കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ് വൈസ് ചെയര്‍മാന്റെ ശമ്പളമെത്ര...?

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഒരു സ്ഥാപനത്തില്‍ ജോലി ചെയ്താല്‍ നിങ്ങള്‍ക്ക് എത്ര രൂപ ശമ്പളം ലഭിക്കും... ഒരു ശരാശരി ജീവനക്കാരന് അതുകൊണ്ട് കോടികള്‍ സമ്പാദിക്കാന്‍ പറ്റുമോ... പറ്റില്ലെന്ന് പറയുന്നവരായിരിക്കും അധികവും. എന്നാല്‍ ഇപപ്പോള്‍ ഇന്‍ഫോസിസില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിക്കും.

സ്ഥാപനം ഉണ്ടാക്കിയവരില്‍ പലരും ഇപ്പോള്‍ പുറത്ത് പോയി. മൊത്തത്തില്‍ ഒരു മാന്ദ്യമാണ്. പക്ഷേ അതുകൊണ്ടും പുതിയ സിഇഒ വിശാല്‍ ശിഖക്ക് കുലുക്കമില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ശിഖ കൂട്ടിക്കൊടുത്ത ശമ്പളം ഞെട്ടിപ്പിക്കുന്നതാണ്.

Infosys

രണ്ടും മൂന്നും ഇരട്ടിയാണ് ശമ്പള വര്‍ദ്ധന. നേരത്തെ അവര്‍ക്ക് കിട്ടിയിരുന്ന ശമ്പളത്തെക്കുറിച്ച് കേള്‍ക്കുമ്പോഴാണ് ഇത് എത്ര വലുതാണെന്ന് മനസ്സിലാവുക. ഒരു കോടി മുതല്‍ രണ്ട് കോടി വരെ ശമ്പളം ഉള്ളവര്‍ക്കാണ് ഈ വര്‍ദ്ധന.

ഇന്‍ഫോസിസിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാര്‍ക്കാണ് ഈ ശമ്പള വര്‍ദ്ധന. ഒന്നുമുതല്‍ രണ്ട് കോടി വരെ ശമ്പളം കിട്ടിയിരുന്നവര്‍ക്ക് ഇനി അഞ്ച് മുതല്‍ ആറ് കോടി വരെ ശമ്പളം കിട്ടുമെന്നാണ് റിപ്പോര്‍ട്ട്. തന്റെ പഴയ സ്ഥാപനത്തില്‍ നിന്നും ഈ ശമ്പളത്തിന് ടോപ് എക്‌സിക്യൂട്ടീവ്‌സിനെ വിശാല്‍ ശിഖ കൊണ്ടു വരുന്നുണ്ടത്രെ.

പല ആഗോള കമ്പനികളും അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ശമ്പളത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ ഇന്‍ഫോസിസില്‍ കൊടുക്കുന്നത്. എന്നാല്‍ ഇത് താഴേതട്ടിലുള്ള ജീവനക്കാരിലേക്ക് കൂടി എത്തുമോ എന്ന് വ്യക്തമല്ല.

കൂടുതല്‍ ശമ്പളം കൊടുത്ത് കമ്പനിയുടെ നട്ടെല്ലായവരെ പിടിച്ചുനിര്‍ത്തുകയാണ് ശിഖയുടെ ലക്ഷ്യം. ഇതുവഴി ഇന്‍ഫോസിസിന് വന്‍ തിരിച്ച് വരവ് നടത്താനാകും എന്നാണത്രെ ശിഖയുടെ പ്രതീക്ഷ.

English summary
Infosys vice-presidents get salary hikes of Rs 4-5 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X