കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടുക്കാച്ചി മീന്‍കറിയും ശശി തരൂരിന്റെ ഫ്രഞ്ചും!!! കേരളത്തിലേക്ക് നിസ്സാന്‍ വന്ന കഥ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഒരു സ്ഥാപനം തുടങ്ങുക എന്നത് മള്‍ട്ടി നാഷണല്‍ കമ്പനികളെ സംബന്ധിച്ച് അത്രയ്ക്ക് പ്രിയപ്പെട്ടതാവാന്‍ ഒരു സാധ്യതയും ഇല്ല. അതിന് പ്രധാന കാരണം ഇവിടത്തെ ട്രേഡ് യൂണിയന്‍ സംസ്‌കാരം ആണ്. ബഹുരാഷ്ട്ര കമ്പനികളുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സമരം ചെയ്യുക എന്നത് കേരളത്തിലെ തൊഴിലാളികളെ സംബന്ധിച്ച് പൂ പറിക്കുന്നത് പോലെ ലളിതമായ ഒരു കാര്യം ആണ്. അത് ഭയന്ന് തന്നെയാണ് പലരും കേരളത്തില്‍ സ്ഥാപനങ്ങള്‍ തുടങ്ങാത്തത് എന്നൊരു ആക്ഷേപവും ഉണ്ട്.

എന്നാല്‍, വാഹന നിര്‍മാതാക്കളായ നിസാന്‍ മോട്ടോര്‍ കമ്പനി ലിമിറ്റഡ് കേരളവുമായി ഒരു കരാര്‍ ഒപ്പിട്ടിരിക്കുകയാണ് 2018 ജൂണ്‍ 29 ന്. തിരുവനന്തപുരത്ത് ഒരു ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഹബ് തുടങ്ങുന്നതിന് വേണ്ടിയാണിത്. റെനോയും നിസ്സാനും മിസ്തുബിഷിയും പങ്കുവയ്ക്കുന്ന ഒരു ഗവേഷണ, വികസന കേന്ദ്രം ആയിരിക്കും ഇത്. ആദ്യ ഘട്ടത്തില്‍ കേരളം 30 ഏക്കര്‍ ഭൂമിയാണ് ഇതിന് വേണ്ടി നല്‍കുക. രണ്ടാം ഘട്ടത്തില്‍ നാല്‍പത് ഏക്കര്‍ കൂടി നല്‍കും.

Nissan

ഒരു മീന്‍ കറിയും ശശി തരൂരിന്റെ ഫ്രഞ്ച് പ്രവീണ്യവും ആണ് ഈ കരാര്‍ എളുപ്പമാക്കിയത് എന്നാണ് ദ മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആ കഥ ഇങ്ങനെയാണ്...

നിസ്സാന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയ ആന്റണി തോമസ് തിരുവനന്തപുരം സ്വദേശിയാണ്. പഠിക്കുന്ന കാലത്ത് ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായിരുന്ന ആളാണ് കക്ഷി. കഴിഞ്ഞ ക്രിസ്തുമസ് സമയത്ത് തിരുവനന്തപുരത്തെ ചില സാങ്കേതിക വിദഗ്ധര്‍ ആന്റണി തോമസിന് ഒരു ഡിന്നര്‍ നല്‍കിയിരുന്നു. ആ പരിപാടി സംഘടിപ്പിച്ച സാങ്കേതിക വിദഗ്ധര്‍ മുഖ്യമന്ത്രി പിണറായി വിജയനോടും തിരുവനന്തപുരം എംപിയായ ശശി തരൂരിനോടും നിസ്സാന്‍ കമ്പനിയുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ചു. ഇതേതുടര്‍ന്ന് ഇരുവസും നിസ്സാന്‍ കമ്പനിയുമായി ബന്ധപ്പെടുകയും ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ശശി തരൂര്‍ ആന്റി തോമസിനെ കണ്ടു സംസാരിച്ചു. അതിന് ശേഷം നിസ്സാന്‍ അധികൃതരുമായി ശശി തരൂര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ബന്ധപ്പെട്ടു. നിസ്സാന്റെ ഉന്നത് അധികാരികള്‍ ഫ്രഞ്ചുകാരായിരുന്നു. ഐക്യരാഷ്ട്രസഭ അണ്ടര്‍ സെക്രട്ടറിയായിരുന്ന തരൂരിനെ സംബന്ധിച്ച് ഫ്രഞ്ച് ഒരു പുത്തരിയേ ആയിരുന്നില്ല. ആ സംഭാഷണത്തില്‍ നിസ്സാന്‍ അധികര്‍ സംതൃപ്തരാവുകയും ചെയ്തു.

അതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജാപ്പനീസ് സംഘത്തെ കേരളത്തിലേക്ക് ക്ഷണിച്ചത്. നല്ല കുടംപുളിയിട്ട മീന്‍കറിയൊക്കെ ആയിരുന്നു അവര്‍ക്ക് വിളമ്പിയത് എന്നാണ് മിന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ, ബിജെപി നേതാവും കേന്ദ്ര മന്ത്രിയും ആയ അല്‍ഫോന്‍സ് കണ്ണന്താനത്തേയും പ്രഭാത ഭക്ഷണത്തിന് മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. ഇതോടെ പ്രതിപക്ഷത്തിനും പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കാന്‍ ആയി.

അങ്ങനെയാണ് ആ കരാര്‍ യാഥാര്‍ത്ഥ്യമായത് എന്നാണ് കഥ! ഇത് കൂടാതെ ടെക്‌നോ പാര്‍ക്കിലെ വിദേശ കമ്പനികളില്‍ നിന്നും നിസ്സാന്‍ അഭിപ്രായ സമഹാരണം നടത്തിയിരുന്നു. അവരില്‍ നിന്നും മികച്ച പ്രതികരണമാണത്രെ ലഭിച്ചത്.

English summary
How Kerala Got a Deal from Nissan and What helped on this deal!!! It was Kerala's Fish Curry and Shashi Tharoor French... Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X