പുതിയ റിസര്‍വ്വ് ബാങ്ക് നയം: ഭവനവായ്പകള്‍ക്കുള്ള പലിശനിരക്ക് കുറയും..

Subscribe to Oneindia Malayalam

മുംബെ: ജൂണ്‍ 7നാണ് റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചത്. പ്രതീക്ഷിച്ചതു പോലെ റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെയുള്ള റിസര്‍വ്വ് ബാങ്കിന്റെ വായ്പാനയം പക്ഷേ, ഭവന നിര്‍മ്മാതാക്കള്‍ക്ക് സന്തോഷ വാര്‍ത്തയാണ് നല്‍കുന്നത്. ഭവന വായ്പാ പലിശ നിരക്കുകള്‍ കുറയും എന്നതു തന്നെ കാരണം. ഭവനവായ്പകള്‍ എടുക്കുമ്പോള്‍ വേണ്ട കരുതല്‍ മൂലധനം കുറഞ്ഞതാണ് ഇതിനു കാരണം.

പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ പലിശനിരക്കുകളില്‍ മാറ്റമില്ലാതെയാണ് റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് റിസര്‍വ്വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ വായ്പയെടുക്കുമ്പോഴുള്ള ഹ്രസ്വകാല നിരക്കായ റിപ്പോ 6.25 ശതമാനമായി തുടരും. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ്വ് ബാങ്ക് കടമെടുക്കുമ്പോഴുള്ള റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനം ആയും തുടരും. അതേസമയം എസ്എല്‍ആര്‍(കരുതല്‍ ധനം) നിരക്ക് അര ശതമാനം കുറച്ച് 20 ശതമാനം ആക്കി. ജൂണ്‍ 24 മുതലാണ് പുതിയ നിരക്ക് നിലവില്‍ വരിക. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുതിയ നയം തീരുമാനിച്ചത്.പലിശാനിരക്ക് കുറക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

xmulti-storey

ആര്‍ബിഐയുടെ പുതിയ നയത്തെ ബാങ്കുകള്‍ സ്വാഗതം ചെയ്തു.

English summary
Home Loans To Get Cheaper As RBI Relaxes Norms
Please Wait while comments are loading...