സഞ്ചാരികളെ ഇതിലേ ഇതിലേ;വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ സംരംഭങ്ങളുമായി ദൈവത്തിന്റെ സ്വന്തം നാട്

  • By: Afeef Musthafa
Subscribe to Oneindia Malayalam

ബെംഗളൂരു: വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പുതിയ സംരഭങ്ങളുമായി കേരള ടൂറിസം വകുപ്പ്. കേരളത്തിലേക്ക് പുതിയ വിനോദസഞ്ചാരികളെ കൊണ്ടുവരുന്നതിനായി കേരള ടൂറിസം വകുപ്പ് ബെംഗളൂരുവില്‍ നടത്തിയ റോഡ് ഷോയിലാണ് ടൂറിസം വകുപ്പിന്റെ പുതിയ സംരഭങ്ങളെ കുറിച്ച് വിശദീകരിച്ചത്.

ബെംഗളൂരുവിലെയും കര്‍ണ്ണാടകയിലെയും ട്രാവല്‍ ഏജന്റുമാരെയും വിനോദ സഞ്ചാരികളെയും കേരളത്തിലേക്ക് ആകര്‍ഷിക്കാനായാണ് സംസ്ഥാന ടൂറിസം വകുപ്പ് ബെംഗളൂരുവില്‍ റോഡ് ഷോ സംഘടിപ്പിച്ചത്. കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ അനന്തമായ സാധ്യതകളും, കേരളത്തിലെ മികച്ച വിനോദസഞ്ചാര പദ്ധതികളും വിവരിച്ച റോഡ് ഷോ ബെംഗളൂരു നിവാസികള്‍ക്ക് നവ്യാനുഭവമായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടൂറിസം രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളും, പുതുതായി ആരംഭിച്ചിരിക്കുന്ന സംരഭങ്ങളും, കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും പരിചയപ്പെടുത്തിയ ചടങ്ങില്‍ സംസ്ഥാന ടൂറിസം വകുപ്പിനെ പ്രതിനിധീകരിച്ച് കേരള ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെപി നന്ദകുമാര്‍ പങ്കെടുത്തു.

ടൂറിസം മേഖലയ്ക്ക് നേട്ടം...

ടൂറിസം മേഖലയ്ക്ക് നേട്ടം...

കേരളത്തിലേക്ക് വന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2016ല്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 5.61 ശതമാനവും, ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 6.01 ശതമാനവും വര്‍ധനവാണുണ്ടായിരിക്കുന്നത്. വിദേശ നാണ്യ വരുമാനത്തില്‍ 8.61 ശതമാനവും വര്‍ധിച്ചു. ടൂറിസത്തിലൂടെ ലഭിച്ച മൊത്തം വരുമാനത്തില്‍ 7.25 ശതമാനത്തിന്റെയും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പുതുമയോടെ ടൂറിസം വകുപ്പ്...

പുതുമയോടെ ടൂറിസം വകുപ്പ്...

2016 മുതല്‍ വ്യത്യസ്തമായ പുതിയ സംരഭങ്ങളാണ് കേരള ടൂറിസം വകുപ്പ് നടപ്പിലാക്കുന്നത്. ശുചിത്വത്തിനും പ്രകൃതി സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കിയുള്ള ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയാണ് ഇതില്‍ ഏറെ ശ്രദ്ധേയമായത്.

കൊച്ചി മുസരിസ് ബിനാലെ...

കൊച്ചി മുസരിസ് ബിനാലെ...

കേരളത്തിലെയും യൂറോപ്പിലെയും രുചിക്കൂട്ടുകളെ സമന്വയിപ്പിച്ച് നടത്തിയ സ്‌പൈസസ് റൂട്ട് കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ആരംഭിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ ഷെഫുമാര്‍ പങ്കടുത്ത സ്‌പൈസസ് റൂട്ടിന് മികച്ച പ്രതികരണമായിരുന്നു വിനോദ സഞ്ചാരികളില്‍ നിന്ന് ലഭിച്ചത്. കൊച്ചിയില്‍ നടക്കുന്ന കൊച്ചിന്‍ മുസിരിസ് ബിനാലെയും കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന സംരഭമാണ്.

ആയുര്‍വേദവും നാറ്റ്വഞ്ചറും...

ആയുര്‍വേദവും നാറ്റ്വഞ്ചറും...

പ്രകൃതിയോടിണങ്ങിയ സാഹസികത നിറഞ്ഞ നാറ്റ്വഞ്ചര്‍ അഡ്വഞ്ചര്‍ ടൂറിസവും , ആയുര്‍വേദ ചികിത്സാ രീതികളും കേരള ടൂറിസത്തിന്റെ മുഖമുദ്രയാണ്.

ഇന്ത്യയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രം...

ഇന്ത്യയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രം...

ഇന്ത്യയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങിലൊന്നായി ഗൂഗിള്‍ കണ്ടെത്തയിരിക്കുന്നത് കേരളത്തെയാണ്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ വായിക്കാന്‍ സൗകര്യമുള്ള കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് ദിനംപ്രതി നിരവധി പേര്‍ സന്ദര്‍ശിക്കുന്നുണ്ട്. കേരള ടൂറിസത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളും ഇ-ലോകത്ത് വന്‍ ഹിറ്റാണ്.

English summary
Department of tourism Kerala Government organized road show in bangalore.
Please Wait while comments are loading...