എങ്ങനെ എസ് ബി ഐ അക്കൗണ്ട് ക്ലോസ് ചെയ്യാം? അക്കൗണ്ട് ക്ലോസ് ചെയ്താൽ എന്താണ് ഗുണം, എന്താണ് നഷ്ടം?

  • Posted By:
Subscribe to Oneindia Malayalam

എസ് ബി ഐയുടെ പകൽക്കൊള്ള കണ്ടവരെല്ലാം ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. എ ടി എം ഉപയോഗത്തിനും ഓൺലൈൻ ട്രാൻസാക്ഷനും മൊബൈൽ ബാങ്കിങിനും കൂടി സർവ്വീസ് ചാർജ് ഈടാക്കാൻ തീരുമാനിച്ചതോടെ, എസ് ബി ഐ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതാണ് നല്ലത് എന്ന് ആളുകൾ പറയുന്നു. പക്ഷേ എങ്ങനെ?

എന്തിനാണ് ക്ലോസ് ചെയ്യുന്നത്

എന്തിനാണ് ക്ലോസ് ചെയ്യുന്നത്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് നേരാം വണ്ണം നടത്തിക്കൊണ്ടുപോകാൻ ചില്ലറയൊന്നുമല്ല പാട് എന്നാണ് ആളുകൾ പറയുന്നത്. അത് ഒരു പരിധി വരെ സത്യമാണ് താനും. അനങ്ങിയാൽ ചാർജാണ്. അനങ്ങിയില്ലെങ്കിലോ, അതിനും ചാർജ്ജ്. മെയിന്റൻസ്, ഇടപാടുകൾ തുടങ്ങിയ എല്ലാത്തിനും ചാര്‍ജാണ്. അക്കൗണ്ടിൽ മിനിമം ബാലൻസില്ലെങ്കിൽ ഫൈനെന്ന് കൂടി കേട്ടതോടെയാണ് എന്നാപ്പിന്നെ ഈ അക്കൗണ്ട് അങ്ങ് ക്ലോസ് ചെയ്തേക്കാം എന്ന് ആളുകൾ ചിന്തിച്ചുതുടങ്ങിയത്.

ഓൺലൈനിൽ ക്ലോസ് ചെയ്യാമോ

ഓൺലൈനിൽ ക്ലോസ് ചെയ്യാമോ

എസ് ബി ഐ അക്കൗണ്ട് ഓണ്‍ലൈനായി ക്ലോസ് ചെയ്യാൻ പറ്റുമോ. ഇല്ല എന്നാണ് ഉത്തരം. അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ നിങ്ങൾ ബാങ്കിൽ നേരിട്ട് പോകുക തന്നെ വേണം. എസ് ബി ഐ സാലറി അക്കൗണ്ടും എസ് ബി ഐ സേവിങ്സ് അക്കൗണ്ടും ക്ലോസ് ചെയ്യുന്നതിന് ഒരേ ഫോർമാലിറ്റി തന്നെയാണുള്ളത്. അതിങ്ങനെയാണ്.

ക്ലോസ് ചെയ്യും മുമ്പേ ഓർക്കുക

ക്ലോസ് ചെയ്യും മുമ്പേ ഓർക്കുക

എ ടി എം ട്രാൻസാക്ഷന് ചാർജ് എന്നൊക്കെ കണ്ട് അക്കൗണ്ട് ക്ലോസ് ചെയ്യാൻ പോകുന്ന ആവേശക്കമ്മിറ്റിക്കാർ ഒന്ന് ഓർക്കുക - ഒരിക്കൽ ക്ലോസ് ചെയ്താൽ നിങ്ങളുടെ അക്കൗണ്ട് റീ ഓപ്പൺ ചെയ്യാൻ സാധിക്കില്ല. അക്കൗണ്ട് ക്ലോസ് ചെയ്യാൻ പോകുന്നതിന് മുമ്പേ ബാലൻസ് സീറോ ആക്കിവെക്കുക. അടക്കാനുള്ള തുക എന്തെങ്കിലും ഉണ്ടെങ്കിൽ അടച്ചുതീർക്കുക. ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്ത് സൂക്ഷിച്ചുവെക്കുക.

എങ്ങനെ ക്ലോസ് ചെയ്യാം -സ്റ്റെപ് 1

എങ്ങനെ ക്ലോസ് ചെയ്യാം -സ്റ്റെപ് 1

ആദ്യമായി അക്കൗണ്ട് ക്ലോസ് ചെയ്യാനുളള ഫോം ഡൗൺലോഡ് ചെയ്യുക (അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ). നിങ്ങളുടെ പേര്, അക്കൗണ്ട് നമ്പർ, കോണ്ടാക്ട് നമ്പർ, ബാക്കി ബാലൻസ് എന്തെങ്കിലും ഉണ്ടെങ്കിൽ അതെങ്ങനെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നു എന്നീ വിവരങ്ങൾ എഴുതിക്കൊടുക്കുക. ക്യാഷായോ, ചെക്കായോ, ഡി ഡി ആയോ, മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തോ ഇത് കൈപ്പറ്റാം. ഇതിന് അക്കൗണ്ട് ഉപയോഗിക്കുന്ന ആളുടെ ഒപ്പ് കൂടി വേണം.

സ്റ്റെപ് 2 - ചെക്ക് ബുക്കും പാസ് ബുക്കും

സ്റ്റെപ് 2 - ചെക്ക് ബുക്കും പാസ് ബുക്കും

ബാങ്ക് നിങ്ങൾക്ക് തന്നിട്ടുള്ള വസ്തുവകകളും സാധന സാമഗ്രികളും തിരിച്ചുകൊടുക്കുകയാണ് ഇനി വേണ്ടത്. ആദ്യം എ ടി എം കാർ‍ഡ് അഥവാ ഡെബിറ്റ് കാർഡ്. എ ടി എം ഇടപാടെല്ലാം നടത്തിക്കഴിഞ്ഞ ശേഷമാണ് ഇത് തിരിച്ചുകൊടുക്കേണ്ടത്. നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചെക്ക് ബുക്ക്, അക്കൗണ്ട് പാസ് ബുക്ക് എന്നിവ കൂടി ബാങ്കിൽ തിരിച്ചേൽപ്പിക്കുക.

 അഡ്രസ് പ്രൂഫ്

അഡ്രസ് പ്രൂഫ്

നിങ്ങൾ തന്നെയാണോ അക്കൗണ്ട് കൈവശം വെച്ചിരിക്കുന്നത് എന്ന് വേരിഫൈ ചെയ്യാൻ വേണ്ടി അക്കൗണ്ട് ഹോൾഡറുടെ ഐഡന്റിറ്റി കാർഡ് ബാങ്കിൽ നിന്നും ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ഇത് നിർബന്ധമില്ല. ചിലപ്പോൾ ആവശ്യപ്പെടാതിരിക്കാനും മതി. എന്തായാലും എസ് ബി ഐ അക്കൗണ്ട് ക്ലോസ് ചെയ്യാൻ പോകുമ്പോൾ ഒരു തിരിച്ചറിയൽ രേഖ കൈവശം വെക്കുന്നത് നല്ലതാണ്.

എങ്ങനെ അറിയും

എങ്ങനെ അറിയും

ഇത്രയും ചെയ്ത് ബാങ്കിൽ നിന്നും തിരിച്ചുവന്നാൽ മാത്രം പോര. ഈ അക്കൗണ്ട് ക്ലോസായോ എന്ന് ഉറപ്പുവരുത്തുക കൂടി ചെയ്യേണ്ട ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇ - മെയിൽ ഐഡിയിലോ ഇതിന്റെ സ്റ്റാറ്റസ് ലഭ്യമാകും. ഇല്ലെങ്കിൽ 1800112211 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുക.

കാശ് ചെലവുള്ള കാര്യമാണ്

കാശ് ചെലവുള്ള കാര്യമാണ്

അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ ബാങ്കിന് പണം കൊടുക്കണോ എന്നാണോ ചോദ്യം - വേണം. 14 ദിവസം വരെയുള്ള അക്കൗണ്ടുകൾക്ക് എസ് ബി ഐയിൽ ക്ലോസിങ് ചാർജ് ഇല്ല. അതിന് ശേഷം വ്യക്തിഗത അക്കൗണ്ടുകൾക്ക് 500 രൂപയും സർവീസ് ടാക്സും കമ്പനി അക്കൗണ്ടുകൾക്ക് 1000 രൂപയും സർവീസ് ടാക്സുമാണ് ചെലവ്. കറണ്ട് അക്കൗണ്ടുകൾക്കും ഇത് 1000 രൂപയും ടാക്സുമാണ്.

ദിനിലിന് പറ്റിയത്

ദിനിലിന് പറ്റിയത്

ബാങ്കിംഗ് നിയമങ്ങളോടുള്ള പ്രതിഷേധം മൂലം അക്കൗണ്ട് ക്ലോസ് ചെയ്യാനെത്തിയ ദിനിൽ എന്ന യുവാവിൽ നിന്നും എസ് ബി ഐ ക്യാന്‍സലേഷന്‍ ചാര്‍ജ് എന്ന പേരില്‍ ഈടാക്കിയത് 575 രൂപയാണ്. കോതമംഗലം സ്വദേശിയായ ദിനില്‍ ഇക്കാര്യം വിശദീകരിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലായിരുന്നു.

എസ്ബിഐയിലെ പല അക്കൗണ്ടുകൾ

എസ്ബിഐയിലെ പല അക്കൗണ്ടുകൾ

എസ് ബി ഐ ലയനത്തിന് ശേഷം പലരും ചോദിക്കുന്ന കാര്യമാണ് തങ്ങളുടെ മറ്റ് സ്റ്റേറ്റ് ബാങ്കുകളിലെ അക്കൗണ്ടുകൾ എസ് ബി ഐ അക്കൗണ്ടുമായി മെർജാകുമോ എന്ന കാര്യം. ഇല്ല എന്നാണ് ഉത്തരം. ഒരൊറ്റ കസ്റ്റമറായി നിങ്ങളുടെ വിവരങ്ങൾ ബാങ്ക് സൂക്ഷിക്കുമെങ്കിലും ഇതെല്ലാം കൂടി ഒരു അക്കൗണ്ടായി മെർജ് ആകില്ല. ആവശ്യമെങ്കിൽ അങ്ങനെ മെർജ് ചെയ്യാൻ പ്രത്യേകം അപേക്ഷ നൽകാവുന്നതാണ്.
(NB - അതിനും സർവ്വീസ് ചാർജ് ഈടാക്കുമോ എന്ന കാര്യം ഉറപ്പില്ല. എസ് ബി ഐ ആണേ ബാങ്ക്!!)

English summary
How to close Bank Account in SBI
Please Wait while comments are loading...