ബീഫിന്റെ പേരിൽ രാജ്യത്ത് ആക്രമണം!! കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്​!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബീഫിന്റെ പേരിൽ ഇന്ത്യയിൽ ആക്രമങ്ങൾ വ്യാപകമാകുമ്പോഴും ലോകത്തിലെ ഏറ്റവുമധികം ബീഫ് കൈയറ്റുമധി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ബ്രസീൽ ഓസ്ട്രേലിയയും കഴിഞ്ഞാൽ അടുത്ത സ്ഥാനം ഇന്ത്യക്കാണ്.വർഷം 1.56 ദശലക്ഷം ടൺ ബീഫാണ് ഇന്തയ കയറ്റുമതി ചെയ്തതെന്ന് ഫൂഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷനും ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷനും സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.

ജെഡിയുവിൽ ഭിന്നത!!ശരത് യാദവ് പാർട്ടി വിടുമോ!!വീണ്ടും രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങി ബീഹാർ

മൊത്തം ആഗോള ബീഫ് കയറ്റുമതി വിപണിയിലെ 16 ശതമാനം വരുമിത്. കൂടാതെ ബീഫ് കയറ്റുമതിയിലെ ഈ മൂന്നേറ്റം അടുത്ത 10 വർഷം വരെ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതെ സമയം ഏതു തരം മാംസമാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.

beef

ഇന്ത്യയിൽ നിന്ന് മ്യാൻമാർ പോലുള്ള രാജ്യക്കാർ പോത്തുകളെ ഇറക്കുമതി ചെയ്യുന്നുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്. 2016 ൽ 10.95 ദശ ലക്ഷം ടൺ ബീഫാണ് ലോകത്താകെ കയറ്റുമതി ചെയ്തത്.2026 ആകുമ്പോഴേക്കും 12.43 ശതമാനമാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

English summary
India is the world's third-biggest exporter of beef and is projected to hold on to that position over the next decade, according to a report by the Food and Agriculture Organisation (FAO) and the Organisation for Economic Cooperation (OECD).
Please Wait while comments are loading...