ലോട്ടറിക്കും ഹോട്ടല്‍ മുറികള്‍ക്കും ജിഎസ്ടി നിശ്ചയിച്ചു, പുതിയ ചരക്ക് സേവന നികുതി ജൂണ്‍ 30ന്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സര്‍ക്കാര്‍ ലോട്ടറികള്‍ക്കും സ്വകാര്യ ലോട്ടറികള്‍ക്കും ഹോട്ടല്‍ മുറികളുടെയും ജിഎസ്ടിയില്‍ ധാരണയായി. സര്‍ക്കാര്‍ ലോട്ടറികള്‍ക്ക് 12 ശതമാനവും സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതി ചുമത്താന്‍ ധാരണയായി.

അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ ചേര്‍ന്ന പതിനേഴാമത് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്. ജൂണ്‍ 30 അര്‍ധരാത്രി മുതല്‍ ജിഎസ്ടി നിരക്ക് നിലവില്‍ വരും. അടുത്ത ജിഎസ്ടി കൗണ്‍സിലും അന്ന് നടക്കാന്‍ തീരുമാനമായി.

arun-jaitley2

ഹോട്ടല്‍ മുറികളുടെ ജിഎസ്ടി നിരക്കിലും ധാരണയായി. 2500 മുതല്‍ 7500 രൂപ വരുന്ന ഹോട്ടല്‍ മുറികള്‍ക്ക് 18 ശതമാനവും 7500ന് മുകളിലേക്കുള്ള ഹോട്ടല്‍ മുറികള്‍ക്ക് 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനാണ് തീരുമാനം.

English summary
Jaitley announces GST roll-out on June 30 midnight; rates fixed for hotels, lottery.
Please Wait while comments are loading...