കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാന്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കുമെന്ന് ലോകബാങ്ക്

  • By Meera Balan
Google Oneindia Malayalam News

വാഷിംഗ്ടണ്‍: സാമ്പത്തിക വളര്‍ച്ചയില്‍ അധികം വൈകാതെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ലോക ബാങ്ക്. 2016-17 വര്‍ഷത്തില്‍ ചൈനയെ മറികടന്ന് സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ മുന്നിലേയ്ക്ക് എത്തുമെന്നാണ് ലോകബാങ്ക് പറയുന്നത്. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

തങ്ങള്‍ നടത്തിയ വിശകലനങ്ങളില്‍ 2016-17 വര്‍ഷത്തില്‍ ഇന്ത്യ ചൈനയുടെ സാമ്പത്തിക വളര്‍ച്ച കൈവരിയ്ക്കുമെന്ന് കണ്ടെത്തിയതായി ലോകബാങ്ക് ചീഫ് ഇക്കോണമിസ്റ്റും സീനിയര്‍ വൈസ് പ്രസിഡന്റുമായ കൗശിഖ് ബസു പറഞ്ഞു. അധികാരത്തിലെത്തി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഒട്ടേരെ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് അവതരിപ്പിച്ചത്. ഈ പരിഷ്ക്കാരങ്ങള്‍ വരും നാളുകളില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

Mumbai

2017 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തില്‍ എത്തുമെന്നും ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരയുണ്ടാകുമെങ്കിലും 2017ല്‍ അത് 6.9 ശതമാനം ആകും. 2015 ല്‍ ഇന്ത്യ 6.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിയ്ക്കുമെന്നാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈന 2015 ല്‍ 7.1 ശതമാനം എത്തും.ഇന്ത്യയിലെ പുതിയ സര്‍ക്കാരും രാഷ്ട്രീയ സ്ഥിരതയും കൂടുതല്‍ നിക്ഷേപകരെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിയ്ക്കുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം വളര്‍ച്ച പുരോഗതി നേടുമെന്നുമാണ് ലോകബാങ്ക് പറയുന്നത്.

English summary
India will catch up with China's growth rate in 2016-17: World Bank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X