കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടിയും ഫാറ്റ് ടാക്‌സും; കഴിയ്ക്കുന്ന ഭക്ഷണത്തിനും കുത്തനെ നികുതിയിട്ട് കേന്ദ്രം, തീരുമാനം ഉടന്‍!

കേന്ദ്ര ബജറ്റില്‍ കൊഴുപ്പ് നികുതി സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും

Google Oneindia Malayalam News

ദില്ലി: കേരളത്തിലെ ബ്രാന്‍ഡഡ് റസ്റ്റോറന്റുകളില്‍ ജങ്ക് ഫുഡുകള്‍ക്ക് ഏര്‍പ്പെടുത്തി വരുന്ന കൊഴുപ്പു നികുതി(ഫാറ്റ് ടാക്‌സ്) രാജ്യത്ത് നടപ്പിലാക്കാന്‍ ആലോചന. ശീതള പാനീയങ്ങള്‍ക്കും പാക്കറ്റില്‍ വരുന്ന ഭക്ഷണത്തിനുമാണ് കേന്ദ്രത്തിന് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചാല്‍ കൊഴുപ്പുനികുതി ഏര്‍പ്പെടുത്തുക.

ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, അമിത വണ്ണം എന്നിവ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ആലോചന നടത്തുന്നത്. ബജറ്റ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാവും.

നികുതി എന്തിനെല്ലാം

നികുതി എന്തിനെല്ലാം

ബര്‍ഗര്‍, പിസ, ടാക്കോസ്, സാന്‍വിച്ച്, ബ്രെഡ് ഫില്ലിംഗുകള്‍, ഡോനട്ട്‌സ്, പാസ്ത എന്നിവയ്ക്ക് കൊഴുപ്പുനികുതി ഏര്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ ആലോചന. ഇവയ്ക്ക് അധിക നികുതി ചുമത്തുന്നത് ചുമത്തുന്നതിനുള്ള ശുപാര്‍ശ കേന്ദ്ര സെക്രട്ടറിതല സമിതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

ജീവിത ശൈലീ രോഗങ്ങള്‍

ജീവിത ശൈലീ രോഗങ്ങള്‍

ജങ്ക് ഫുഡുകള്‍ കഴിയ്ക്കുന്നത് മൂലമുണ്ടാകുന്ന ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഭക്ഷണ ശൈലിയില്‍ നിര്‍ണ്ണായക മാറ്റം കൊണ്ടുവരികയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

 ആളുകളെ നിരുത്സാഹപ്പെടുത്തും

ആളുകളെ നിരുത്സാഹപ്പെടുത്തും

പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ള ബര്‍ഗര്‍, പിസ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും കാരണമാകുന്നുവെന്നും നികുതി ഏര്‍പ്പെടുത്തുന്നത് ആളുകളെ ഇവ കഴിയ്ക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുമെന്നും കേന്ദ്രം വിലയിരുത്തുന്നു.

പ്രഖ്യാപനം ബജറ്റില്‍

പ്രഖ്യാപനം ബജറ്റില്‍

ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഇത്തരത്തില്‍ ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന കൊഴുപ്പുനികുതി ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റിലേയ്ക്ക് ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.

 ശുപാര്‍ശ ഇങ്ങനെ

ശുപാര്‍ശ ഇങ്ങനെ

കേന്ദ്ര ആരോഗ്യ സെക്രട്ടറി സി കെ മിശ്ര, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. സൗമ്യ സ്വാമിനാഥന്‍ എന്നിവരുള്‍പ്പെട്ട 11 അംഗ സമിതിയാണ് കൊഴുപ്പു നികുതി ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ നല്‍കിയിട്ടുള്ളത്.

നികുതി എങ്ങനെ

നികുതി എങ്ങനെ

രാജ്യത്തെ ബ്രാന്‍ഡഡ് റസ്റ്റോറന്റുകളില്‍ വില്‍പ്പന നടത്തുന്ന ജങ്ക് ഫുഡ് ഉള്‍പ്പെടെ എല്ലാ ഭക്ഷ്യവിഭവങ്ങള്‍ക്കും 14.5ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് ആദ്യം 11 അംഗ സമിതി ശുപാര്‍ശ ചെയ്തത്. പിന്നീട് നാടന്‍ വിഭവങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കി.

English summary
Government is mulling an additional fat tax on sugary beverages and packaged food.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X