്കുന്നവര്‍ക്ക്' കിട്ടാന്‍ പോകുന്ന പണി... അത് എത്രയെന്ന് കണ്ടാല്‍ കണ്ണ് തള്ളിപ്പോകും എന്ന് ഉറപ്പ്.

നാല് സ്ലാബുകളിലായി

നാല് സ്ലാബുകളിലായാണ് ജിഎസ്ടിയിലെ നികുതി നിരക്കുകള്‍. അഞ്ച്, 12, 18, പിന്നെ 28 ശതമാനം എന്ന കണക്കില്‍. ഓരോ സ്ലാബിലും ഉള്‍പ്പെടുത്തുന്ന സാധനങ്ങള്‍ക്ക് അവയുടേതായ പ്രാധാന്യവും പ്രത്യേകതയും ഉണ്ട്.

ആഡംബരം കൂടിയാല്‍

ആഡംബര ജീവിതം നയിക്കുന്നവരേ... നിങ്ങളെ സംബന്ധിച്ച് ജിഎസ്ടി ഒരു വെള്ളിടിയായിരിക്കും. നിങ്ങള്‍ക്കിനി നന്നായി നികുതി കൊടുത്ത് രാഷ്ട്ര പുനര്‍ നിര്‍മാണത്തില്‍ പങ്കാളികളാകാം. നികുതി മാത്രമല്ല, സെസ്സും കൂടി വരും പല സാധനങ്ങള്‍ക്കും.

പുകവലിയന്‍സ് ഇനി നന്നായി 'വലിക്കും'

സിഗററ്റിനും പുകയില ഉത്പന്നങ്ങള്‍ക്കും വലിയ നികുതിയാണ് വരാന്‍ പോകുന്നത്. 65 മില്ലീമീറ്ററില്‍ അധികം നീളമുള്ള സിഗററ്റിന്( ഫില്‍റ്റര്‍ ഉള്ളതോ ഇല്ലാത്തതോ ആകട്ടെ!) 28 ശതമാനം നികുതിയോടൊപ്പം 1.60 രൂപ സെസ്സ് കൂടി കൊടുക്കേണ്ടി വരും. നീളം കൂടിയ സിഗററ്റുകള്‍ക്ക് പിന്നേയും കൂടും. സിഗാറുകള്‍ക്ക് 4.17 രൂപ വരും സെസ്സ്.

പൈപ്പ് കടിച്ചാല്‍ പൊള്ളും

പഴയ സിനിമകളില്‍ കാണുന്ന 'പൈപ്പ്' പോലുള്ള പുകവലി സാധനങ്ങള്‍ ഇനി ശരിക്കും പൊള്ളും. പുകവലി പൈപ്പുകള്‍ക്ക് 290 ശതമാനം ആണ് സെസ്സ്. പൈപ്പിലും സിഗററ്റിലും നിറക്കുന്ന പുകയില മിശ്രിതത്തിനിം 290 ശതമാനം.

പാന്‍ ചവച്ചാല്‍

പാന്‍ മസാലയ്ക്ക് 204 ശതമാനം വരും. പുകയിലയ്ക്കാകട്ടെ 71 ശതമാനം മുതല്‍ 204 ശതമാനം വരെ. ചുരുക്കിപ്പറഞ്ഞാല്‍ പുകവലിക്കാരും പാന്‍മസാല ഉപയോഗിക്കുന്നവരും ഒക്കെ ഇനി സമൂഹത്തിലെ ആഡംബര വിഭാഗത്തില്‍ പെടും!!! അല്ലെങ്കില്‍ പിന്നെ അതെല്ലാം ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്.

നാരങ്ങാവെള്ളത്തിനും ചൂട്!

സോഡ പോലുള്ള എയ്‌റേറ്റഡ് പാനീയങ്ങളും പുകയില, ആഡംബര വിഭാഗത്തിലാണ് പെടുക. ലെമണേഡും ഇതില്‍ പെടും. 12 ശതമാനം ആണ് സെസ്സ് വരിക. നാരങ്ങാവെള്ളവും ആഡംബരമാണോ എന്നൊന്നും ആരും ചിന്തിക്കരുത്. പക്ഷേ സോഡ ഒഴിച്ച് കള്ള് കുടിക്കുന്നവര്‍ക്ക് നല്ല പണി തന്നെ ആകും കിട്ടുക.

'പാപച്ചരക്കുകള്‍'!!!

പുകയില, പാന്‍ മസാല, എയ്‌റേറ്റഡ് ഡ്രിങ്ക്‌സ് എന്നിവയെ എല്ലാം പാപച്ചരക്കുകള്‍ ആയിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് അവയ്ക്ക് ഇത്രയധികം നികുതിയും പിന്നെ സെസ്സും ഏര്‍പ്പെടുത്തുന്നത്.

ബൈക്കുകള്‍... വിമാനങ്ങള്‍

350 സിസിയില്‍ അധികമുള്ള ബൈക്കുകള്‍ക്കും സ്വകാര്യ വിമാനങ്ങള്‍ക്കും എസ് യുവികള്‍ക്കും ആഡംബര നൗകകള്‍ക്കും 28 ശതമാനം ആണ് നികുതി. ഇതിനോടൊപ്പം മൂന്ന് ശതമാനം സെസ്സും അടക്കേണ്ടി വരും.

കാറുകള്‍ക്കുള്ള പണി ഇങ്ങനെ...

1200 സിസി വരെയുളള കാറുകള്‍ക്ക് ഒരുശതമാനം ആണ് അധിക സെസ്സ്. കാറിന്റെ നീളം നാല് മീറ്ററില്‍ കുറവാണെങ്കിലത്തെ കാര്യമാണിത്. 1500 സിസി വരെയുളള ഡീസല്‍ കാറുകള്‍ക്ക് മൂന്ന് ശതമാനം അധിക സെസ്സ് വരും.

ആഡംബരം കൂടിയാല്‍

ആഡംബര കാറുകള്‍ക്കും, എസ് യുവികള്‍ക്കും ഇടത്തരം കാറുകള്‍ക്കും നികുതിയെ കൂടാതെ 15 ശതമാനം സെസ്സും കൂടി വരും. ഹൈബ്രിഡ് കാറുകളും വാനുകളും പത്തിലധികം ആളുകളെ കയറ്റുന്ന ബസ്സുകള്‍ക്കും എല്ലാം ഇത് ബാധകമാണ്.

സിനിമ കാണാനും പണമിറങ്ങും

ഇപ്പോള്‍ തന്നെ മള്‍ട്ടി പ്ലക്‌സുകളില്‍ സിനിമ കാണുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണ്. ജിഎസ്ടി നിലവില്‍ വരുന്നതോടെ സിനിമ കാണല്‍ കുടുതല്‍ ചെലവേറിയതാകും. സിനിമ സേവനങ്ങള്‍ 28 ശതമാനം നികുതി സ്ലാബില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ചൂതാട്ടം, വാതുവപ്പ്

ചൂതുകളിയും വാതുവപ്പും എല്ലാം പാപ്പച്ചരക്കില്‍ പെട്ടിട്ടില്ല എന്നതാണ് മറ്റൊരു സംഗതി. പക്ഷേ ഇവയ്ക്ക് നികുതിയില്‍ വലിയ കുറവൊന്നും ഇല്ല. 28 ശതമാനം നികുതി സ്ലാബില്‍ തന്നെയാണ് ഇതെല്ലാം പെടുക.

ചെത്ത് പിള്ളേഴ്‌സ് സൂക്ഷിച്ചോ

ഡിയോഡറന്റുകളും ലോഷനുകളും എല്ലാം സ്ഥിരമായി ഉപയോഗിക്കുന്നവരുടെ പോക്കറ്റിന്റെ കനവും കുറയും എന്ന് ഉറപ്പാണ്. ഉതും 28 ശതമാനത്തിന്റെ സ്ലാബിലാണ് വരിക. ആഫ്റ്റര്‍ ഷേവ് ലോഷന്റെ ഉപയോഗം എല്ലാം കുറക്കേണ്ടി വരും!

ഫോണിലെ കളികള്‍

ടെലിഫോണ്‍ കമ്പനികളുടെ മത്സരം ഉപഭോക്താക്കള്‍ക്ക് കുറേ ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ജിഎസ്ടി വന്നാല്‍ ഇതിലും അല്‍പം മാറ്റമുണ്ടാകും. 18 ശതമാനം നികുതി സ്ലാബില്‍ ആണ് ടെലികോം സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫോണ്‍ബില്ല് കൂടും എന്നര്‍ത്ഥം.

അധികം തണുപ്പിക്കണ്ട

ചൂട് വര്‍ഷാവര്‍ഷം കൂടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ തന്നെ എയര്‍കണ്ടീഷണറുകളുടെ ഉപയോഗവും. എന്തായാലും ഇനി എസി വാങ്ങുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കുന്നത് നല്ലതാണ്. കാരണം 28 ശതമാനം നികുതി സ്ലാബില്‍ ആണ് എസി ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാനിറ്ററി ഉത്പന്നങ്ങളും ഇതേ സ്ലാബില്‍ തന്നെ ആണ്.

ബ്ലേഡും തോക്കും

ഷേവ് ചെയ്യാന്‍ ബ്ലേഡ് അത്യാവശ്യമാണ്. ലോഷനുകളെ ഉള്‍പ്പെടുത്തിയ അതേ സ്ലാബില്‍ തന്നെയാണ് ബ്ലേഡിനേയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാധാരണക്കാരന് തീരെ ആവശ്യമില്ലാത്ത തോക്കും ഇതേ സ്ലാബില്‍ തന്നെ.

പാലും വെണ്ണയും നെയ്യും!!!

കണ്ടന്‍സ്ഡ് മില്‍ക്ക്, വെണ്ണ, നെയ്യ് എന്നിവയെ 18 ശതമാനത്തിന്റെ സ്ലാബില്‍ ആണ് ഉള്‍പ്പെടിത്തിയിട്ടുള്ളത്. ഹെയര്‍ ഓയിലും ടൂത്ത് പേസ്റ്റും സോപ്പും എല്ലാം ഇതില്‍ തന്നെ വരുന്നു.

ഭക്ഷണത്തിനും കൂടുമോ?

മാംസത്തിന്റെ നികുതി 12 ശതമാനം സ്ലാബില്‍ ആണ്. പഴച്ചാറുകളും ഇതില്‍ തന്നെ. എന്നാല്‍ സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന ഇടത്തരം ഹോട്ടലുകളെ ജിഎസ്ടി കാര്യമായി ബാധിക്കില്ല.

നികുതിയില്ലാക്കഥകള്‍

എല്ലാത്തിനും നികുതി ഏര്‍പ്പെടുത്തി ബുദ്ധിമുട്ടിക്കുന്നു എന്ന് ആരും കരുതേണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ പൂര്‍ണമായും നികുതി വിമുക്തമാണ്.

പാല്‍, പത്രം(ഹര്‍ത്താല്‍ അല്ല)

സാധാരണ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ പാല്‍, പത്രം എന്നിവയെ ഒഴിവാക്കാറുണ്ട്. ജിഎസ്ടിയിലും അങ്ങനെ തന്നെ. പാലിനും പത്രത്തിനും നികുതിയില്ല. ഭക്ഷ്യധാന്യങ്ങള്‍ക്കും ബ്രെഡിനും നികുതിയുമ്ടാവില്ല.

ലോട്ടറി പൊടിപൊടിക്കും... യാത്രയും

ലോട്ടറിയേയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേപോലെ തന്നെ നോണ്‍ എസി തീവണ്ടിയാത്രയ്ക്കും ലോക്കല്‍ തീവണ്ടിയാത്രയ്ക്കും ഇനി നികുതിയൊടുക്കേണ്ട.

ഹജ്ജിനും തീര്‍ത്ഥാടനത്തിനും

ഹജ്ജ് തീര്‍ത്ഥാടനം ഉള്‍പ്പെടുയുള്ള തീര്‍ത്ഥാടന യാത്രകളേയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാധാരണക്കാര്‍ അശ്രയിക്കുന്ന ചെറുകിട ലോഡ്ജുകളേയും (ദിവസം ആയിരം രൂപ വരെ വാടകയുള്ളവ ) ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

English summary
Govt has finalised four tax rates that will apply to services including telecoms, insurance, hotels and restaurants under a new sales tax which should be rolled out on July 1, Finance Minister Arun Jaitley said on Friday.
Please Wait while comments are loading...