കിടിലന്‍ ക്യാഷ് ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ: ട്രിപ്പിളിന് പിന്നാലെ സര്‍പ്രൈസ് ഓഫര്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പുതിയ ക്യാഷ് ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ. 399 രൂപ മുതല്‍ 3,300 രൂപ വരെയുള്ള റീചാര്‍ജുകള്‍ക്കാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. നേരത്തെ റിലയന്‍സ് നല്‍കിവന്നിരുന്ന ട്രിപ്പിള്‍ ക്യാഷ് ബാക്ക് ഓഫറിനേക്കാള്‍ 27 ശതമാനം അധികം ഓഫറാണ് ജിയോ ഡിസംബര്‍ 26 മുതല്‍ നല്‍കിവരുന്നത്.

ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത്

ഇന്ത്യയെ കാത്തിരിക്കുന്നത് പത്താന്‍കോട്ടിനേക്കാള്‍ വലിയ ആക്രമണം!! മുന്നറിയിപ്പുമായി ഭീകരന്‍, മസൂദ് അസ്ഹര്‍ ഇന്ത്യയ്ക്കെതിരെ ആയുധമേന്തുന്നു!!

ജിയോ സര്‍പ്രൈസ് ഓഫര്‍ എന്നാണിതിന് പേരിട്ടിരിക്കുന്നത്. നേരത്തെ പ്രൈം ഉപയോക്താക്കള്‍ക്ക് മാത്രമാണ് വാലറ്റ് ക്യാഷ് ബാക്ക്, ഗ്രോഫേഴ്സ്, ഓയോ, യാത്ര, പേടിഎം മാള്‍ എന്നിവയില്‍ നിന്നുള്ള ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിച്ചിരുന്നത്. ഡിസംബര്‍ 26 മുതല്‍ ആരംഭിക്കുന്ന ക്യാഷ് ബാക്ക് ഓഫര്‍ ജനുവരി 15വരെയും ലഭിക്കും. നേരത്തെ റിലയന്‍സ് ജിയോ നല്‍കിവന്നിരുന്ന ട്രിപ്പിള്‍ ക്യാഷ് ബാക്ക് ഓഫര്‍ ഡിസംബര്‍ 25ന് അവസാനിച്ചതോടെയാണ് റിലയന്‍സ് ജിയോ പുതിയ ക്യാഷ് ബാക്ക് ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്.

 മൈ ജിയോയില്‍ 400 രൂപ

മൈ ജിയോയില്‍ 400 രൂപ


മൈജിയോ അല്ലെങ്കില്‍ ജിയോ. കോം എന്നിവയില്‍ നിന്ന് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. 50 രൂപയുടെ ​എട്ട് വൗച്ചറുകളുടെ രൂപത്തിലാണ് 400രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. ഭാവിയില്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ ഇതില്‍ നിന്ന് കുറയ്ക്കുകയാണ് ചെയ്യുക.

 വാലറ്റ് റീചാര്‍ജ്ജിന് ഓഫര്‍

വാലറ്റ് റീചാര്‍ജ്ജിന് ഓഫര്‍

ആമസോണ്‍ പേ, പേടിഎം, മൊബിക്വിക്ക്, ഫോണ്‍പേ, ആക്സിസ് പേ, ഫ്രീ ചാര്‍ജ് എന്നിവ വഴിയുള്ള റീചാര്‍ജ്ജുകള്‍ക്ക് ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കും. 300 രൂപവരെയുള്ള റീചാര്‍ജ്ജുകള്‍ക്കാണ് ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. പുതുതായി ജിയോ കണക്ഷന്‍ എടുത്ത ശേഷം ആമസോണ്‍‌ പേ വഴി 459 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ 400 രൂപയുടെ വൗച്ചറുകള്‍ ലഭിക്കും. ആമസോണ്‍ പേ വഴി 499 രൂപയുടെ ഓഫര്‍ ചെയ്യുന്നവര്‍ക്ക് 99 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കും.

 ഇ- കൊമേഴ്സ് വൗച്ചറുകളില്‍

ഇ- കൊമേഴ്സ് വൗച്ചറുകളില്‍


റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 2,600 രൂപ വരെയുള്ള ഇ- കൊമേഴ്സ് വൗച്ചറുകളിലും ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കും. 1000 രൂപ വരെയുള്ള പര്‍ച്ചേസുകളില്‍ സൂം കാറില്‍ 30 ശതമാനം ഓയോ മണി വഴിയുള്ള ഹോട്ടല്‍ റൂം ബുക്കിംഗില്‍ 50 ശതമാനവും ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കും. പേടിഎം മാളില്‍ 2000 മുതല്‍ 10,000 രൂപ വരെയുള്ള പര്‍ച്ചേസില്‍ 1,500 രുപയാണ് ക്യാഷ് ബാക്ക് ഓഫറായി ലഭിക്കുക. ബിഗ് ബാഷില്‍ നിന്ന് കുറഞ്ഞത് 600 രൂപയ്ക്കെങ്കിലും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 300 രൂപ ക്യാഷ് ബാക്ക് ഓഫറായി ലഭിക്കും. യാത്ര വഴി രാജ്യത്തിനകത്തുള്ള വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 500 രൂപ വിലക്കുറവ് ലഭിക്കും. 2018 മാര്‍ച്ച് 31 വരെയാണ് ക്യാഷ് ബാക്ക് ഓഫറിന്‍റെ വാലിഡ‍ിറ്റി.

 ട്രിപ്പിള്‍ ക്യാഷ് ബാക്ക് ഓഫര്‍

ട്രിപ്പിള്‍ ക്യാഷ് ബാക്ക് ഓഫര്‍

നേരത്തെ റിലയന്‍സ് ജിയോ ട്രിപ്പിള്‍ ക്യാഷ് ബാക്ക് ഓഫര്‍ എന്ന പേരില്‍ ക്യാഷ് ബാക്ക് ഓഫര്‍ പുറത്തിറക്കിയിരുന്നു. 399 രൂപ മുതല്‍ 2599 രൂപ വരെയുള്ള റീചാര്‍ജ്ജുകള്‍ക്കാണ് ഈ ഓഫറില്‍ ക്യാഷ് ബാക്ക് ലഭിച്ചിരുന്നത്. ഡിസംബര്‍ 25ന് ഈ ഓഫര്‍ അവസാനിച്ചതോടെയാണ് കുടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കമ്പനി പുതിയ ക്യാഷ് ബാക്ക് ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Jio cashback offer made a return just hours after another such offer concluded on December 25, but this time with more benefits. The new Jio cashback offer gives customers worth up to Rs. 3,300.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്