കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെബിറ്റ് ഇന്ത്യയില്‍ നിക്ഷേപകരെ ലക്ഷ്യമിട്ട് കേരള ഐടി

  • By Super
Google Oneindia Malayalam News

കൊച്ചി: വിവര സാങ്കേതിക വിദ്യ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി എന്നിവയിലൂന്നിയ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ സംഗമങ്ങളിലൊന്നായ സെബിറ്റ് ഇന്ത്യ 2014യില്‍ കേരളത്തിലെ ഐടി മേഖലയിലെ വിദഗ്ധരും പങ്കുചേരുന്നു. ബെംഗളൂരുവില്‍ നവംബര്‍ 12 മുതല്‍ 14 വരെയാണ് സംഗമം. കേരളത്തിലെ ഐടി മേഖലയിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനാണ് കേരള പ്രതിനിധിസംഘം പുറപ്പെടുന്നത്.

ഇന്‍ഫോപാര്‍ക്ക് സിഇഒ ശ്രീ. ഹൃഷികേശ് നായര്‍, ടെക്‌നോപാര്‍ക്ക് സിഇഒ ശ്രീ. ഗിരീഷ് ബാബു, സൈബര്‍പാര്‍ക്ക് സിഇഒ ശ്രീ.അജിത് കുമാര്‍, കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് എംഡി ശ്രീ. എസ്. രാംനാഥ് എന്നിവരടങ്ങുന്നതാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധിസംഘം.

സംഗമത്തിലെ കേരളത്തിന്റെ പങ്കാളിത്തം വളര്‍ന്നു വരുന്ന ഐടി മേഖലയ്ക്കു കൂടുതല്‍ കരുത്തു പകരുമെന്ന് ശ്രീ ഹൃഷികേശ് നായര്‍ പറഞ്ഞു. നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഐടി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വികസനത്തിലേക്കായി പ്രധാന നിക്ഷേപകരെ ഇതിലൂടെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

cebit-2014

കേരളത്തിലെ മൂന്നു ഐടി പാര്‍ക്കുകളിലെ പൂര്‍ത്തികരിച്ചുകൊണ്ടിരിക്കുന്നതും വിഭാവനം ചെയ്യുന്നതുമായ പദ്ധതികള്‍ സെബിറ്റില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ ഐടി മേഖലയില്‍ കേരളത്തിന് മേല്‍ക്കോയ്മ നേടിത്തന്ന ഘടകങ്ങളായ കുറഞ്ഞ ചെലവും , വിദഗ്ധരായ ഉദ്യാഗസ്ഥരുടെ ലഭ്യതയും സംഘം വിശദീകരിക്കും. സെബിറ്റ് ഇന്ത്യ 2014 ന്റെ സംസ്ഥാന പങ്കാളിയായ കേരളം സെബിറ്റിന്റെ ഹനോവര്‍, ഓസ്‌ട്രേലിയന്‍ സംഗമങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

കേരളത്തിലെ ഐടി, ടെലികോം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമാന മേഖലയിലെ നിക്ഷേപകര്‍, ഉപദേഷ്ടാക്കള്‍, വിദഗ്ധര്‍ എന്നിവരുമായി സഹകരിച്ച് ഉല്‍പ്പന്നങ്ങളും ആശയങ്ങളും അന്താരാഷ്ട്ര പ്രതിനിധികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നതിനും സെബിറ്റ് വേദിയാകും. ഐടി ബിസിനസിലെ പുത്തന്‍ കാഴ്ചപ്പാടുകള്‍ എന്ന മുഖ്യ വിഷയത്തെ അധികരിച്ചു നടക്കുന്ന സെബിറ്റ് 2014ല്‍ അന്താരാഷ്ട്ര വിപണിയില്‍ പ്രതികരണം ഉളവാക്കാന്‍ പ്രാപ്തമായ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച നൂതന സാങ്കേതിക വിദ്യകള്‍, നൂതന ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഉണ്ടാകും.

English summary
Kerala IT eyes more investment partnerships at CeBIT India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X