കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎമ്മില്‍ കയറുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? ഹാക്കര്‍മാര്‍ നിങ്ങള്‍ക്ക് പിറകെയും

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാം

  • By Sandra
Google Oneindia Malayalam News

ദില്ലി: ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് എടിഎം സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചങ്കിടിപ്പ് വര്‍ധിപ്പിക്കും. എന്നാല്‍ എടിഎം കാര്‍ഡുകള്‍ സുരക്ഷിതമാക്കാന്‍ ഒട്ടേറെ വഴികളുണ്ട്. സാങ്കേതിക വിദ്യ വികസിക്കുന്നതിനനുസരിച്ച് നിങ്ങള്‍ നിങ്ങള്‍ കൊള്ളയടിക്കപ്പെടാനുള്ള സാധ്യതകളും വര്‍ധിച്ചുവരികയാണ്.

അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണത്തിന് പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തിയാണ് ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് എടിഎം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. സുരക്ഷ ഉറപ്പുവരുന്ന ബാങ്കിന്റെ സാങ്കേതിക വിദ്യകളെ മറികടക്കുന്ന തട്ടിപ്പുകാരാണ് ബാങ്കുകള്‍ക്കും ഉപയോക്താക്കള്‍ക്കും ഒരുപോലെ ഭീഷണിയാവുന്നത്.

 വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ്

വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ്

ബാങ്ക് അധികൃതര്‍ ക്രെഡിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫോണിലോ ഇമെയിലിലോ ബന്ധപ്പെടില്ല. അതിനാല്‍ ഇത്തരം ഇമെയിലുകളോടും ഫോണ്‍ കോളുകളോടും പ്രതികരിക്കരുത്.

വണ്‍ടൈം പാസ് വേര്‍ഡ്

വണ്‍ടൈം പാസ് വേര്‍ഡ്

ഓണ്‍ലൈന്‍ വഴി പണമിടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന വണ്‍ടൈം പാസ് വേര്‍ഡുകള്‍ ആരുമായും പങ്ക് വെയ്ക്കരുത്.

 പിന്‍ നമ്പര്‍ മാറ്റുന്നത് സുരക്ഷ വര്‍ധിപ്പിക്കും

പിന്‍ നമ്പര്‍ മാറ്റുന്നത് സുരക്ഷ വര്‍ധിപ്പിക്കും

എടിഎമ്മിന്റെ പിന്‍നമ്പറുകള്‍ ഇടയ്ക്ക് മാറ്റുന്നത് അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ്. ഉപയോക്താക്കളെ ഭീഷണിപ്പെടുത്തി എംടിഎം കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍, സിവിവി, കാര്‍ഡിലെ എക്‌സ്പിയറി തിയ്യതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ നിലവിലുണ്ട്.

എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍

എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍

നിങ്ങള്‍ നടത്തുന്ന ഓരോ ബാങ്ക് ഇടപാടിനും ശേഷം എസ്എംഎസ് വഴിയോ ഇമെയില്‍ വഴിയോ അറിയിപ്പ് ലഭിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തണം.

എന്താണ് സ്‌കിമ്മറുകള്‍

എന്താണ് സ്‌കിമ്മറുകള്‍

നമ്മള്‍ ഉപയോഗിക്കുന്ന പഴ്‌സുകള്‍ക്കുള്ളില്‍ സൂക്ഷിച്ചിട്ടുള്ള കാര്‍ഡിന്റെ വിവരങ്ങള്‍ പോലും ചോര്‍ത്തിയെടുക്കുന്നതിനായി തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിക്കുന്ന സംവിധാനമാണ് സ്‌കിമ്മര്‍. അമേരിക്കയില്‍ ഇത്തരം തട്ടിപ്പ്് വഴി ലക്ഷക്കണക്കിന് രൂപയാണ് കൊള്ള നടത്തിയത്.

എടിഎം കൗണ്ടറില്‍

എടിഎം കൗണ്ടറില്‍

പണമിടപാട് നടത്താനായി എടിഎം കൗണ്ടറുകളില്‍ കയറുമ്പോള്‍ കാര്‍ഡോ പിന്‍നമ്പറോ കൈമാറരുത്. കാര്‍ഡിലോ കാര്‍ഡിനൊപ്പമോ പിന്‍നമ്പര്‍ എഴുതി സൂക്ഷിക്കരുത്, പെട്ടെന്ന് മനസ്സിലാക്കാ ന്‍ കഴിയുന്ന പിന്‍നമ്പറുകള്‍ ഉപയോഗിക്കാതിരിക്കുക.

സംശായാസ്പദമായ നീക്കങ്ങള്‍

സംശായാസ്പദമായ നീക്കങ്ങള്‍

എടിഎമ്മിന് സമീപത്ത് അസ്വാഭാവികമായി എന്തെങ്കിലും ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ എംടിഎം സുരക്ഷാ ജീവനക്കാരനെയോ ബാങ്ക് അധികൃതരെയോ വിവരമറിയിക്കണം. ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ക്ക് സാധിക്കും

ബാങ്കുകളുമായി ബന്ധപ്പെടുക

ബാങ്കുകളുമായി ബന്ധപ്പെടുക

നിങ്ങള്‍ ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ മാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് വിവരങ്ങളറിയിച്ച് സുരക്ഷ ഉറപ്പുവരുത്തണം.

എസ്എംഎസുകള്‍ പരിശോധിക്കുക

എസ്എംഎസുകള്‍ പരിശോധിക്കുക

ബാങ്കിടപാടുകള്‍ നടത്തിയതിന് ശേഷം ലഭിക്കുന്ന അറിയിപ്പ് സന്ദേശങ്ങള്‍ കൃത്യമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തുക.

കാര്‍ഡുകള്‍ നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും

കാര്‍ഡുകള്‍ നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും

എടിഎം കാര്‍ഡുകള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ ബാങ്കില്‍ വിവരമറിയിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുക.

എടിഎമ്മില്‍ നിന്നിറങ്ങും മുമ്പ്

എടിഎമ്മില്‍ നിന്നിറങ്ങും മുമ്പ്

പണമിടപാടുകള്‍ക്ക് ശേഷം എടിഎം കൗണ്ടര്‍ വിടുന്നതിന് മുമ്പായി ഡെബിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. റെസിപ്റ്റ് കൂടി ശേഖരിച്ച ശേഷമാണ് കൗണ്ടര്‍ വിട്ടതെന്നും ഉറപ്പുവരുത്തുക.

പൊലീസിനെ സമീപിക്കുക

പൊലീസിനെ സമീപിക്കുക

പണമിടപാട് നടത്തിയതിന് ശേഷം ആരെങ്കിലും പിന്‍തുടരുന്നതായി തോന്നിയാല്‍ ഉടന്‍തന്നെ പൊലീസിനെ വിളിക്കുക. പൊലീസ് എത്തുന്നതുവരെ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കാന്‍ ശ്രമിക്കുക.

English summary
Tips and Tricks to Protect your Debit Card, Protect debit card fraud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X