399 രൂപ റീചാര്‍ജ്ജില്‍ 2,599 രൂപ ക്യാഷ് ബാക്ക്: ഓഫര്‍ പൂരവുമായി റിലയന്‍സ് ജിയോ

  • Written By:
Subscribe to Oneindia Malayalam

മുംബൈ: റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി പുതിയ ക്യാഷ് ബാക്ക് ഓഫര്‍. 399 രൂപയ്ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 2,599 രൂപയാണ് ക്യാഷ് ബാക്ക് ഓഫറായി ലഭിക്കുക. നവംബര്‍ പത്തുമുതല്‍ 25വരെയുള്ള തിയ്യതികളില്‍ 399 രൂപയ്ക്കോ അതിന് മുകളിലോ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്‍റ് ക്യാഷ് ബാക്ക് ഓഫറായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായുമാണ് ലഭിക്കുക. ശേഷിക്കുന്ന1899 രൂപയ്ക്ക് ഇ- കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി ഷോപ്പിംഗ് നടത്താനുള്ള സൗകര്യവുമാണ് ഓഫറില്‍ ലഭിക്കുക.

399 ന് പകരം 459: ധന്‍ ധനാ ധന്‍ ഓഫര്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി, പുതുക്കിയ പ്ലാനുകള്‍ ഇങ്ങനെ...

പശ്ചിമേഷ്യയില്‍ യുദ്ധനീക്കം!! ലെബനണ്‍ വിടാന്‍ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി യുഎഇയും കുവൈത്തും ബഹ്റൈനും, ലെബനണ്‍ ഒരുങ്ങിത്തന്നെ!!

ഉത്സവകാലം പ്രമാണിച്ച് 399 രൂപ റീചാര്‍ജ്ജില്‍ 100 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നതായിരുന്നു റിലയന്‍സ് ജിയോ പ്രഖ്യാപിച്ച ദീപാവലി ഓഫര്‍. ഒക്ടോബര്‍ 14 മുതല്‍ 16 ന് അര്‍ദ്ധരാത്രി വരെ മാത്രമാണ് ഓഫര്‍ ലഭിക്കുക. നിലവില്‍ 399 രൂപയുടെ ഓഫര്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് അത് അവസാനിച്ച ശേഷം ഓഫര്‍ ലഭിക്കുമെന്ന് റിലയന്‍സ് ജിയോ നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

 ജിയോ പ്രൈം അംഗങ്ങള്‍ക്ക്

ജിയോ പ്രൈം അംഗങ്ങള്‍ക്ക്


ആമസേണ്‍, പേടിഎം, ഫോണ്‍ പേ, മൊബിക്വിക്ക്, ആക്സിസ് പേ, ഫ്രീ റീചാര്‍ജ്, എന്നീ വെബ്സൈറ്റുകള്‍ വഴി ഷോപ്പിംഗ് നടത്താനുള്ള അവസരമാണ് റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. നവംബര്‍ പത്തിന് റീചാര്‍ജ് ചെയ്യുന്നവര്‍ക്കും നവംബര്‍ 15നാണ് ക്യാഷ് ബാക്ക് വൗച്ചര്‍ ഡിജിറ്റല്‍ വാലറ്റിലെത്തുക.

 50 കൂപ്പണുകള്‍

50 കൂപ്പണുകള്‍


ദീപാവലി ഓഫര്‍ പ്രകാരം 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് എട്ട് തവണ 50 രൂപ കൂപ്പണുകളായാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. ഈ ദീപാവലിയില്‍ ധന്‍ ധനാ ഓഫര്‍ എല്ലാ ജിയോ 399 രൂപക്ക് റീചാര്‍ജ് ചെയ്യുന്ന എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും ലഭിക്കും. ദീപാവലിയോടനുബന്ധിച്ച് മിക്ക ടെലികോം കമ്പനികളും ഓഫറുമായി രംഗത്തുണ്ട്. ജിയോയുടെ കുത്തക പിടിച്ചുകെട്ടാനാണ് എല്ലാവരും പരിശ്രമിക്കുന്നത്. ജിയോയാകട്ടെ, തുടര്‍ച്ചയായി ഓഫറുകള്‍ പ്രഖ്യാപിച്ചു കൊണ്ടേയിരിക്കുന്ന തിരക്കിലാണ്.

 399 രൂപയുടെ ധന്‍ ധനാ ധന്‍

399 രൂപയുടെ ധന്‍ ധനാ ധന്‍


399 രൂപയുടെ ദീപാവലി ധന്‍ ധനാ ഓഫര്‍ ഒക്ടോബര്‍ 12 മുതല്‍ 18 വരെ ചുരുങ്ങിയ ദിവസത്തേക്കു മാത്രമേ ഉള്ളൂ. നിലവിലുള്ള റീചാര്‍ജിന്റെ വലിഡിറ്റി പീരിഡ് കഴിഞ്ഞതിനു ശേഷം മാത്രമാണ് ഓഫര്‍ ആക്ടിവേറ്റ് ആകുക.

ക്യാഷ് ബാക്ക് എങ്ങനെ

ക്യാഷ് ബാക്ക് എങ്ങനെ

8 ഘട്ടങ്ങളായിട്ടാണ് ദീപാവലി ഓഫറില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക. 50 രൂപയുടെ വൗച്ചറുകളായിട്ടായിരിക്കും ഇത് ലഭിക്കുക. ക്യാഷ്ബാക്ക് നവംബര്‍ 15നു ശേഷം മാത്രമേ ക്രെഡിറ്റ് ആയിത്തുടങ്ങൂ എന്നും കമ്പനി വ്യക്തമാക്കുന്നു.

 റീചാര്‍ജ് എവിടെ നിന്ന്!

റീചാര്‍ജ് എവിടെ നിന്ന്!

മൈ ജിയോ ആപ്പ്, ജിയോ.കോം,ജിയോ സ്‌റ്റോര്‍, റിലയന്‍സ് ഡിജിറ്റല്‍, പാര്‍ട്ണര്‍ സ്‌റ്റോര്‍സ്, ജിയോയുടെ ഡിജിറ്റല്‍ പാര്‍ട്ണര്‍മാരായ ജിയോ മണി, ആമസോണ്‍ പേ, ഫോണ്‍ പേ, മൊബിവിക്ക് എന്നിവയിലൂടെയെല്ലാം റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മാത്രമായിരുന്നു ഈ ക്യാഷ്ബാക്ക് ഓഫര്‍ ലഭിച്ചത്.

ട്രാന്‍സ്ഫര്‍ സൗകര്യം

ട്രാന്‍സ്ഫര്‍ സൗകര്യം

ജിയോയുടെ ദീപാവലി ധന്‍ ധനാ ഓഫര്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന പ്രത്യേകതയും ഉണ്ട്. ഒന്നലധികം ജിയോ സിമ്മുകള്‍ ഉള്ളവര്‍ക്ക് ഇതില്‍ നിന്നെല്ലാമുള്ള ക്യാഷ്ബാക്ക് ലഭിക്കുകയും ചെയ്യും.

വോഡഫോണ്‍ ഓഫര്‍

വോഡഫോണ്‍ ഓഫര്‍

ഉത്സവകാലത്ത് റിലയന്‍സ് ജിയോയ്ക്ക് തിരിച്ചടിയുമായി വോഡഫോണിന്‍റെ പുതിയ ഓഫര്‍ പ്രഖ്യാപനം. 399 രൂപയുടെ പ്ലാനില്‍ ആറ് മാസത്തേയ്ക്ക് 90 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും ലഭിക്കും. റിലയന്‍സ് ജിയോയുടെ 399 പ്ലാനിനോട് പൊരുതാനാണ് വോഡഫോണ്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ വോഡഫോണിന്‍റെ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. വോഡഫോ​ണ്‍ ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കുന്ന ദീപാവലി സമ്മാനമാണ് ആറ് മാസത്തെ ഡാറ്റ- വോയ്സ് പ്ലാന്‍. എന്നാല്‍ ഓഫര്‍ ദീര്‍ഘകാലത്തേയ്ക്ക് നല്‍കുമോ പരിമിത കാലത്തേയ്ക്ക് മാത്രമായുള്ളതാണോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍ എയര്‍ടെല്ലും റിലയന്‍സ് ജിയോയും സമാന നിരക്കില്‍ അണ്‍ലിമിറ്റ‍‍ഡ് വോയ്സ് കോളുകളും ഡാറ്റാ പാക്കും നല്‍കിവരുന്നുണ്ട്.

 പ്രതിദിനം ഒരു ജിബി

പ്രതിദിനം ഒരു ജിബി

84 ദിവസത്തേയ്ക്ക് 84 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ ഓഫറുമാണ് റിലയന്‍സ് ജിയോ നല്‍കുന്നത്. ലോക്കല്‍- എസ്ട്ഡി കോളിംഗ് സൗകര്യമാണ് റിലയന്‍സ് ജിയോ നല്‍കുന്നത്. ഇതിന് പുറമേ ജിയോ മൂവീസ്, ജിയോ ടിവി, ജിയോ സിനിമി, ജിയോ മ്യൂസിക്, ജിയോ ഗെയിംസ് എന്നിവയും ഈ ഓഫറില്‍ ലഭിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Jio cashback offer is set to make a comeback for its Prime subscribers, roughly a month after the operator announced cashback on the occasion of Diwali. Gadgets 360 has learnt that Reliance Jio will provide total benefits worth up to Rs. 2,599 under an offer that it will announce Thursday evening.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്