പതിനാറായിരത്തെട്ട് നികുതിയില്ല, ഇനി ഒരൊറ്റ ഇന്ത്യ, ഒരൊറ്റ നികുതി.. ജി എസ് ടി നിലവില്‍ വന്നു!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: എക്‌സൈസ്, സര്‍വ്വീസ്, വാറ്റ് തുടങ്ങി കേന്ദ്രത്തിനും സംസ്ഥാനത്തിനുമായി ഇനി 16 നികുതികള്‍ ഇല്ല. ഒരൊറ്റ നികുതി മാത്രം - ചരക്ക് സേവന നികുതി അഥവാ ജി എസ് ടി. ജൂലൈ 1 ശനിയാഴ്ച പിറന്നതോടെ ജി എസ് ടിയും നിലവില്‍ വന്നു. ചരക്ക് സേവന നികുതി യാഥാര്‍ഥ്യമാകുന്നതിന് മുന്നോടിയായി നടന്ന പ്രത്യേക പാര്‍ലമെന്റ് യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞ വാക്കുകള്‍ കടമെടുത്താല്‍ ഇനി പുതിയ ഇന്ത്യ. ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി.

വര്‍ണാഭമായ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തോടെയാണ് ജി എസ് ടി നിലവില്‍ വന്നത്. കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എ സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല ജി എസ് ടി എന്ന് പ്രധാനമന്ത്രി വിനയാന്വിതനായി. രാജ്യത്തിന്റെ മുന്നോട്ടുള്ള വഴി അര്‍ധരാത്രിയില്‍ നമ്മള്‍ തീരുമാനിക്കുകയാണ് എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ജി എസ് ടിയുടെ പ്രയോജനങ്ങള്‍ ഫലപ്രദമായി എത്തിക്കുമെന്ന് ആവര്‍ത്തിച്ചു.

 modi

14 വര്‍ഷത്തെ കാത്തിരിപ്പിന് ശുഭസൂചകമായ പര്യവസാനം എന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ജി എസ് ടി പ്രഖ്യാപിക്കാന്‍ ഈ പാര്‍ലമെന്റ് നടുത്തളത്തെക്കാള്‍ ഉചിതമായ സ്ഥലമില്ല എന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ജനങ്ങള്‍ക്ക് മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കില്ല എന്നതായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ ഉറപ്പ്.

പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും മറ്റും വിട്ടുനിന്നെങ്കിലും ജി എസ് ടി പ്രത്യേക സമ്മേളനത്തിന് മാറ്റ് കുറഞ്ഞില്ല. ആറര മില്യണ്‍ നികുതിദായകരും രണ്ടര ലക്ഷത്തിലധികം വ്യാപാരികളും ജി എസ് ടി ശൃംഖലയില്‍ കണ്ണികളാകും. നിര്‍മാണം മുതല്‍ ഉപഭോഗം വരെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മൂല്യവര്‍ധനയ്ക്ക് മാത്രമാകും നികുതി ചുമത്തപ്പെടുക.

English summary
India launched its greatest tax reform since independence - Goods and Services Tax.
Please Wait while comments are loading...