27 കോടി മുഴുവനും റിഷഭിന് കിട്ടില്ല... നികുതിയായി പോകുന്നത് ഇത്ര; വൈഭവിന് നികുതി വേണോ?

ലോകത്തില്‍ ഏറ്റവും അധികം പണമൊഴുകുന്ന ലീഗാണ് ഐപിഎല്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് വരും സീസണിലേക്കുള്ള താരങ്ങളുടെ ലേലം സൗദിയില്‍ വെച്ച് ബിസിസിഐ സംഘടിപ്പിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 27 കോടി രൂപയ്ക്ക് റിഷഭ് പന്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തങ്ങളുടെ ടീമില്‍ എത്തിച്ചതായിരുന്നു മെഗാലേലത്തിലെ പ്രധാന ആകര്‍ഷണം.

ഐപിഎല്‍ 2023 ലെ മിനിലേലത്തില്‍ 24.75 കോടി രൂപ മൂല്യമുണ്ടായിരുന്ന സ്റ്റാര്‍ക്കിന് ഇത്തവണ 11.75 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് വിളിച്ചെടുത്തത്. ഇത് കൂടാതെ 13 കാരനായ വൈഭവ് സൂര്യവംശിയെ 1.1 കോടി രൂപയ്ക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സും വാര്‍ത്തയില്‍ ഇടം നേടി. കോടികള്‍ ലേലത്തില്‍ ലഭിച്ചെങ്കിലും ഈ തുക പൂര്‍ണമായി കളിക്കാര്‍ക്ക് ലഭിക്കില്ല എന്നതാണ് വാസ്തവം.

IPL Auction 2025

കളിക്കാരുടെ ഐപിഎല്‍ ശമ്പളത്തില്‍ എങ്ങനെയാണ് നികുതി ചുമത്തുന്നത് എന്നതിനെ കുറിച്ചാണ് ഇവിടെ പരിശോധിക്കാന്‍ പോകുന്നത്. രാജ്യത്തെ ഇന്ത്യന്‍, വിദേശ കളിക്കാര്‍ക്കുള്ള നികുതി പ്രത്യേകിച്ച് ഐപിഎല്‍ പോലുള്ള ഇവന്റുകളില്‍, അവരുടെ റസിഡന്‍ഷ്യല്‍ സ്റ്റാറ്റസും ഇന്ത്യയില്‍ സമ്പാദിക്കുന്ന വരുമാനത്തിന്റെ ബാധകമായ ഇന്ത്യന്‍ നികുതി നിയമങ്ങളും അനുസരിച്ച് വ്യത്യാസപ്പെടും.

റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ്

ഇന്ത്യന്‍ കളിക്കാരെ നികുതി ആവശ്യങ്ങള്‍ക്കായി സാധാരണയായി ഇന്ത്യയിലെ താമസക്കാരായി കണക്കാക്കുന്നു. അവരുടെ ലോകമെമ്പാടുമുള്ള വരുമാനം രാജ്യത്ത് നികുതിക്ക് വിധേയമാക്കുന്നു. ഐപിഎല്‍ സീസണില്‍ ഇന്ത്യയില്‍ ചിലവഴിക്കുന്ന പരിമിതമായ സമയം കാരണം വിദേശ കളിക്കാരെ നോണ്‍-റെസിഡന്റ്സ് എന്നാണ് നികുതി ആവശ്യങ്ങള്‍ക്കായി വിശേഷിപ്പിക്കുന്നത്.

ഇന്ത്യന്‍ കളിക്കാര്‍ക്ക് 10%, വിദേശ കളിക്കാര്‍ക്ക് 20% എന്നിങ്ങനെ നിശ്ചയിച്ചിട്ടുള്ള നികുതി കിഴിവ് (ടിഡിഎസ്) നിരക്കുകള്‍ അനുസരിച്ച് കളിക്കാര്‍ക്ക് അവരുടെ തുക ലഭിക്കും. എന്നാല്‍ പേയ്‌മെന്റ് സ്വീകരിക്കുന്നതിന് മുമ്പ് കളിക്കാര്‍ ബിസിസിഐയുമായും ഫ്രാഞ്ചൈസിയുമായും ഒരു ത്രികക്ഷി കരാറില്‍ ഒപ്പിടണം. ഫ്രാഞ്ചൈസി പണം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ പണം നല്‍കാനും ഫ്രാഞ്ചൈസിയുടെ കേന്ദ്ര റവന്യൂ ഫണ്ടില്‍ നിന്ന് ഉചിതമായ തുക കുറയ്ക്കാനും ബിസിസിഐയ്ക്ക് സാധിക്കും.

ഐപിഎല്‍ കരാറുകളില്‍ നിന്നുള്ള വരുമാന നികുതി

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കുന്ന പണം പ്രൊഫഷണല്‍ വരുമാനമായാണ് കണക്കാക്കുന്നത്. ഐപിഎല്ലില്‍ നിന്നുള്ള വരുമാനം അവരുടെ വര്‍ഷത്തിലെ മൊത്തം വരുമാനവുമായി സംയോജിപ്പിച്ച് പ്രസക്തമായ മാര്‍ജിനല്‍ ആദായനികുതി സ്ലാബ് നിരക്കുകളെ അടിസ്ഥാനമാക്കിയുള്ള നികുതിക്ക് വിധേയമായിരിക്കും. നോണ്‍-റസിഡന്റ് കളിക്കാരും വിദേശ അത്ലറ്റുകളും 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 115ബിബിഎയുടെ പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം നികുതിക്ക് വിധേയരാണ്.

ആകെ 27 കോടി രൂപയ്ക്കാണ് ലഖ്നൗ റിഷഭ് പന്തിനെ സ്വന്തമാക്കിയത്. എന്നാല്‍ ഈ തുക മൂന്ന് സീസണുകളിലായാണ് (2025, 2026, 2027) അദ്ദേഹത്തിന് ലഭിക്കുക. അതായത് ഒരു സീസണിലേക്കല്ല പന്തിന് 27 കോടി ലഭിക്കുന്നത്. കൂടാതെ, പന്തിന്റെ മൊത്തത്തിലുള്ള കരാര്‍ തുകയില്‍ നിന്ന് ആദായനികുതി വകുപ്പ് 8.1 കോടി രൂപ നികുതിയായി കുറയ്ക്കും. ഇതോടെ ഐപിഎല്‍ ടീമില്‍ നിന്ന് മൂന്ന് വര്‍ഷത്തെ കരാറില്‍ പന്തിന് 18.9 കോടി രൂപയാണ് ലഭിക്കുക.

അതേസമയം ഐപിഎല്ലിനിടെ റിഷഭ് പന്തിന് പരിക്കേറ്റാല്‍ മുഴുവന്‍ പ്രതിഫലത്തിനും അര്‍ഹതയുണ്ട്. എന്നിരുന്നാലും, ടൂര്‍ണമെന്റിന് മുമ്പ് അദ്ദേഹത്തിന് പരിക്കേറ്റല്‍ക്കുകയോ 2025 മാര്‍ച്ചില്‍ ആരംഭിക്കുന്ന ലീഗില്‍ പങ്കെടുക്കാന്‍ കഴിയാതെയോ വന്നാല്‍ മറ്റൊരു കളിക്കാരനെ പകരം വയ്ക്കാനുള്ള അധികാരം ഫ്രാഞ്ചൈസിയില്‍ നിക്ഷിപ്തമാണ്. അതേസമയം വൈഭവ് സൂര്യവംശിയുടെ നികുതി ഘടന ഇതില്‍ നിന്ന് വ്യത്യസ്തമായിരിക്കും.

ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ വരുമാനത്തിന്റെ നികുതി ആദായനികുതി നിയമത്താല്‍ നിയന്ത്രിക്കപ്പെടുന്നു. വരുമാനത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിക്കുന്നത്. ഇത് പ്രകാരം 1.10 കോടി രൂപയുടെ ഐപിഎല്‍ കരാറില്‍ ഏര്‍പ്പെട്ട വൈഭവ് സൂര്യവംശിയും നിര്‍ദ്ദിഷ്ട നികുതി നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്.

വൈഭവിന്റെ ഐപിഎല്‍ കരാറില്‍ നിന്ന് ലഭിക്കുന്ന വരുമാനം, ആദായനികുതി നിയമത്തിലെ സെക്ഷന്‍ 64(1എ) പ്രകാരം മാതാപിതാക്കളുടെ വരുമാനത്തിനൊപ്പം ചേര്‍ക്കുന്നതിനു പകരം താരത്തിന്റെ പേരില്‍ തന്നെ നികുതി ചുമത്തുന്നു. ഈ വരുമാനങ്ങള്‍ വ്യക്തിഗത നികുതി സ്ലാബുകള്‍ക്ക് വിധേയമാണ്. അവ അടിസ്ഥാന ഇളവ് പരിധിയെ മറികടക്കുന്നതിനാല്‍ വൈഭവ് ഒരു ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം.

വ്യക്തികള്‍ക്ക് ബാധകമായ നിരക്കുകള്‍ക്കനുസരിച്ച് അദ്ദേഹത്തിന്റെ വരുമാനത്തിന് നികുതി ചുമത്തും. പ്രായപൂര്‍ത്തിയാകാത്തയാളുടെ ശാരീരിക അധ്വാനത്തില്‍ നിന്നോ വ്യക്തിഗത കഴിവുകളില്‍ നിന്നോ ഉണ്ടാകുന്ന വരുമാനത്തിന് സ്വന്തം പേരിലാണ് എപ്പോഴും നികുതി ചുമത്തപ്പെടുക. വൈഭവിന്റെ ഐപിഎല്‍ വരുമാനം അദ്ദേഹത്തിന്റെ ക്രിക്കറ്റ് കഴിവുകള്‍ വഴി ലഭിക്കുന്ന വരുമാനമായി കണക്കാക്കപ്പെടുന്നു. ഈ വരുമാനത്തിന് താരത്തിന്റെ പാന്‍ പ്രകാരം നികുതി ചുമത്തപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+